Image

ജീവിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ആണ്ടുബലിയിട്ട്‌ അഭിഭാഷകരുടെ പ്രതിഷേധം

Published on 22 July, 2017
ജീവിച്ചിരിക്കുന്ന  മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ആണ്ടുബലിയിട്ട്‌ അഭിഭാഷകരുടെ പ്രതിഷേധം
തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രതിഷേധാത്മക ആണ്ടുബലി നടത്തിഅഭിഭാഷകര്‍. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ഷിക ദിനത്തിലാണ്‌ മാധ്യമപ്രവര്‍ത്തകരുടെ ആണ്ടുബലി അഭിഭാഷകര്‍ തിരുവനന്തപുരത്ത്‌ വെച്ച്‌ നടത്തിയത്‌.

വഞ്ചിയൂര്‍ കോടതി പരിസരത്താണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആണ്ടുബലി നടത്തിയത്‌. മാധ്യമ ആഭാസത്തിന്റെ ആണ്ടുബലി എന്ന ബാനര്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്‌. യഥാര്‍ത്ഥ ആണ്ടുബലി ചടങ്ങിന്‌ സമാനമായ ചടങ്ങുകള്‍ തന്നെയാണ്‌ നടത്തിയത്‌.

സംസ്ഥാനത്തെ വിവിധ മാധ്യ മസ്ഥാപനങ്ങളിലെപ്രവര്‍ത്തകരെ പേരു വിളിച്ചു കൊണ്ടാണ്‌ ബലിയിടല്‍ ചടങ്ങുനടത്തിയത്‌. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ജയശങ്കര്‍ തുടങ്ങിയവരുടെ പേരുകളും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഹിന്ദു ബലിയിടല്‍ ചടങ്ങിലേതിനു സമാനമായി പരിപാടി സംഘടിപ്പിച്ച അഭിഭാഷകര്‍ പത്രങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയും ഇതിന്റെ ചാരം കുടത്തിലാക്കി തൊട്ടടുത്ത അഴുക്കുചാലില്‍ ഒഴുക്കുകയും ചെയ്‌തു.

കേരളത്തിലെ വിവിധ കോടതി പരിസരങ്ങളില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതിനെത്തുടര്‍ന്ന്‌കോടതി റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ തടഞ്ഞിരുന്നു.

 ഇതെ തുടര്‍ന്ന്‌ മാധ്യമങ്ങളും അഭിഭാഷകരും സ്വരചേര്‍ച്ചയില്ലാതായിട്ട്‌ നാളുകളായി. ഇതു സംബന്ധിച്ച കേസും നിയമ നടപടികളും തുടരുന്നതിനിടെയാണ്‌ അഭിഭാഷകര്‍ സംഘര്‍ഷത്തിന്റെ ഒന്നാം വാര്‍ഷികാചരണം ആണ്ടുബലിയായി നടത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക