Image

നഗര കാഴ്ചകള്‍ (കവിത:ഫൈസല്‍ മാറഞ്ചേരി)

Published on 27 July, 2017
നഗര കാഴ്ചകള്‍ (കവിത:ഫൈസല്‍ മാറഞ്ചേരി)
പട്ടിണി മാറ്റാന്‍ പട്ടികളെല്ലാം
പട്ടണ നടുവില്‍ കൂട്ടം കൂടി
പട്ടയടിച്ചു വന്നൊരു ചേട്ടന്‍
പട്ടിക്കിട്ടൊന്നു കൊടുത്തു

പട്ടികളെല്ലാം സംഘം ചേര്‍ന്ന്
പട്ട ചേട്ടനെ പഞ്ഞിക്കിട്ടു
പാവം ചേട്ടന്‍ പാഞ്ഞു നടന്നു
പാതിര നേരം പട്ടട പൂകി

പാലും തേനുമൊഴുക്കാമെന്ന്
പറഞ്ഞവരെല്ലാം പായും കാറില്‍
പാവക്കളി കണ്ടു മടുത്തൊരു
പാവം ജനത്തിന് പട്ടിണി മാത്രം

പല പല ദിക്കില്‍ പല പല സഖ്യം
പണമെണ്ണിയെണ്ണി എറിഞ്ഞാല്‍
പലരും പലവിധം ഒപ്പം കൂടും
പാതികടിച്ചൊരു അപ്പ കഷ്ണം

പാതിവഴിയില്‍ കളയുവതെങ്ങിനെ?

പട്ടു പുതച്ചൊരു അരമന
പെട്ടന്നങ്ങ് മറക്കുവതെങ്ങിനെ

പകലും രാവും മാറി വരുമ്പോള്‍
ഞാനും നീയും ഒന്നാണല്ലോ

പുലരും വരെ കക്കുന്നവനും
പുലരി പിറന്നാല്‍ മാന്യന്‍ തന്നെ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക