Image

വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്

Published on 30 July, 2017
വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
പുരാതന ചൈനീസ് ഗ്രന്ഥങ്ങളില്‍ സൗത്ത് കൊറിയയെ വിശേഷിപ്പിച്ചിരിക്കുന്നത് നദികളും പര്‍വതങ്ങളും പട്ടില്‍ ചെയ്തിരിക്കുന്ന ചിത്രത്തുന്നല്‍ പോലെയെന്നാണ്. ജപ്പാനിലെ നാഗസാക്കി സന്ദര്‍ശനത്തിനുശേഷം ഞങ്ങളുടെ കപ്പല്‍ മാര്‍ച്ച് 16-നു സൗത്ത് കൊറിയയിലെ തുറമുഖത്ത് നങ്കൂരമിട്ടു. ഇമ്മിഗ്രേഷന്‍ ഫോര്‍ മാലിറ്റിക്ക് ശേഷം ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത് ബുസാന്‍ എന്ന സ്ഥലമായിരുന്നു. അവിടേക്ക് പോകാനുള്ള ഞങ്ങളുടെ ബസ്സും തയ്യാറായിരുന്നു. ബസ്സിലേക്ക് നടക്കുമ്പോള്‍ സൗത്ത് കൊറിയയും നോര്‍ത്ത് കൊറിയയും തമ്മില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ആലോചിച്ചു. രണ്ടാം ലോകമഹായുദ്ധം ജപ്പാനെ തോല്‍പ്പിച്ചപ്പോള്‍ സോവിയറ്റ് സൈന്യം നോര്‍ത്ത് കൊറിയയിലും യു,എസ്. സൈന്യം സൗത്ത് കൊറിയയിലും താവളമടിച്ചു. 1948-ല്‍ നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും ഓരോ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്‍തുടര്‍ന്ന് നോര്‍ത്ത് കൊറിയയും മുതലാളിത്വ രാജ്യമായി സൗത്ത് കൊറിയയും ഭരണം തുടങ്ങിയെങ്കിലും 1950-ല്‍ നോര്‍ത്ത് കൊറിയ സൗത്ത് കൊറിയയെ ആക്രമിച്ചു. യുദ്ധത്തിനു തല്‍ക്കാലം സന്ധി ഉണ്ടായെങ്കിലും ശാശ്വതമായ സമാധാന കരാര്‍ ഉണ്ടായില്ല. തന്മൂലം രണ്ടു രാജ്യങ്ങളും തമ്മില്‍ സാങ്കേതികമായി ഇപ്പോഴും തീരാത്ത യുദ്ധത്തിലാണ്.

ബുസാനില്‍ എഴുപത്തിയഞ്ച് ശതമാനം പര്‍വതങ്ങള്‍ ആയിരുന്നെങ്കിലും സൗത്ത് കൊറിയയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ഇവിടത്തെ ജനസംഖ്യ 55 മില്ല്യണ്‍ ആണെന്നു കണക്കാക്കിയിരിക്കുന്നു. ഇതില്‍ അമ്പത് ശതമാനത്തോളം ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നില്ല. ബാക്കിയുള്ളവര്‍ സാംസ്കാരിക വൈവിധ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഞങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചത് ഒരു ബുദ്ധമന്ദിരമാണ്. ഈ മന്ദിരത്തിന്റെ മുകളിലേക്ക് എത്തിചേരാന്‍ 108 പടികള്‍ ചവുട്ടികയറേണ്ടതുണ്ട്. ഏകദേശം ആറായിരം അമ്പലങ്ങള്‍ ബുസാനിലുണ്ടത്രെ. മിക്കവാറും അമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നത് മലമുകളുകളിലാണ്. സുപ്രഭാതം എന്നു കൊറിയന്‍ ഭാഷയില്‍ ""അനിയോന ഹൊസാ അ'' എന്നാണ്. ബുദ്ധഭിക്ഷുക്കള്‍ സംസാരിക്കുന്നതിനുപകരം ""കൈകൂപ്പുക'' യാണ് ചെയ്യുന്നത്. അങ്ങനെ കൈകൂപ്പുമ്പോള്‍ അവര്‍ തല കുനിച്ച് ആദരവ് പ്രകടിപ്പിക്കുന്നു.

അടുത്ത സന്ദര്‍ശനം യു.എന്‍. സെമിത്തേരിയായിരുന്നു. വളരെ മനോഹരമായി ഒരുക്കി വച്ചിരിക്കുന്നു ഈ ""അദ്ധ്യാത്മ വിദ്യാലയം''. കൊറിയന്‍ യുദ്ധത്തില്‍ മരണപ്പെട്ടവരെ അടക്കിയിരിക്കുന്ന ഇവിടെ ധാരാളം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് ""ശ്മാശന മൂകതയില്ല.'' ഇരുപത്തിയൊന്നു രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്തതായി അവിടെ എഴുതിവച്ചിട്ടണ്ട്. ശവസംസ്കാരത്തിനുശേഷമുള്ള ഭക്ഷണം പോലെ അവിടെയടുത്തുള്ള ഹോട്ടലില്‍ നിന്നും കൊറിയന്‍ രീതിയിലുള്ള ഭക്ഷണം കഴിച്ചു. കൊറിയക്കാരുടെ ഭക്ഷണം അരി, പച്ചക്കറികള്‍, മാംസം തുടങ്ങിയവയാണ്. അതോടൊപ്പം ധാരാളം ഉപദംശങ്ങളും അവര്‍ നിരത്തുന്നു. സസമെ ഓയില്‍, പയര്‍ അരച്ചത്, സോയ് സോസ്, ഉപ്പ്, വെളുത്തുള്ളി, കുരുമുളക്, കാബേജ് മുതലായവ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചൈനീസ് ഭക്ഷണം പോലെ അനുഭവപ്പെടും.

പിന്നെ സന്ദര്‍ശിച്ചത് അമീഷ് വില്ലേജ് പോലുള്ള ഒരു ദ്വീപിലേക്കാണ്. കള്‍ച്ചര്‍ ഐലന്റ് എന്നു ഇതിനെ വിളിക്കുന്നു. ഇവിടെ പുരാതന കാലത്തെ ജീവിതവും പുരാതന കാലത്തെ ജീവിതവും അതോട് ബന്ധപ്പെട്ട കാര്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവൊയൊന്നും അവരെ ആകര്‍ഷകമായി അടുപ്പിക്കുന്നവയല്ല. അവിടെ സാധനങ്ങള്‍ വാങ്ങാനുള്ള ധാരാളം കടകള്‍ ഉണ്ടായിരുന്നു. ജപ്പാനിലെ പോലെ തന്നെ സുന്ദരിമാരായ കൊറിയന്‍ പെണ്‍കുട്ടികളാണു കച്ചവടം നടത്തിയിരുന്നത്. അവര്‍ ആവശ്യത്തിനു മാത്രം സൗന്ദര്യവര്‍ദ്ധനക്കുള്ള സാമഗ്രികള്‍ ഉപയോഗിച്ചിരിക്കുന്നു. പൊന്നിന്‍ കുടങ്ങള്‍ക്ക് എന്തിനു പൊട്ട് എന്നു ഞാന്‍ അവരെ നോക്കി മനസ്സില്‍ പറഞ്ഞു. അവരില്‍ പലരും പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അത്തരം വസ്ത്രങ്ങള്‍ അവരെ കൂടുതല്‍ സുന്ദരിമാരാക്കി. സാധനങ്ങള്‍ക്കൊക്കെ ഭയങ്കര വില തന്നെ. പെണ്‍കുട്ടികളുടെ സൗന്ദര്യത്തില്‍ മുഴുകുന്നവര്‍ വില കേള്‍ക്കുമ്പോളാണു ഞെട്ടിയുണരുന്നത്.

രണ്ടു കൊറിയന്‍ വാക്കുകള്‍ പഠിച്ച സന്തോഷത്തിലായിരുന്നു ഞാന്‍. ഹം സ ഹ മി ദ = നന്ദി. ഹൂണ്ടായ് = മോഡല്‍. അമേരിക്കയിലെ തെരുവീഥികളിലൂടെ പറക്കുന്ന കൊറിയന്‍ കാറുകള്‍. ഹൂണ്ടായ് അതിന്റെ അര്‍ത്ഥം മോഡല്‍ എന്നാണെന്നു മനസ്സിലായി. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ലോകത്തിലെ ഇരുപത്തിയഞ്ച് ഭാഷകളില്‍ ഒന്നാണ് കൊറിയന്‍ ഭാഷ. ആ ഭാഷയിലെ രണ്ടു വാക്കുകള്‍ പഠിക്കാന്‍ കഴിഞ്ഞത് ഒരു നേട്ടം തന്നെ എന്ന് എന്റെ അഹങ്കാരം ഞാന്‍ കൂട്ടുകാരോട് പറഞ്ഞു കേള്‍പ്പിച്ചു. അപ്പോള്‍ അവര്‍ കൊറിയയില്‍ എന്തോ തിരിച്ച് പറഞ്ഞത് കേട്ട് ഞാന്‍ അന്ധാളിച്ച് പോയി.

അന്നത്തെ പര്യടനം അവസാനിപ്പിച്ച് എല്ലാവരും അത്താഴം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി. മക്കള്‍ക്ക് രണ്ടു പേര്‍ക്കും ശുഭരാത്രി നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു. കൊറിയയിലെ ഒരു ദിവസം അവസാനിച്ചു.

അടുത്ത ദിവസം മാര്‍ച്ച് 17 അമേരിക്കയില്‍ സെന്റ് പാട്രിക്ക് ദിവസമാണ്. അന്നു കൊറിയയിലെ ജിജു ദ്വീപുകള്‍ കാണാനാണ് ഞങ്ങളുടെ ഗ്രൂപ്പ് തീരുമാനിച്ചത്.

കൊറിയന്‍ ഉപദ്വീപുകളിലെ പ്രധാനമായ ഒരു ദ്വീപാണ് ജിജു. ലോക പൈതൃക ആസ്ഥാനങ്ങളില്‍ ഒന്നായി ഇതിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതിനു കാരണം പ്രകൃത്യാ ഉണ്ടായിരുന്ന ഇവിടത്തെ ജ്വാലമുഖി ദ്വീപുകളും, ലാവ ഗുഹകളുമാണ്. ഇതിനെ ജ്വാലാമുഖി ദ്വീപ് എന്നും വിളിക്കുന്നു. അഗ്നിപര്‍വതസ്‌ഫോടനങ്ങളില്‍ നിന്ന് തെറിച്ച് വീണ പാറക്കല്ലുകള്‍ ചുറ്റുപാടും കാണാമായിരുന്നു. നിരപ്പല്ലാത്തതും കല്ലുകള്‍ നിറഞ്ഞതുമായ ഒരു ഗുഹയിലൂടെ ഞങ്ങള്‍ക്ക് നടക്കാന്‍ കഴിഞ്ഞു. ഇതിനെ ""ലാവ കേവ്'' എന്നാണു പറയുന്നത്. അഗ്നിപര്‍വതങ്ങളില്‍ നിന്നും പൊട്ടിത്തെറിച്ച് വരുന്ന പാറകളില്‍ രൂപപ്പെടുന്നവയാണീ ഗുഹകള്‍. അഗ്നിപര്‍വതങ്ങളില്‍ നിന്നും പൊട്ടി ഒലിക്കുന്ന ലാവയുടെ മുകള്‍ഭാഗം ഘനീഭവിക്കുമെങ്കിലും അതിന്റെ ഉള്‍ഭാഗത്തുകൂടെയുള്ള ഒഴുക്ക് തുടരും. അവസാനം ഉരുകിയ ലാവ മുഴുവന്‍ ഒഴുകി കഴിയുമ്പോള്‍ അതു ഒരു ഗുഹ പോലെയാകുന്നു. ഈ ദ്വീപിനെ മൂന്നു ഇനങ്ങളുള്ള ദ്വീപു എന്നു വിളിക്കുന്നു. ഇവിടെ ധാരാളമായി ഉണ്ടായിരുന്ന മൂന്നു കാര്യങ്ങളാണ് കാറ്റു, കല്ലുകള്‍, സ്ത്രീകള്‍. പിന്നീട് ഇവിടെ ഭിക്ഷക്കാരും, കള്ളന്മാരും പൂട്ടിയ പടിവാതിലുകളുമില്ലെന്നു കണ്ടു ആ മൂന്നെണ്ണവും മേല്‍പ്പറഞ്ഞ മൂന്ന് തരങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. ഈ ദ്വീപ് മുഴുവനായും അഗ്നിപര്‍വതസ്‌ഫോടനങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്. 6400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹല്ല പര്‍വതങ്ങളില്‍ നിന്നും പൊട്ടിയൊഴുകിയ ലാവയില്‍ നിന്നാണു ജിജു ദ്വീപ് ഉണ്ടായത്.

ജിജു ദ്വീപിന്റെ പരമ്പരാഗതമായ ചരിത്രം കേവലം ഐതിഹ്യങ്ങളില്‍ ഒതുങ്ങി കിടക്കുന്നു. തംന എന്ന രാജ്യം സ്ഥാപിച്ച ജിജുവിലെ ജനങ്ങളുടെ ആദ്യപിതാക്കളെക്കുറിച്ച് ഈ ഐതിഹ്യം പറയുന്നു. മൂന്നു അര്‍ദ്ധ-ദൈവങ്ങള്‍ ഹല്ല പര്‍വതത്തിന്റെ ചെരിവുകളില്‍ നിന്നും ഉദയം ചെയ്തപ്പോള്‍ അവര്‍ അവിടെ ഒരു പെട്ടി കണ്ടു. അതിനകത്തുള്ള സിംഹം മുട്ടയുടെ ആകൃതിയിലുള്ള മറ്റൊരു പെട്ടിക്ക് കാവല്‍ നില്‍ക്കുന്നത് കണ്ടു. ആ സിംഹം അര്‍ദ്ധ ദേവന്മാരോട് പറഞ്ഞു ""രാജാവിനു വിവാഹപ്രായമായ മൂന്നു പെണ്‍മക്കള്‍ ഉണ്ട്. നിങ്ങള്‍ അര്‍ദ്ധദേവന്മാരാണ് തംനയുടെ സ്ഥാപകര്‍ ആകാന്‍ പോകുന്നത്. ആ രാജകുമാരിമാരെ വിവാഹം കഴിക്കാന്‍ ആരുമില്ല. അതുകൊണ്ട് നിങ്ങള്‍ അവരെ വിവാഹം കഴിക്കണം. അര്‍ദ്ധദേവന്മാര്‍ അവരെ വിവാഹം കഴിച്ചു. അങ്ങനെ അവരുടെ സന്തതി പരമ്പരകള്‍ ഉണ്ടായി.

1949 ഏപ്രില്‍ മാസം മൂന്നു മുതല്‍ 1949 മേയ് മാസം വരെ സൗത്ത് കൊറിയന്‍ ഗവണ്‍മെന്റ് വളരെ മൃഗീയമായ ആന്റി കമ്മ്യൂണിസ്റ്റ് സംഘടിതപ്രവര്‍ത്തനം ഈ ദ്വീപില്‍ തുടങ്ങി. അത് ഉയര്‍ന്ന് വരാവുന്ന ഒരു കലാപം അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു. യൂനൈറ്റെഡ് നേഷന്‍സ് ടെമ്പററി കമ്മീഷന്‍ ഓണ്‍ കൊറിയ, കൊറിയക്ക് മുഴുവനായി ഒരു ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പ് 1948 മെയ് മാസത്തിലേക്ക് തീരുമാനിച്ചതാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണം. ഈ തിരഞ്ഞെടുപ്പ് സൗത്ത് കൊറിയക്ക് വേണ്ടി മാത്രമായിരുന്നു. വടക്കന്‍ പ്രദേശം മേല്‍പ്പറഞ്ഞ കമ്മീഷന്റെ അധികാരപരിധിയിലായിരുന്നു. തിരഞ്ഞെടുപ്പ് വീണ്ടും വിഭജനം ഉണ്ടാക്കുമെന്ന് ഭയന്ന്, സൗത്ത് കൊറിയന്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി ഗോറില്ല യുദ്ധ മുറകള്‍ ശീലിക്കുന്നവര്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടു. അവര്‍ സ്ഥലം പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചു. ഈ കാര്യങ്ങള്‍ എല്ലാം ഞങ്ങളുടെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞതാണ്.

അവിടെ ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം പ്ലെയ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്തു. ന്യൂയോര്‍ക്കിലെ പോലെ ഒരു മീല്‍ ഓര്‍ഡര്‍ ചെയ്ത് പങ്ക് വയ്ക്കുന്ന രീതി അവിടെയില്ല. ഭക്ഷണം കഴിക്കാനല്ലാതെ അവിടത്തെ കസേരകളില്‍ ഇരിക്കാന്‍ അവര്‍ സമ്മതിക്കയില്ല. ഭക്ഷണം കഴിക്കാന്‍ ഒരാള്‍ റെസ്റ്റോറന്റില്‍ കയറിയാല്‍ കൂടെയുള്ള ആളും എന്തെങ്കിലും കഴിക്കാനായി ഓര്‍ഡര്‍ ചെയ്തിരിക്കണം.

ഇവിടത്തെ ജനസംഖ്യ 660 ആയിരം മാത്രം. എന്നാലും ഇത് സൗത്ത് കൊറിയയിലെ സ്വയം ഭരണ ദ്വീപാണ്. ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണാധികാരമാണ്. നമ്മുടെ മഹാബലി ഭരണം ഓര്‍മ്മിപ്പിക്കത്തക്കവിധം ഇവിടെ കളവും കുറ്റകൃത്യങ്ങളുമില്ല. രാജ്യം സമ്പന്നവുമായിരുന്നിരിക്കണം, കാരണം ഒറ്റ ഭിക്ഷക്കാരെപോലും അവിടെങ്ങും കാണാനില്ലായിരുന്നു. ഇവിടത്തെ കാര്‍ഷിക വിളവുകള്‍ കാരറ്റ്, കാബേജ്, ഉള്ളി, വെളുത്തുള്ളി മുതലായവയാണ്. ശുദ്ധജലത്തിന്റെ അഭാവം മൂലം നെല്‍കൃഷി വളരെ ചുരുങ്ങിയ തോതിലാണ് ചെയ്യുന്നത്. അതുകൊണ്ട് ജിജു ദ്വീപുകാരുടെ പരമ്പരാഗതമായ ഭക്ഷണം ആവിയില്‍ വേവ്വിച്ച പച്ചക്കറികളും ഉണക്ക മത്സ്യവും സൂപ്പും ആണ്. മൂന്നൂറ്റി അറുപതോളം പര്‍വതങ്ങള്‍ ഇവിടെയുണ്ട്. ഈ ദ്വീപില്‍ ധാരാളം ഓറഞ്ച് തോട്ടങ്ങള്‍ നിറഞ്ഞ് കിടക്കുന്നു. ഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളാണ്. അന്നു രാത്രി കപ്പലില്‍ സെന്റ് പാട്രിക്ക് ഡേ ആഘോഷിച്ചു.

മാര്‍ച്ച് 18-നു ഞങ്ങളുടെ കപ്പല്‍ ജിജു ദ്വീപുകളോട് വിട ചൊല്ലി ഇഞ്ചിയൊണ്‍ (സിയോളില്‍) എന്ന തുറമുഖത്തെത്തി. അവിടെ ഇമിഗ്രേഷന്‍ ഫോര്‍മാലിറ്റികള്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രാതലിനുശേഷം ഞങ്ങളേയും കൊണ്ട് ബസ്സ് ഒരു മണിക്കൂര്‍ ഓടി തുറമുഖത്ത് നിന്നും ഇഞ്ചിയോന്‍ നഗരത്തില്‍ എത്തി. വളരെ ശുചിയായി സൂക്ഷിക്കുന്ന ഒരു നഗരമായിരുന്നു അത്. ഗൈഡ് പറഞ്ഞതനുസരിച്ച് അഞ്ചു മില്യണ്‍ ജനസംഖ്യയുള്ള ഒരു നഗരമായിരുന്നു അത്. ഞങ്ങളുടെ സന്ദര്‍ശന സമയം അവിടത്തെ പ്രസിഡണ്ടിന്റെ മേല്‍ കുറ്റവിചാരണ (കാുലമരവാലി)േ നടക്കയായിരുന്നു. തന്മൂലം നഗരങ്ങളില്‍ വളരെ കര്‍ശനമായ സുരക്ഷ സന്നാഹങ്ങള്‍ ഉണ്ടായിരുന്നു, പോലീസുകാര്‍ നിരത്തിലും വാനുകളിലുമായി എപ്പോഴും ജാഗരൂകരായിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ സുരക്ഷഭടന്മാര്‍ തോക്കുമായി നിന്നിരുന്നു. വടക്കെ കൊറിയയുമായുള്ള സംഘര്‍ഷം ഇന്നും അവിടെ തുടരുന്നു. തെക്കെ കൊറിയയില്‍ 45 ശതമാനം വടക്കന്‍ കൊറിയക്കരും 55 ശതമാനം തെക്കന്‍ കൊറിയക്കാരും വസിക്കുന്നു. അടുത്ത വര്‍ഷം ഒളിമ്പിക്ക് മത്സരങ്ങള്‍ അരങ്ങേറുന്നത് കൊറിയയിലാണ്.

ഇവിടെ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് ചാങ്ങ്ഡിയൊഗുങ്ങ് (ഇവമിഴറലീസഴൗിഴ) എന്ന കൊട്ടാരമായിരുന്നു. ഇതിലെ മിക്കവാറും മുറികള്‍ ഇപ്പോള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. രാജാവിന്റെ കിടപ്പുമുറികള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊട്ടാരത്തിനു പിന്നിലുള്ള രഹസ്യ പൂന്തോട്ടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. ഇവിടത്തെ രാജാവ് ഒരു ജപ്പാന്‍കാരി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടായി. പക്ഷാഘാതം പിടിപ്പെട്ട രാജാവ് ജപ്പാനില്‍ നിന്നും തിരിച്ച് കൊറിയയില്‍ വന്നു. കുട്ടികളിലൊന്ന് രണ്ടു വയസ്സായപ്പോള്‍ മൃതിയടഞ്ഞു. മറ്റേ മകന്‍ വളര്‍ന്ന് വലുതായി അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി അവിടെ നിന്നും ഒരു അമേരിക്കകാരിയെ വിവാഹം കഴിച്ചു. ആ മകന്‍ അമേരിക്കയില്‍ വച്ച് കൊല്ലപ്പെട്ടു. രാജ്ഞിയും നാല്‍പ്പത്തിയൊമ്പതാമത്തെ വയസ്സില്‍ മരണമടഞ്ഞു.

അടുത്ത സന്ദര്‍ശനം ഒരു കത്തീഡ്രലിലേക്കായിരുന്നു. വളരെയധികം ചിത്രങ്ങള്‍ വരച്ച് വച്ചിട്ടുള്ള ചായമടിച്ച ചില്ലു ജനലുകളുള്ള മനോഹരമായ ഒരു പള്ളിയായിരുന്നു അത്. കലാപരമായി ഒരുക്കിയിട്ടുള്ള അള്‍ത്താരയും ഈശ്വരവിശ്വാസം കാണികളില്‍ അങ്കുരിപ്പിക്കുന്ന മതപരമായ പെയിന്റിംഗുകളും അവിടം ആകര്‍ഷണീയമാക്കി. ഒമ്പത് രക്തസാക്ഷികള്‍ക്ക് വേണ്ടി തീര്‍ത്ത രണ്ടു അള്‍ത്താരകള്‍ അവിടെയുണ്ടായിരുന്നു. ലൂര്‍ദ്മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന കമനീയമായി ഒരുക്കിയ ഒരു ഗ്രോട്ടൊ വളരെ മനോഹരമായിരുന്നു. ഈ ഗ്രോട്ടൊക്ക് മുന്നില്‍ നിന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുകയും ആത്മീയമായ നിര്‍വൃതി കൈക്കൊള്ളുകയും ചെയ്യുന്നു. അവിടെ ഷോപ്പിങ്ങിനായി സമയം അനുവദിച്ചിരുന്നു. ഗ്രൂപ്പിലുള്ളവര്‍ ചിലരൊക്കെ കടകളില്‍ കയറി ഇറങ്ങുന്നുണ്ടായിരുന്നു. അവിടെ കൊറിയന്‍ നാണയങ്ങള്‍ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം അവിടെ കറന്‍സി വിനിമയം ചെയ്യുന്ന കടകള്‍ പ്രവര്‍ത്തിച്ചിരുന്നു.

കൊറിയ നാഷണല്‍ പാലസ് മ്യൂസിയത്തില്‍ നാഷണല്‍ ഫോക്ക് മ്യൂസിയം, നാഷണല്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആന്റ് കണ്ടമ്പററി ആര്‍ട് എന്നിവ കാണാനും കൊറിയയുടെ ചരിത്രം എല്ലാം മനസ്സിലാക്കാനും സാധിച്ചു. തിരിച്ച് കപ്പലിലേക്ക് മടങ്ങുമ്പോള്‍ ഒരു പാര്‍ക്കിലെ ഷോപ്പിങ്ങ് സെന്ററില്‍ നിന്നും ഒരു ടവ്വറിലേക്ക് പ്രവേശനമുണ്ട്. അതിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ജിജു ദ്വീപിന്റെ ഒരു വിഹഗവീക്ഷണം കിട്ടും. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായിരുന്നില്ല. എങ്കിലം കുന്നിന്‍ മുകളിലെ പാര്‍ക്കില്‍ കൂടെ ബസ്സിലിരുന്നുള്ള സഞ്ചാരം സുഖകരവും സന്തോഷകരവുമായിരുന്നു. കപ്പലില്‍ എട്ടുമണിയോടെ തിരിച്ചെത്തി. സന്ധ്യാസമയമായിരുന്നതിനാല്‍ വഴിയില്‍ നല്ല ട്രാഫിക്ക് കുരുക്കുകള്‍ ഉണ്ടായിരുന്നു. കപ്പലില്‍ നിന്നും അത്താഴം കഴിച്ചു. കപ്പല്‍ ബെയ്ജിങ്ങിലേക്ക് നീങ്ങുകയാണ്.

(തുടരും)

വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്വജ്രശൈലങ്ങളും പട്ട് നദികളുമുള്ള നാട് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 3 ) സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
vayankaaran 2017-07-31 07:00:32
ഒരു കവിത പോലെ മനോഹരമായ ഹെഡിങ് കണ്ടപ്പോൾ ഉടനെ വായിച്ചു. നല്ല വിവരണം. ശീമതി വർഗീസ് നിങ്ങൾക്ക് നന്മകൾ., അഭിവാദനങ്ങൾ.
Thomas Koovalloor 2017-07-31 08:04:30
Beautiful travelogue. Congratulations!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക