Image

എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനും വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ അച്ചനും വിവാഹ വാര്‍ഷിക ആശംസകള്‍

Published on 27 July, 2017
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനും വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ അച്ചനും  വിവാഹ വാര്‍ഷിക ആശംസകള്‍
അഭിവന്ദ്യ കോര്‍എപ്പിസ്‌കോപ്പ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍ അച്ചനും, പ്രിയപ്പെട്ട കൊച്ചമ്മ, അനുഗ്രഹീത എഴുത്തുകാരിയും കവയിത്രിയുമായ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനും വിവാഹവാര്‍ഷികാശംസകള്‍!

നാല്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് നവമിഥുനങ്ങളായി നിങ്ങള്‍ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. അന്ന് മുതല്‍ ഇന്നോളം സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും കനകപ്രകാശത്തില്‍ നിങ്ങള്‍ ജീവിതം ആസ്വദിക്കുന്നു. ഈശ്വരവി ശ്വാസത്തിലധിഷ്ഠിതമായ ഒരുജീവിതം നയിക്കുന്നനിങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ്.

കൊച്ചമ്മയുടെ കാവ്യഭാവനയ്ക്ക് പൂത്തുല്ലസിക്കാന്‍ അഭിവന്ദ്യ അച്ചന്റെ പ്രചോദനവും സഹകരണവും എപ്പോഴും ഉണ്ടെന്നു കൊച്ചമ്മ പറയാറുണ്ട്. എത്രയോ അനുഗ്രഹപ്രദമായ ഒരുഅനുഭവമാണത്.. പരസ്പരമുള്ള കരുതുലകളും പങ്കുവയ്ക്കലുകളും ദാമ്പത്യബന്ധത്തെ സുദൃഡമാക്കുന്നു.

വിവാഹവാര്‍ഷികങ്ങള്‍ ഓരോ വാതിലുകളാണ്. ഓരോവര്‍ഷവും ഒരുപുതിയ ലോകം ദൈ വം ദമ്പതിമാര്‍ക്ക് കാണിച്ചുകൊടുക്കുന്നു. നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുന്നവരെ കാവല്‍മാലാഖ കൈപിടിച്ച് നടത്തുന്നു. കാലം പുതിയ അനുഗ്രഹങ്ങളും, സൗഭാഗ്യങ്ങളും നല്‍കികൊണ്ട് ജീവിതത്തിന്റെ വാതില്‍ തുറന്നുവരുന്ന നിങ്ങള്‍ക്കായി എന്നും കാത്ത് നില്‍ക്കട്ടെ. ദൈവം അനുഗ്രഹിച്ച് നല്‍കിയ രണ്ട് പുത്രന്മാരും, മരുമകളും, കൊച്ചുമകനുമായി നിങ്ങളുടെ ജീവിതനൗക ഒരുസങ്കീര്‍ത്തനംപോലെ എന്നും മുന്നോട്ട് പ്രയാണം തുടരട്ടെ.

ഇനിയും ആയുരാരോഗ്യത്തോടെ അനവധിവര്‍ഷങ്ങള്‍ ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ.
ഒരിക്കല്‍കൂടി വിവാഹവാര്‍ഷികാശംസകള്‍!!

സ്‌നേഹത്തോടെ
ജോര്‍ജ് ജോസഫും ഇമലയാളി പ്രവര്‍ത്തകരും
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനും വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ അച്ചനും  വിവാഹ വാര്‍ഷിക ആശംസകള്‍എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനും വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ അച്ചനും  വിവാഹ വാര്‍ഷിക ആശംസകള്‍
Join WhatsApp News
sudhir panikkaveetil 2017-07-27 14:30:39
Happy wedding anniversary. May God bless you both.
Ponmelil Abraham 2017-07-27 17:32:14
Happy wedding anniversary.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക