Image

യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published on 23 July, 2017
യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


കൊച്ചി: യുവനടിയുട അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പാലക്കാട്‌ സ്വദേശി കിരണ്‍ ആണ്‌ അറസ്റ്റിലായത്‌. യുവനടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത്‌ പൊലീസാണ്‌ കേസെടുത്തത്‌.

ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്‌ളാക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന്‌ പൊലീസ്‌ പറഞ്ഞു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ്‌ ഉടന്‍ ഉണ്ടാകുമെന്നും പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക