Image

സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ദര്‍ശനം 2017 ശനിയാഴ്ച

Published on 27 July, 2017
സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ദര്‍ശനം 2017 ശനിയാഴ്ച
ബ്രിസ്‌ബെന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദര്‍ശനം 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിസ്‌ബേന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ സംയുക്ത തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നല്‍കുന്ന കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജൂലൈ 29 ശനിയാഴ്ച 5,30ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍(685 ഹാമില്‍ട്ടണ്‍ റോഡ്) വച്ചു നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റില്‍ മന്ത്രിമാരും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 3,30ന് റവ. ഫാ. വര്‍ഗീസ് കേളംപറന്പില്‍ മുഖ്യകാര്‍മികനായി വി. കുര്‍ബാനയ്ക്കുശേഷം കള്‍ച്ചറല്‍ ഫെസ്റ്റ് ആരംഭിക്കും.

ക്യൂന്‍സ്ലാന്റില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പങ്കെടുക്കുന്ന ക്രിസ്ത്രീയസംഘഗാനമത്സരം, ചവിട്ടുനാടകം, മാര്‍ഗംകളി, ബൈബിള്‍ അധിഷ്ഠിത നാടകങ്ങള്‍ വിവിധയിനം ഡാന്‍സുകള്‍ തുടങ്ങിയ കള്‍ച്ചറല്‍ ഫെസ്റ്റിനു കൊഴുപ്പേകും. സിബി ജോസഫ്, ബാസ്റ്റിന്‍ ആന്റണി എന്നിവര്‍ കണ്‍വീനര്‍മാരായ കമ്മിറ്റി കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക