Image

സൈനിക അട്ടിമറി: തുര്‍ക്കി തടവുപുള്ളികളെ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു

Published on 02 August, 2017
സൈനിക അട്ടിമറി: തുര്‍ക്കി തടവുപുള്ളികളെ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു
 
ബെര്‍ലിന്‍: പരാജയപ്പെട്ട സൈനിക അട്ടിമറിക്ക് സഹായം ചെയ്തുവെന്ന് കരുതുന്നവരോടുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ പ്രതികാര നടപടികള്‍ തുടരുന്നു. 

കഴിഞ്ഞ ദിവസം അഞ്ഞൂറ് തടവുപുള്ളികളെ വഞ്ചകര്‍ എന്നു മുദ്രകുത്തി പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചതായിരുന്നു വിമതര്‍ക്കെതിരെ നടത്തിയ ഏറ്റവും പുതിയ പ്രതികാരനടപടി. അങ്കാറ കോടതിക്കു പുറത്തായിരുന്നു സംഭവം. സൈനികരുടെ സുരക്ഷാവലയത്തിലാണ് തടവുപുള്ളികളെ പ്രദര്‍ശിപ്പിച്ചത്. 

സൈനിക ജനറല്‍മാരും മിലിട്ടറി പൈലറ്റുമാരും അടക്കമുള്ളവരെയാണ് ഇത്തരത്തില്‍ അണിനിരത്തിയത്. എല്ലാവര്‍ക്കും ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചിരിക്കുകയാണ്. നിരോധിക്കപ്പെട്ട വധശിക്ഷ ഇങ്ങനെ ചിലര്‍ക്കായി തിരിച്ചു കൊണ്ടുവരാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക