Image

അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിനു ഡാലസില്‍ ഭക്തിനിര്‍ഭരമായ തുടക്കം.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 July, 2017
അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിനു ഡാലസില്‍ ഭക്തിനിര്‍ഭരമായ തുടക്കം.
കൊപ്പേല്‍ (ടെക്‌സാസ്) :   ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ  അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിന് ടെക്‌സാസിലെ  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇന്നലെ കൊടിയേറി. ഭദ്രാവതി രൂപതാ ബിഷപ് മാര്‍. ജോസഫ് അരുമച്ചാടത്ത് കൊടിയേറ്റിയതോടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാളിന് ഭക്തി നിര്‍ഭരമായ തുടക്കമായി.

അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ദൈവമായിരുന്നു.  ദൈവസ്‌നേഹത്തെ പ്രതി എല്ലാം പരിത്യജിച്ചു, സഹന ജീവതത്തിന്റെ കുരിശുകള്‍ സന്തോഷപൂര്‍വം ഏറ്റെടുത്തപ്പോള്‍  പുണ്യവതിയുടെ സഹനങ്ങള്‍ ദൈവം നന്മക്കായി മാറ്റി. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മുടെ ജീവിതത്തിനും മാതൃകയാകട്ടെ എന്ന്  മാര്‍. അരുമച്ചാടത്ത് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. ലൂയീസ് രാജ്, സിഎംഐ എന്നിവര്‍ ഇന്നലെ നടന്ന തിരുകര്‍മ്മങ്ങളില്‍ സഹകാര്മികരായിരുന്നു. ഇടവകയിലെ യുവജനങ്ങളാണ് ഇത്തവണ  പ്രസുദേന്തിമാരായി തിരുനാളിനു  നേതൃത്വം നകുന്നത്. ജൂലൈ 31 നു തിരുനാള്‍ സമാപിക്കും.

വരും ദിനങ്ങളിലെ തിരുകര്‍മ്മങ്ങളുടെ സമയക്രമങ്ങള്‍ :

ജൂലൈ 22  ശനി: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്. (ഫാ. പോള്‍ പൂവത്തുങ്കല്‍ സിഎംഐ)

ജൂലൈ 23  ഞായര്‍: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6  ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്. (അഭി. മാര്‍ ജോസഫ് അരുമച്ചാടത്ത്) 

ജൂലൈ 24   തിങ്കള്‍: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്. (ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍)

ജൂലൈ 25  ചൊവ്വ: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്.  (ഫാ. അഗസ്റ്റിന്‍ കുളപ്പുറം)

ജൂലൈ 26  ബുധന്‍ : രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്. (ഫാ. എബ്രഹാം തോമസ്).

ജൂലൈ 27  വ്യാഴം: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ്. (ഫാ ജോസ് ചിറപ്പുറത്ത്)

ജൂലൈ 28  വെള്ളി : രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7   ന്,  വി. കുര്ബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ പോള്‍ ചാലിശ്ശേരി)

ജൂലൈ 29  ശനി : വൈകുന്നേരം 5  നു ആഘോഷമായ  തിരുനാള്‍ റാസ. (അഭി. മാര്‍ ജോസഫ് അരുമച്ചാടത്ത് ) 

ജൂലൈ 30  ഞായര്‍  : വൈകുന്നേരം 4:30 നു ആഘോഷമായ തിരുനാള്‍ .  (അഭി. മാര്‍ ജോയ് ആലപ്പാട്ട്, സഹായ മെത്രാന്‍ ചിക്കാഗോ രൂപത) , തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്ബാനയുടെ ആശീര്‍വാദം,  സ്‌നേഹവിരുന്ന്. പിറ്റേന്ന് തിങ്കളാഴ്ച  വൈകുന്നേരം 7 മണിക്ക് നടക്കുന്ന വിശുദ്ധബലിക്കുശേഷം കൊടിയിറക്കത്തോടെ  തിരുനാള്‍ സമാപിക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 28  വെള്ളി വൈകുന്നേരം എട്ടു മണിക്ക് ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് 'വൈബ്രേഷന്‍സ്' ,  ജൂലൈ 29  ശനി വൈകുന്നേരം എട്ടു മണിക്ക്,  ഫാം , ന്യൂജേഴ്‌സി അവതരിപ്പിക്കുന്ന നാടകം 'ഒറ്റമരത്തണല്‍' എന്നീ സ്‌റ്റേജ് പ്രോഗ്രാമുകള്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിനു ഡാലസില്‍ ഭക്തിനിര്‍ഭരമായ തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക