Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം നവംബര്‍ 20 മുതല്‍ 22 വരെ

Published on 30 July, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം നവംബര്‍ 20 മുതല്‍ 22 വരെ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തില്‍ ഭാവി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനുള്ള നിര്‍ണായ സമ്മേളനം നവംബര്‍ 20 മുതല്‍ 22 വരെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നടക്കുമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷമുള്ള ആദ്യവര്‍ഷം മുഴുവന്‍ രൂപതയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ നേരില്‍ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനുമായി മാര്‍ സ്രാന്പിക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള കര്‍മപദ്ധതികള്‍ രൂപംനല്‍കുന്നതിനു രൂപതയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാ സമ്മേളനം രൂപത്യാധ്യക്ഷന്‍ വളിച്ചരിക്കുന്നത്. 

ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദകരും, സന്യാസിനികളും, ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അത്മായ പ്രതിനിധികളുമായിരിക്കും. അത്മായ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലേയും പ്രധാന മതാധ്യാപകന്‍, കൈക്കാരന്‍, അധ്യാപകന്‍, കമ്മിറ്റിയംഗങ്ങള്‍, മറ്റെന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും. രണ്ടു ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനാ യോഗത്തില്‍ യുകെയുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വിശ്വാസസാക്ഷ്യം നല്‍കുന്നതിനെപ്പറ്റിയും, വിശ്വാസകൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെക്കുറിച്ചും സഭാ ശുശ്രൂഷകളില്‍ അത്മായര്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രൂപതാ തലത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ ഒരുവര്‍ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സഭാ മക്കള്‍ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യുവാനും എടുക്കുന്ന വലിയ ആവേശവും ഉത്സാഹവും കാണാനായതു ഏറെ സന്തോഷം നല്‍കിയെന്നു മാര്‍ സ്രാന്പിക്കല്‍ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരേയും ഒരുമിച്ചു വിളിച്ചൂകൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്‍മപദ്ധതികള്‍ രൂപം നല്കാന്‍ ശ്രമിക്കുന്നത് ജനപങ്കാളിത്തത്തിലാണ് സഭയുടെ വളര്‍ച്ച എന്ന ബോധ്യം കൂടുതല്‍ ആഴപ്പെടാന്‍ സഹായകമാകുമെന്നു മാര്‍ സ്രാന്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായതു മുതല്‍ ഒരു പുത്തന്‍ ഉണര്‍വ് യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികളില്‍ പ്രകടമാണ്. അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ മെത്രാന്റെ നേതൃത്വത്തിനു കഴിയുന്നുണ്ടെന്നതിന്േ!റയും, വിശ്വാസികള്‍ പൂര്‍ണമനസോടെ ഈ ശ്രമങ്ങളുടെ കൂടെനില്‍ക്കുന്നതിന്േ!റയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വാല്‍സിംഗ്ഹാം തിരുനാളില്‍ ഇത്തവണ ദൃശ്യമായത്. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക