Image

ഷോപ്പിംഗ് കാര്‍ട്ട് (ചെറുകഥ:ബി.ജോണ്‍ കുന്തറ)

Published on 27 July, 2017
ഷോപ്പിംഗ് കാര്‍ട്ട് (ചെറുകഥ:ബി.ജോണ്‍ കുന്തറ)
പുതിയ റ്റാറിന്റെ മണം പെസിഫിക് സമുദ്രത്തില്‍നിന്നു മൊഴികിയമന്ന മാരുതന്‍ വീടിന്റെ പാടിപ്പുറംവരെ എത്തിച്ചിരുന്നു. രാവിലത്തെ കാറ്റ് അല്‍പ്പം ശീതളമായിരു ന്നു. ആര്‍ക്കും ഉന്മേഷംതരുന്ന രീതിയില്‍ മുഖത്തുതലോടികൊണ്ടുകടന്നു പോയി. ഒരുപ്രഭാതനടപ്പും അല്‍പ്പംവ്യായാമവും ആവാം എന്നചിന്തയിലാണ് ഞാന്‍പുറത്തുവന്നത്. മുന്നിലെ, പുതിയ റ്റാര്‍ ചാര്‍ത്തിയ പാത പ്രഭാത സുര്യന്റെ കിരണങ്ങള്‍ വീണ്ടും മിനുസപ്പെടുത്തുന്നുണ്ടായിരുന്നു.
സാന്‍ധ്യാഗൊ കാലിഫോര്‍ണിയ, എനിക്കൊരു പുതിയ പട്ടണമല്ല ഞങ്ങളുടെ ഇളയമോന്‍ നേവിയില്‍ ഒരോഫീസറായി ജോലി ആരംഭിച്ച നാള്‍മുതല്‍ വര്‍ഷം രണ്ടുതവണ എങ്കിലുംഞങ്ങള്‍ ഇവിടെവന്നിരുന്നു. ഈ പട്ടണം, കാലിഫോര്‍ണിയയിലെ മാത്രമല്ല അമേരിക്കയിലെ, പൊതുവെ നല്ലകാലാവസ്ഥപ്രതീക്ഷിക്കാവുന്ന ഒരു നഗരമാണ്.

ഏതാനുംചുവടുകള്‍ മുന്നോട്ടുവച്ചപ്പോള്‍ ഒരുകവലയില്‍ എത്തിഅവിടെ ഇടത്തേയ്ക്കു തിരിഞ്ഞാല്‍ സാന്‍റ്റിയാഗോ ഉള്‍ക്കടല്‍ കാണാം, കൂടാതെ വിമാനങ്ങള്‍ പറന്നിറങ്ങുന്നതും പൊങ്ങുന്നതും. ഈവഴി എനിക്കെന്നും കൗതുകം നല്കുന്നതായിരുന്നു .
എന്റെ മുന്നില്‍ ഒരു ചുമല കുപ്പായം, അഥവാ ജാക്കറ്റ് ധരിച്ച ഒരു മധ്യവയസ്കന്‍, എന്നുതോന്നിപ്പിച്ച ഒരാള്‍എന്തോ തള്ളിക്കൊണ്ടു നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍വേഗത്തില്‍ നടന്നതിനാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ആ മനുഷ്യന്റെ സമീപത്തെത്തി. അയാള്‍ ഒരുഷോപ്പിംഗ്കാര്‍ട്ട് ആയിരുന്നു മുന്നില്‍ തള്ളയിരുന്നത്. അടുത്തുള്ള നിരീക്ഷണത്തില്‍ മനസിലായി അത്ഈ സഹജീവിയുടെ ചലിക്കുന്ന വീടാണെന്ന്.

ഈ കാര്‍ട്ടില്‍ മടക്കിവച്ച, ഒരുപാടുപഴക്കം തോന്നിക്കുന്ന ഒരുഉറക്ക സഞ്ചികൂടാതെ ചിലഅടുക്കള സാമഗ്രികള്‍ ഏതാനുംതുണികള്‍. ഈവാഹനത്തിന്റെ ഓരോഭാഗത്തും ഓരോതോട്ടികളും തൂക്കിയിട്ടിരുന്നു അതില്‍ എന്തൊക്കെ ഉണ്ടെന്നു ഞാന്‍ പരിശോധിച്ചില്ല .

നടന്ന്, ഈമനുഷ്യന്റെ വലതുഭാഗത്തുകൂടി ഞാന്‍ കടന്നുപോകുമ്പോള്‍ "ഹൈ "എന്നൊരഭിവാധന ശബ്ദംകെട്ടു .ഞാന്‍ ഒരുഭാഗിക വീക്ഷണം നല്‍കിതിരികെ ഒരുപ്രത്യഅഭിവന്ദനംനല്‍കാതെ കേട്ടില്ലെന്നമട്ടില്‍വേഗം നടന്നകന്നു. ഏതാനും മിനുറ്റുകള്‍ക്കകം ഞാന്‍, ഏതാണ്ട് സമുദ്രതീരത്തെത്തി. ഇതൊരുള്‍ക്കടല്‍ ആയതിനാല്‍ വലിയതിരമാലകളൊന്നും കാണുകയില്ല. അനേകം സ്വകാര്യബോട്ടുകളുടേയും സൂഷിപ്പുതാവളങ്ങളാണ് മുഖ്യമായും കാണുന്നത്.

ഒരുവിമാനംപറന്നുയര്‍ന്നപ്പോള്‍ അതിന്‍റ്റെ ചിറകില്‍ത്തട്ടി പ്രതിഫലിച്ച സൂര്യരശ്മിഒരുമിന്നല്‍പോലെ എന്റെ കണ്ണില്‍പതിച്ചു കണ്ണടഞ്ഞ ുപോയി ഏതാനുംനിമിഷം മുന്നിലൊരിരുട്ടുപോലെ കണ്ണുതുറന്നപ്പോള്‍ കാണുന്നത് ചുമന്ന ടീഷര്‍ട്ടും നീലകളസവും ധരിച്ചഒരു ചെറുപ്പക്കാരന്‍ തനിക്കെതിരെ ഓടിവരുന്നതാണ് ഇയാള്‍ ജോഗുചെയ്യുന്നു എന്നെ കടന്നുപോയപ്പോള്‍ ഇയാളും "ഹൈ" എന്നുപറഞ്ഞു ഉടനെസ്വയമേ പ്രത്യഅഭിവന്ദനം ഞാനും നല്‍കി.
ഉടനെ എന്റെ മനസ്സില്‍ നേരത്തെ കണ്ട ചുമലക്കുപ്പായം അണിഞ്ഞ ഷോപ്പിംഗ് കര്‍ട്ടുംതള്ളിക്കൊണ്ടുപോയ ആമനുഷ്യന്റെ രൂപവും അയാള്‍ പറഞ്ഞ "ഹൈ "എന്ന ശബ്ദവും എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു.

ഇത് മനസ്സില്‍ ഒരുമനസ്ഥാപത്തിനുവഴിയൊരുക്കി. ഒരുചിന്ത ഒരുപാടലട്ടുവാന്‍ തുടങ്ങി. നേരത്തെ കണ്ട ആ മധ്യവയസ്കന്‍ ചുമലകുപ്പായവും തള്ളിക്കൊണ്ടിരുന്ന കാര്‍ട്ടും മുഴുവന്‍ നന്നായി കാണാന്‍ കൂട്ടാക്കാതിരുന്ന മുഖംമനസിലും, ആ "ഹൈ " എന്നശബ്ദം എന്റെ കാതിലുംവീണ്ടും മുഴങ്ങുവാന്‍ തുടങ്ങി.

ഒരുചെറിയഷോക്കേറ്റതു മാതിരി എന്‍റ്റെമനസ്സില്‍ കുറ്റബോധവുംമ നസ്താപവും നിറഞ്ഞു. കുറഞ്ഞ പക്ഷം ആമനുഷ്യന്റെ മുഖത്തെങ്കിലും ഒന്നുനോക്കാമായിരുന്നു പ്രത്യാഭിവാദനംചെയ്തില്ല എങ്കില്‍തന്നെ. ഒരുസാമാന്യ മര്യാദപോ ലുംഞാന്‍ ആസഹജീവിയോടുകാട്ടിയില്ല. എന്നാല്‍ ആ ജോഗുചെയ്തുതന്നെ കടന്നുപോയചെറുപ്പക്കാരനോടോ, ഒരുമടിയുംകൂടാതെ തിരികെ "ഹൈ" പറഞ്ഞു.

നേരത്തെ കണ്ടഉയര്‍ന്നുപൊങ്ങിയ വിമാനത്തിലുള്ളവരും ആ ഷോപ്പിംഗ്കാര്‍ട്ട് തള്ളിയിരുന്നമനുഷ്യനും ഏതോ ഒക്കെദിശകള്‍ ഉന്നമിട്ടുപോകുന്നു. എല്ലാവരും മനുഷ്യജീവികള്‍. സ ാഹചര്യങ്ങള്‍ ആയിരിക്കാം നമ്മുടെചലനങ്ങളും ലഷ്യവും നിയന്ത്രിക്കുന്നത് .
ഇനി ഇന്നു അധികം നടക്കുന്നതിനുള്ള എല്ലാ ആശയും അവസാനിച്ചു. മുന്നില്‍കാണുന്നതെല്ലാം എന്നെ കുറ്റപ്പെടുത്തുന്നതായിതോന്നി. ആമനുഷ്യനെ കണ്ടുപിടിക്കണം തിരികെ ഒരഭിവാദ്യം നല്‍കണം ഒരപകര്‍ഷാബോധത്തോടെ ഞാന്‍തിരികെ നടക്കുവാന്‍ തുടങ്ങി."ഹൈ "എന്ന്തിരികേ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് എന്തു നഷ്ട്ടപ്പെടുമായിരുന്നു?
വിചാരങ്ങള്‍ എന്റെ മനസ്സില്‍ ഓരോഅമ്പുകള്‍ പോലെ തറക്കുവാന്‍തുടങ്ങി. ചിന്തകള്‍ ഇതായിരുന്നു, ആമനുഷ്യന്‍ എന്നേക്കാള്‍ എന്തായാലും പ്രായംകുറഞ്ഞവന്‍ തന്നെ. എന്തുകൊണ്ട് ഇയാള്‍ഒരു ഷോപ്പിംഗ്കാര്‍ട്ടില്‍ ജീവിക്കുന്നു ഞാന്‍ മെത്തയില്‍ സുരക്ഷിതം ഉറങ്ങുമ്പോള്‍ ?ഇയാളുടെ പേര് എന്തായിരിക്കും?

തീര്‍ച്ചയായും ഈമനുഷ്യനും ഒരമ്മയുടെ വയറ്റില്‍പിറന്നതുതന്നെ .വീടുംകൂടപ്പിറപ്പുകളും, മറ്റുബന്ധുക്കളും, സ്‌നേഹിതരും ഒക്കെഒരുസമയം ഉണ്ടായിരുന്നിരിക്കണം ചിലപ്പോള്‍ ഇപ്പോഴുീകണ്ടേക്കാം എവിടെയെങ്കിലും? എന്റെ അഹങ്കാരമോ, മിധ്യാഭിമാനമോ അല്ലേ എന്നെ ആസമയത്തുഭരിച്ചത്?

ഞാനൊരു മനഃശ്ശാസ്ത്രവിദഗ്ദ്ധനോഒന്നുമല്ല, ഒരാളുടെ മാനസികാവസ്ഥ പരിശോധിക്കുന്നതിന്. എങ്കില്‍ത്തന്നെയും ഒരുപാടു അലട്ടുന്നചോദ്യങ്ങള്‍ മനസ്സില്‍കിടന്നു തിളക്കുന്നു. ആരെപഴിക്കണം ആരൊക്കെഈഷോപ്പിംഗ് കാര്‍ട്ടില്‍ജീവിക്കുന്ന പേരില്ലാമനുഷ്യന്റെ ഇന്നത്തെ ഈയവസ്ഥക്കു കാരണക്കാര്‍? ചിലപ്പോള്‍ ഇയാള്‍തന്നെആകാം ?ഇവിടെ ഒരുവിധിതീര്‍പ്പിനു ഒരു സ്ഥാനവുമില്ല.
എന്നോട് "ഹൈ "എന്ന് പറഞ്ഞത് എന്തെങ്കിലും ചില്ലറകിട്ടിയേക്കാം എന്ന ആശയില്‍ ആയിരുന്നോ? ഈരാജ്യത്ത് പാവപ്പെട്ടവര്‍ക്ക് പലേസഹായങ്ങളും സര്‍ക്കാര്‍ വഴിയുംമറ്റു സംഘടനകള്‍ മുഖാന്തിരവുംകിട്ടുന്നതിന്പലേമാര്‍ഗങ്ങള്‍ ഉണ്ടെന്നു ംകേള്‍ക്കാറുണ്ട്.

ചിന്തിച്ചിട്ട് ഒരുനല്ല ഉത്തരവും കിട്ടുന്നില്ല.സ്വയം ന്യായീകരിക്കുന്നതിനുള്ള വഴികള്‍ നോക്കുന്നുഅത്രമാത്രം.
ഇപ്പോള്‍ എന്റെ ഉദ്ദേശം,ആമനുഷ്യനെ തേടിക്കാണണം കുറഞ്ഞത് "ഹൈ "എന്നെങ്കിലും പറയണം. ഇതിനായിഞാന്‍, അയാളെക ണ്ടദിശലക്ഷ്യമാക്കിവേഗം നടന്നു.ഞാന്‍ കടന്നുപോന്ന സ്ഥാനത്തു തന്നെഅയാള്‍ നില്‍ക്കണം എന്നുപ്രതീക്ഷിച്ചുകൂടാ കാരണം ആ മനുഷ്യനുംനടക്കുകയായിരുന്നു ഉദ്ദേശംചിലപ്പോള്‍ അന്നത്തെ വിശപ്പടക്കുന്നതിനുള്ളവഴികള്‍തേടുക ആയിരിക്കാം. അതെന്തുമാകട്ടെ .

ശരിതന്നെ ഞാനുദ്ദേശിച്ച സ്ഥലത്തൊന്നും അയാളെക ണ്ടില്ല .അടുത്തുള്ള പലേവഴികളിലും നടന്നുനോക്കി ഒരുഫലവും ഉണ്ടായില്ല. സമയംഏതാണ്ട് ഒന്‍പതുമണിആയിക്കാണണം നിരത്തുകളില്‍ കൂടുതല്‍ വാഹനങ്ങളുംപലേകടകളും തുറക്കുവാനും തുടങ്ങിനഗരം ഉണരുന്നു .
എനിക്കു മനസ്സില്‍ ഒരുപാടു മനസ്താപവും, നിരാശയും തോന്നി, ഇനിയിപ്പോള്‍ സ്വയം കുറ്റപ്പെടുത്തുക അതുമാത്രംമിച്ചം.

എന്തോഒരുഭാരം ചുമന്നുകൊണ്ടുപോകുന്ന പോലെ തിരികെ മോന്റെ വാസസ്ഥലത്തേക്കു നടന്നു. താനേന്യായീകരിക്കണം എന്നമനുഷ്യസഹജമായ ആശയായിരിക്കാം നേരത്തെ നട ന്ന സംഭവംമനസ്സില്‍നിന്നും മാറാതെ നില്‍ക്കുന്നത്. വീണ്ടും ഒരവലോകനം കൂടിവേണമെന്നു തോന്നി.
ആ മനുഷ്യനുപകരം, മറ്റൊരാള്‍, എന്നേപ്പോലെ നടക്കുവാനിറങ്ങിയതോ നല്ലവസ്ത്രീധരിച്ചതോ ആയ ഒരു വ്യക്തി "ഹൈ " പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രത്യഭിവാദനം നല്കുമായിരുന്നോ? തീര്‍ച്ചയായും നല്കിയേനെ ഏതാനും മിനുറ്റുകള്‍ക്കു മുന്‍പ് അതു സംഭവിച്ചല്ലോ. പിന്നെന്തു കൊണ്ട് നേരത്തെകണ്ട ആ ചുമലക്കുപ്പായം ധരിച്ച മനുഷ്യനെ അവഗണിച്ചു? അയാളും എന്നേപ്പോലെചുമന്ന രക്തമുള്ള ജീവിയല്ലേ ?ഞാന്‍അയാളേക്കാള്‍ ഏതുരീതിയില്‍മെച്ചം? വീടുണ്ട് ,കാറുണ്ട്, പണമുണ്ട് ഇവയൊക്കെ എത്രനാള്‍കൂടെക്കാണും ?

ഭയമോ അവജ്ഞയോ എന്തായിരുന്നു എന്റെ ചേതോവികാരം, ആസമയം നിയന്ത്രിച്ചത്? ആ മനുഷ്യനെ വീണ്ടും കാണുവാന്‍ പറ്റിയില്ല എങ്കിലുംനമുക്കുചുറ്റും അതുപോലുള്ള അനേകര്‍ ജീവിക്കുന്നു.പലപ്പോഴും ഇവരെനാം കണ്ടില്ലഎന്നു നടിക്കുന്നു അതല്ലേ പരമാര്ത്ഥം? ഇവര്‍ക്കെല്ലാം നാംപലേപേരുകള്‍ നല്കിവിളിക്കുന്നു.

ഞാന്‍മാത്രമോ, അഥവാ മറ്റുപലരും എന്നെപ്പോലാണോ? ഒരു വിവേചനക്കണ്ണട ധരിക്കുന്നവര്‍? ഒരുമനുഷ്യനു മറ്റൊരുമനുഷ്യനുമായി വേര്‍തിരിവുണ്ടാവുന്നത് ഏതവസ്ഥയിലാണ്? ജന നം മുതല്‍ തുടങ്ങുന്നുഅതല്ലേ സത്യം.നമ്മുടെ സാമൂഹ്യവ്യവസ്ഥകളും പഠനങ്ങളും ചുറ്റുപാടുകളും വേര്‍തിരുവുകളുടെപാതകളാണ് കാട്ടിത്തരുന്നത്.
മതം,ജാതി, പണം,വേഷം, സൗന്ദര്യം പിന്നെ എന്തെല്ലാം?.....ഈയാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയൊരു വിശ്രമം എവിടെച്ചെന്നോ ...എന്ന വയലാറിന്റെ വരികള്‍ ഓര്‍ത്തുപോകുന്നു. ഞാനുംആ ചുമന്ന കുപ്പായം ധരിച്ചിരുന്ന ആളുംഈഭൂമിയിലെ കുറച്ചുനാളത്തെയാത്രക്കാര്‍സാഹചര്യങ്ങള്‍ യാത്രയുടെ ഗതി മാറ്റിവിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക