Image

സത്യം (കവിത: സിസിലി)

Published on 24 July, 2017
സത്യം (കവിത: സിസിലി)
സത്യമതൊന്നേയുള്ളൂ സത്യത്തില്‍
സത്യത്തില്‍ സ്‌നേഹം തന്നെ സത്യം
സത്യം ചൊല്ലാന്‍ നല്ലൊരുനാവ്
നല്‍കിയതീശ്വരനല്ലോ
സത്യം പറയാന്‍ ശക്തി മതി
സത്യം തേടി പോവേണ്ട
സത്യം സ്ഥിരമായി നില്‍ക്കുന്നു
കള്ളം താനേ പൊളിയുന്നു
ഉള്ളത് ചൊല്ലാന്‍ കഴിയണമെങ്കില്‍
ഉള്ളം നിറയെ നന്മ നിറയണം
ഉള്ളത് പറഞ്ഞാല്‍ ഒറ്റപ്പെടും
ഒറ്റപ്പെട്ടാല്‍ ശക്തി പെടും
നന്മ നിറോഞ്ഞുരു മനസ്സുമതി
നാളേക്കായി സമ്പാദ്യം
നല്ലതുമാത്രം വന്നുഭവിപ്പാന്‍
പൊന്നും പണവും കരുതേണ്ട
ഇരുളും വെളിച്ചവും സ്ഥിരമല്ലന്നതുപോല്‍
സുഖവും ദുഖവും മാറി മാറി പുല്‍കും നമ്മെ
ആശ നിരാശകള്‍ വെടിഞ്ഞെന്നാല്‍
ആശ്വാസത്തിന്‍ ഈശ്വര കിരണം
മനുജനെ നിത്യം തഴുകി ഉണര്‍ത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക