Image

സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സില്‍ വലിയ ഇടയന്റെ 41ാം ചരമദിനം ക്‌നാനായ മക്കള്‍ ആചരിച്ചു

Published on 28 July, 2017
സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സില്‍ വലിയ ഇടയന്റെ 41ാം ചരമദിനം ക്‌നാനായ മക്കള്‍ ആചരിച്ചു
 
ലണ്ടന്‍: ക്‌നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ അഭി. മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നാല്‍പത്തിയൊന്നാം ചരമദിനം ജൂലൈ 23നു സെന്റ മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ ഏറ്റവും ഭക്തിയോടും വിശുദ്ധിയോടു കൂടി ആചരിച്ചു. അഞ്ചുപതിറ്റാണ്ടുകള്‍ ഒരുനിറ ദീപം പോലെ തങ്ങളെ നയിച്ച തങ്ങളുടെ പ്രിയപ്പെട്ട കുന്നശേരി പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അനുശോചനം അറിയിക്കുവാനും യുകെയിലെ ക്‌നാനായ മക്കളും മാഞ്ചസ്റ്ററിലെ ക്‌നാനായ ചാപ്ലയന്‍സിയില്‍ ഒത്തൊരുമിക്കുകയുണ്ടായി.

സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയുടെ ചാപ്ലിയനും വികാരി ജനറലുമായ റവ. ഫാ. സജി മലയില്‍ പുത്തന്‍പുകരയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ യുകെയിലെ ക്‌നാനായ വൈദികരായ ഫാ. സജി തോട്ടത്തില്‍, ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറന്പില്‍, ഫാ. ജെസ്റ്റിന്‍ കാരക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാന മധ്യേ തന്റെ വചനസന്ദേശത്തില്‍ വലിയ പിതാവിന്റെ ജീവിതത്തില്‍ നിന്നും തന്നെ സ്പര്‍ശിച്ച ചില സംഭവങ്ങള്‍ ക്‌നാനായ സമൂഹവുമായി പങ്കുവച്ചു കൊണ്ട് ആ കര്‍മയോഗിയുടെ ധന്യപാദകള്‍ പിന്തുടരുവാന്‍ ഫാ. മാത്യു കട്ടിയാങ്കല്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക