Image

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ 'ഉത്സവ് 2017’' സെപ്റ്റംബര്‍ 16ന്

Published on 28 July, 2017
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ 'ഉത്സവ് 2017’' സെപ്റ്റംബര്‍ 16ന്
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ 'ഉത്സവ് 2017' സെപ്റ്റംബര്‍ 16ന് നടക്കും. പ്രത്യേക ഓണ പരിപാടികളോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണവും സംയുക്തമായി ഉത്സവില്‍ ആഘോഷിക്കും.

വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്‌നുംഗില്‍ വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും ആരംഭിക്കും. ഓസ്ട്രിയയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാപരിപാടികളും, മലയാളികളുടെ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇനങ്ങളും ആഘോഷത്തെ ശ്രദ്ധേയമാക്കും. ആഘോഷ പരിപാടികളില്‍ പ്രവേശനം സൗജന്യമായിരിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക