Image

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

Published on 30 July, 2017
ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
 
ബ്രിസ്‌റ്റോള്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും പുത്തരി തിരുനാളും സംയുക്തമായി ജൂലൈ 30നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ഒരുക്കമായുള്ള ഒന്പതു ദിവസത്തെ നൊവേന പൂര്‍ത്തിയാകുന്നതോടെ ഉച്ചകഴിഞ്ഞ് രണ്ടിനു ആരാധനയും നൊവേനയും ലദീഞ്ഞും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നേര്‍ച്ചയും ഉണ്ടായിരിക്കും. 

ആദ്യഫലം ദൈവത്തിനു സമര്‍പ്പിക്കുന്ന പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ട് നന്ദിസൂചകമായി സ്വന്തം വീടുകളില്‍ വിളവെടുത്ത ഫലങ്ങള്‍ കാഴ്ചവച്ചുകൊണ്ട് പുത്തരി തിരുനാളും ഇതോടൊപ്പം ആഘോഷിക്കുന്നു. തിരുനാള്‍ കുര്‍ബാനയ്ക്കു റവ.ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, റവ.ഫാ. ജോയി വയലില്‍ സിഎസ്ടി തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കുന്നതാണ്. തിരുനാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ എസ്ടിഎസ്എംസിസി വികാരി റവ.ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ എല്ലാവരേയും, ചെറുപുഷ്പ മിഷന്‍ലീഗിലെ എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു. 

റിപ്പോര്‍ട്ട്: സി. ലീനാമേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക