ലണ്ടന്‍: എഡിന്‍ബറോയില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം മൂന്നിനു എഡിന്‍ബറോയില്‍ ഫാ. മാര്‍ട്ടിന്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന കോസ്റ്റര്‍ഫിന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈദികരുടെ കാര്‍മികത്വത്തില്‍ മലയാളത്തിലുള്ള സമൂഹബലിയും, തുടര്‍ന്നു ഒപ്പീസും ഉണ്ടായിരിക്കും. എല്ലാവര്‍ക്കും മൃതദേഹം കാണുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
തുടര്‍ന്നു ബുധനാഴ്ച ഉച്ചയ്ക്കു 2.15നു എഡിന്ബറോയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ കാര്യം അടുത്ത ദിവസനങ്ങളിലെ പൂര്‍ണ്ണമായും വ്യക്തമാകുകയുള്ളൂ . മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന പള്ളിയുടെ അഡ്രസ് ST. JOHN THE BAPTIST CHURCH , CORSTORPHINE, 37 ST NINIAN ROAD, EH128AL.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍