Image

എം.എല്‍.എ വിന്‍സന്റ്‌ വീട്ടമ്മയെ വിളിച്ചത്‌ 900 തവണ

Published on 22 July, 2017
എം.എല്‍.എ വിന്‍സന്റ്‌ വീട്ടമ്മയെ വിളിച്ചത്‌ 900 തവണ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റ്‌ പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തി. 

കേസില്‍ വിന്‍സെന്റിനെതിരെ ശാസ്‌ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്നും
കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ്‌ ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത്‌ വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

വിന്‍സെന്റിന്റെ ഫോണിലേക്ക്‌ വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത്‌ വളരെ കുറച്ചു തവണ മാത്രമാണ്‌. വീട്ടമ്മയുടെ മൊഴി ശരിവയ്‌ക്കുന്നതാണ്‌ ഇത്‌.


സെപ്‌തംബര്‍, നവംബര്‍ മാസങ്ങളിലാണ്‌ വിന്‍സെന്റ്‌ തന്നെ പീഡിപ്പിച്ചതെന്ന്‌ വീട്ടമ്മ പീപ്പിള്‍ ടിവിയോട്‌ വെളിപ്പെടുത്തിയിരുന്നു. കടയില്‍ കയറി വന്ന എംഎല്‍എ തന്നെ കയറിപിടിക്കുകയായിരുന്നെന്ന്‌ വീട്ടമ്മ പറഞ്ഞു. 

പിന്നീടും തന്നെ എംഎല്‍എ ലൈംഗികമായി ഉപയോഗിച്ചെന്ന്‌ വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത്‌ ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന്‌ ചോദിച്ചു കൊണ്ടാണ്‌ എംഎല്‍എ തന്നെ കയറി പിടിച്ചതെന്നും മൊഴികളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക