Image

ചൈനീസ്‌ നൂല്‍ കഴുത്തില്‍ കുരുങ്ങി യുവാവിന്‌ ഗുരുതര പരിക്ക്‌

Published on 22 July, 2017
ചൈനീസ്‌ നൂല്‍ കഴുത്തില്‍ കുരുങ്ങി യുവാവിന്‌ ഗുരുതര പരിക്ക്‌

ന്യൂദല്‍ഹി: ചൈനീസ്‌ നൂല്‍ കഴുത്തില്‍ മുറുകിയ യുവാവ്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. ദല്‍ഹിയിലെ ഗീത കോളനി സ്വദേശിയായ 35കാരനാണ്‌ കഴുത്തില്‍ ചൈനീസ്‌ നൂല്‍ മുറുകി അപകടത്തില്‍പ്പെട്ടത്‌.
ജോലി കഴിഞ്ഞ വീട്ടിലേക്ക്‌ മടങ്ങവെ റോഡിനു കുറുകെ കെട്ടിയിരുന്ന നൂല്‍ അയഞ്ഞ്‌ കഴുത്തില്‍ മുറുകയായിരുന്നു.

 ബൈക്കില്‍ നിന്നും തെറിച്ച വീണ ഇയാളെ പ്രദേശവാസികളാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കഴുത്തില്‍ മുറിവേറ്റ്‌ രക്തം പുറത്തേക്ക്‌ വന്നിരുന്നു. 'ചൈനീസ്‌ മഞ്‌ജ' എന്നറിയപ്പെടുന്ന ഈ നൂല്‍ പട്ടം പറത്തലിനായി ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ മൂര്‍ച്ചയേറിയ ഈ നൂല്‍ മൂലം അപകടം സര്‍വ്വസാധരണമാണ്‌.  നൂല്‍ ദല്‍ഹിയില്‍ നേരത്തെ നിരോധിച്ചതാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക