Image

ദിലീപ് കുറ്റക്കാരനോ? വിധിക്കു മുമ്പ് ജനവിധി (വാസുദേവ് പുളിക്കല്‍ )

വാസുദേവ് പുളിക്കല്‍ Published on 18 July, 2017
ദിലീപ് കുറ്റക്കാരനോ? വിധിക്കു മുമ്പ് ജനവിധി (വാസുദേവ് പുളിക്കല്‍ )
സദാചാരമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ലക്ഷണമാണ് കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡന സംഭവങ്ങള്‍. ഒരു വിഭാഗം ജനങ്ങളൂടെ സാംസ്‌കാരികാധഃപതനം നമ്മുടെ നാടിന്റെ തേജോമയമായ മുഖത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ ദേവതയായാണ് എന്ന ഭാരതീയ സങ്കല്‍പവും നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വവും അസ്തമിച്ചു കൊണ്ടിരിക്കുന്നു. സ്ര്തീകള്‍ പരസ്യമായി അപഹസിക്കപ്പെടുന്നു. ഭാരതീയ  സംസ്‌കാരത്തില്‍ സ്ര്തീകള്‍ക്ക് നല്‍കിയിരുന്ന സുരക്ഷിതത്വവും അവരോട് സമൂഹം കാണിച്ചിരുന്ന ആദരവും മണ്‍മറഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തം മക്കളെ പോലും ലൈഗീകമായി പീഡിപ്പിക്കാന്‍ മടിക്കാത്ത കാപാലികന്മാരും സമൂഹത്തിന് നിത്യശാപമാണ്.

ഈയ്യിടെ പ്രശസ്ത നടിയെ ലൈഗീകമായി പീഡിപ്പിച്ച സംഭവവും അതിനെത്തുടര്‍ുന്നുണ്ടായ സൂപ്പര്‍ സ്റ്റാറിന്റെ അറസ്റ്റും കേരളത്തില്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വാര്‍ത്താമാധ്യമങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നതുകൊണ്ട് ആര്‍ക്കും അവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല എന്ന് സൂപ്പര്‍സ്റ്റാറിന്റെ അറസ്റ്റ് തെളിയിക്കുന്നു.  നടിയെ ആക്രമിച്ചതിന്റെ  മുഴുവന്‍ ഉത്തരവാദിത്വവും ഒന്നാം  പ്രതിയില്‍ ഒതുക്കി നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ കേസന്വേഷണം പുരോഗമിക്കുകയില്ലായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീപീഡനം മൃഗീയമാണ്, സസ്‌കാരധഃപതനമാണ്. നടി ആക്രമിക്കപ്പെട്ടതില്‍ അതിയായ ഖേദമുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സ്ത്രീകള്‍   ലൈഗീകമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അവരുടെ പാതിവൃത്യവൃതം പിച്ചിച്ചിന്തിയെറിയപ്പെടുമ്പോള്‍ അവരുടെ മാനസികാവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ പോരാ. സ്ത്രീകളുടെ വികാരങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത പുരുഷമേധവിത്വത്തിന്റെ വികൃതമായ വശമാണ് ബലാത്സംഗം. സ്ത്രീശാക്തീകരണം അനിവാര്യം, സ്ത്രീനീതിക്കായുള്ള പോരാട്ടം അഭിനന്ദനീയം. താനല്ല തല കുനിക്കേണ്ടത്, തന്നെ പീഡിപ്പിച്ചവരാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഉള്ള നടിയുടെ നിലപാട് ഒരു മാതൃകയാകണം. സ്ര്തീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാണുള്ള സാഹചര്യം
സംജാതമാകേണ്ടത് അനിവാര്യമാണ്.

ആര്‍ഷസംസ്‌കാരത്തിന്റെ മഹത്വത്തെ പറ്റി പുകഴ്ത്തു പാട്ടുകള്‍ പാടുകയും അതേ സമയം തന്നെ ഒരു വിഭാഗം കേരളീയ ജനത  സംസ്‌കാരാധഃപതനത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് സൂപ്പര്‍ സ്റ്റാറിന്റെ അറസ്റ്റിനെ തുടന്നുര്‍ണ്ടായ പ്രത്യാഘാതം. മഗ്ദളന മറിയത്തെ കല്ലെറിയാന്‍ തയ്യാറെടുത്തു നിന്ന ജനക്കുട്ടത്തോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് യേശുദേവന്‍ പറഞ്ഞപ്പോള്‍ അവരുടെ കൈകള്‍ പൊങ്ങാതിരുന്നത് തെറ്റ് ചെയ്യാത്തവരായി ആരുമില്ല എന്നു തെളിയിക്കുന്നു. ആ ജനക്കൂട്ടം തങ്ങളിലേക്കു തന്നെ തിരിഞ്ഞു നോക്കി ഒരു ആത്മപരിശോധനക്ക് തയ്യാറായി. അതു പോലെ ഒരു ആത്മപരിശോധന സൂപ്പര്‍ സ്റ്റാറിനെ പിച്ചി ചീന്താന്‍ വെമ്പല്‍ കൊള്ളുന്ന ജനങ്ങള്‍ ചെയ്യേണ്ടതാണ്. കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാവരും കുറ്റവാളികളായി വിധിയെഴുതി ശിക്ഷിക്കപ്പെട്ടിട്ടില്ല.  കുറ്റം ആരോപിക്കപ്പെട്ടവരില്‍ സംശയത്തിന്റെ നിഴല്‍ പരന്നിട്ടുണ്ടെങ്കിലും കോടതി കുറ്റവാളിയെന്നു വിധിക്കും വരെ അവരെ നിരപരാധികളായി വേണം കാണാന്‍ എന്നാണല്ലൊ. വിധിക്കു മുമ്പ് ജനങ്ങള്‍ വിധി കല്‍പിച്ച് സൂപ്പര്‍ സ്്റ്റാറിനെ തെളിവെടുപ്പിനായി കൊണ്ടുപോയ സ്ഥലങ്ങളില്‍ എല്ലാം പിന്തുടര്‍ന്ന് കൂക്കു വിളിച്ച് അപമാനിച്ചത് വെളിപ്പെടുത്തുന്നത് ഒരു സമൂഹത്തിന്റെ സംസ്‌കാരശൂന്യതയാണ്.  സംസ്‌കാര സമ്പന്നരെന്നഭിമാനിക്കുന്ന മലയാളികളുടെ സംസ്‌കാരമില്ലായ്മയാണ് ഈ കൂക്കുവിളികളിലൂടെ പ്രതിധ്വനിക്കുന്നത്. ഒരിക്കല്‍ അനുമോദനങ്ങളുടെ പുഷ്പാര്‍ച്ചന നടത്തിയവര്‍ ഇപ്പോള്‍ അപഹാസത്തിന്റെ മുള്ളകള്‍ എറിയുന്നു. ജീവിതം കുമിളപോലെ പൊട്ടിപ്പൊകുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വമോര്‍ത്ത് വിലപിക്കുമ്പോഴും മനുഷ്യന് ആശ്വാസത്തിന്റെ ശ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കണം. ആ ശ്രോതസ്സുകള്‍ ഒഴുകി വരുന്നത് ഈശ്വരനില്‍ നിന്നാണ്. 'ഉണ്ണിക്കണ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്' എന്ന് പൂന്താനം ആശ്വസിച്ചതു പോലെ അനിഷ്ട സംഭവങ്ങളുടെ ആഘാതത്തില്‍ നിന്ന് മോചനം നേടാന്‍ ഈശരനില്‍ അഭയം പ്രാപിക്കണം.

സൂപ്പര്‍ സ്റ്റാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അദ്ദേഹം തന്നെ അനുഭവിച്ചു കൊള്ളും. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള ഹീനമായ ആക്രോശം അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആയതിന്റെ അസൂയയില്‍ നിന്ന് ഉടലെടുത്തതാണെന്ന് കരുതുന്നതാണ് യുക്തി. കേരളത്തിലെ ഒരു വിഭാഗം മാത്രമല്ല പ്രവാസികളില്‍  പലരും വിധിക്ക് മുമ്പ് സുപ്പര്‍ സ്റ്റാര്‍ കുറ്റക്കാരെനെന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നതും അത്ഭുതാവഹമാണ്. അഭയകേസ് തുടങ്ങി എത്രയോ കേസ്സുകള്‍ നമ്മുടെ മുന്നിലുണ്ട്. അവിടെയൊന്നും കൂക്കുവിളികള്‍ ഉയര്‍ന്നില്ലല്ലോ. സുപ്പര്‍ സ്റ്റാറായതുകൊണ്ടും പ്രശസ്തനായതും കൊണ്ടും ആയിരക്കണം അദ്ദേഹത്തെ കശക്കിയെറിയാന്‍ ജനം ആവേശത്തോടെ മുന്നോട്ട് വരുന്നത്. കുറ്റക്കരനെന്ന് തെളിയിക്കപ്പെടാത്ത ഒരാളെ കുറ്റക്കാനനെന്ന് മുദ്ര കുത്തി അപമാനിക്കുന്നത് ലജ്ജാവഹകമാണ്.  കൈക്കൂലി വാങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്റെ ഒരു സുഹൃത്ത് റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാന്‍ 25000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള അഴിമതിക്കാരെ വേണം കൂക്കു വിളിച്ച് നാണം കെടുത്താന്‍. എല്ലാവരേയും ഞെട്ടിപ്പിച്ച ഒരു വാര്‍ത്ത നിങ്ങള്‍ വായിച്ചു കാണും. ഒരാള്‍ കരമടക്കാന്‍ പഞ്ചായത്താഫീസില്‍ ചെന്നപ്പോള്‍  അയാളെ കരമടക്കാന്‍ അനുവദിച്ചില്ല. അയാള്‍ ആത്മഹത്യ ചെയ്തു.

അഴിമതിക്കാരേയും കൈക്കൂുലി വാങ്ങുന്നവരേയും കൂക്കുവിളിക്കാന്‍, അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഒരു പ്രശസ്ത നടനെ കൂക്കുവിളിക്കുന്നതിനു കാരണം തങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത ഉയരത്തില്‍ എത്തിയ ഒരാളോടുള്ള അസൂയ അല്ലാതെ ഇരയാക്കപ്പെട്ട നടിയോടുള്ള സഹാനുഭൂതിയൊന്നുമല്ല. എങ്കില്‍ നാട്ടില്‍ തന്നെ കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ കാര്യത്തില്‍  കൂക്കുവിളിയും മാധ്യമവിചാരണയുമൊന്നും നടന്നില്ലല്ലോ. അവിടെയൊക്കെ ജനത തല താഴ്ത്തുന്നു. അവരുടെ ശബ്ദം ഉയരുന്നില്ല, പരിഹാസങ്ങളില്ല.  അമേരിക്കന്‍ മലയാളികളില്‍ പലരും നടനെ ക്രൂശിക്കണമെന്ന് വിളിച്ചു പറയുന്നതു കേള്‍ക്കുന്നുണ്ട്. ചില സിനിമാ താരങ്ങളുടെ പ്രസ്താവന കേട്ടാല്‍ നടന്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടതു പോലെ തോന്നും. അതൊക്കെ അവരുടെ അഭിപ്രായങ്ങള്‍. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ഒന്നായിരിക്കണമെന്നില്ലല്ലോ. ഇത് നടനെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു ലേഖനമല്ല. കോടതിവിധി വരും മുമ്പേ എന്തിനാണ് ജനം വിധിക്കുന്നത് എന്ന സംശയം തോന്നിയതുകൊണ്ട് ഇത്രയും എഴുതി എന്നു മാത്രം. ചിന്തിക്കുകയും അതിനനുസരണമായി ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. ഈ സവിശേഷതയാണ് മൃഗലോകത്തില്‍ നിന്ന് മനുഷ്യലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. സംസ്‌കാരശൂന്യരാകാതെ വിവേകപൂര്‍വം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കട്ടെ.







ദിലീപ് കുറ്റക്കാരനോ? വിധിക്കു മുമ്പ് ജനവിധി (വാസുദേവ് പുളിക്കല്‍ )
Join WhatsApp News
Tom abraham 2017-07-19 04:52:30

No innocent actor is being accused. An actress had to divorce him, lose

Her daughter. This so-called innocent , apologized for his malicious Twitter. 

Conspiracy , Corruption, quotation  all make public life unsafe, media must report in common interest. Smoke precedes fire.  Wine, woman and wealth drag men to deep ditches.

Joseph Thomas 2017-07-19 08:36:11
I think it is best for all of us not to comment on these issues we still do not kinow. Film industry is under a deep mafia influence, and some artists go over the board to excercise their supermacy over the less fortunate or the vulnerable on their own terms. Its a shame that we keep talking about it when we can read these issues every day in all the channel, newspapers, other media coming from Kerala.
truth and justice 2017-07-19 08:42:28
I don't know what kind of sentiment for the Author to this culprit
പരദൂഷണം 2017-07-19 10:19:13

'അമ്മ എന്ന സംഘടന ഉണ്ടാക്കാൻ ദിലീപ് പതിനാലു കോടി രൂപ കൊടുത്ത് എന്നാണ് എന്റെ അടുത്ത വീട്ടിലെ അമ്മിണി പറഞ്ഞത്. ദിലീപ് അമ്മയിലെ മുടി ചൂടാ മന്നനായി വാഴുകയും സ്വന്ത താത്പര്യങ്ങൾക്കായി സംഘടനയെ വളച്ചൊടിക്കുകയും ചെയ്യുത്പോന്നിരുന്നു എന്നാണ് കേട്ട് കേൾവി. ട്വന്റി ട്വൻറി പദത്തിലൂടെയാണ് ഇതിനുള്ള പണം സംമ്പാദിച്തെന്നും പറയുന്നു. പണത്തോടു അടുക്കുമ്പോൾ മാമൂട്ടിയും മോഹലാലും കൈവിട്ടുകളിക്കാറില്ല. ദിലീപ് കാരണമാൻ വിനയൻ തിലകൻ തുടങ്ങിയവർ പുറത്തു പോയതെന്നും പറയപ്പെടുന്നു. ഒരു തിരക്കഥാകൃത്തു പറഞ്ഞത് ഒരിക്കൽ ചെന്നപ്പോൾ തലകുത്തി നിന്ന് ഒരു നടി തുണി മാറുന്നത് കാണുകയായിരുന്നു എന്നാണ്.  അങ്ങനെ പറഞ്ഞാൽ തീരാത്ത കഥകൾ പറയാനുണ്ട്. അതെഴുതിയാൽ തീരുകയില്ലാത്തതു കൊണ്ട് നിര്ണ്ണത്തുന്നു . പരദൂഷണത്തിനുവേണ്ടി ഈ റിപ്പോർട്ട് തയാറാക്കിയത്

 ഊഹാപോഹം

Simon 2017-07-19 11:21:00
ശക്തമായ തെളിവുകളുണ്ടായിട്ടാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. കുറ്റം ചെയ്താലും ഇല്ലെങ്കിലും മാധ്യമങ്ങളുടെ പീഡനം ദിലീപിനെപ്പോലുള്ള വൻതോക്കുകൾക്ക് ആവശ്യമാണ്. കോടതികൾ എത്ര വലിയ കുറ്റം ചെയ്താലും വൻ തോക്കുകളെ ശിക്ഷിക്കാൻ പോവുന്നില്ല. പണത്തിന്റെ പുറത്ത് ഏതു നീതിയും കുമ്പിട്ടുകൊള്ളും. സമർത്ഥരായ വക്കീലന്മാർ ഏതു വമ്പൻമാരുടെ കേസുകളും കാറ്റിൽ പറപ്പിച്ചുകൊള്ളും. 

തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലും ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് ഉയർന്ന പോലീസുകാരുടെ പ്രസ്താവനകളിൽ നിന്നും മനസിലാകുന്നത്. കാരണം അത്ര ശക്തമായ തെളിവുകൾ ഈ നടനെതിരായുണ്ടെന്നു വേണം അനുമാനിക്കാൻ. 

സിനിമാ താരങ്ങളെ ചിലർക്ക് വലിയ ആരാധനയാണ്. ഏഴാം ക്ലാസും ഗുസ്തിയും കഴിഞ്ഞ സിനിമാതാരങ്ങളിൽ ഭൂരിഭാഗം ഉയർന്നു വരാൻ കാരണവും തീയേറ്ററുകളിലെത്തുന്ന നോക്കു കൂലിത്തൊഴിലാളികളുടെ ഇടിയും തള്ളലിൽ നിന്നുമാണ്.

തെളിവുകളില്ലാതെ ദിലീപിനെപ്പോലെയുള്ള ഒരാളിനെ ഒരു പോലീസിനും അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. അതിനുള്ള ധൈര്യം അവർക്കുണ്ടാവുമില്ല. 

ഒരു പെണ്ണിന്റെ മാനം കളയാൻ ശ്രമിക്കുന്നവനെ ഒരിക്കലും മാന്യനായി നടക്കാൻ അനുവദിക്കരുത്. "അവിടെ ക്രിസ്തുവിന്റെ വചനമായ 'നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയരുതെ'ന്നുള്ളതല്ല. ഒരു കൊട്ടേഷൻ സംഘത്തിനെ ഏൽപ്പിച്ചു പെണ്ണിനെ മാനം കെടുത്തുന്ന ഒരു അമേരിക്കൻ മലയാളിയും ഉണ്ടെന്നു തോന്നുന്നില്ല. 

ദിലീപിന് ശിക്ഷയൊന്നും കിട്ടാൻ പോവുന്നില്ലെന്നുള്ളത് തീർച്ചയാണ്. അതുകൊണ്ട് ജനങ്ങളുടെ പരസ്യമായ കൂവലും അപഹസിക്കലും ഈ മനുഷ്യന് ആവശ്യമാണ്. അത് മറ്റുള്ള സിനിമാ മാഫിയാകൾക്ക് ഒരു പാഠവുമാകും.

അഭയായെ കൊന്നവർ ആരെന്നു പോലീസിനും കോടതിയ്ക്കും വ്യക്തമായിരുന്നു. പാവം അഭയായുടെ ജീവിതം നഷ്ടപ്പെട്ടു. കോട്ടയം രൂപതയുടെ പണത്തിന്റെ മിടുക്കിൽ അതിനുത്തരവാദികളായവർ ഇന്നും സമൂഹത്തിൽ മാന്യന്മാരായി നടക്കുകയും ചെയ്യുന്നു. 
വിദ്യാധരൻ 2017-07-19 11:41:16

ഈ നടൻ പ്രശസ്തിയുടെ ഗോപുരത്തിൽ വാണരുളിയപ്പോൾ കേരളത്തിലെ സാധാരണ ജനങ്ങൾ (സക്കറിയയും പി സി ജോർജിനെപ്പോലുള്ളവരല്ല) രണ്ടും കയ്യും നീട്ടി അയാളെ സ്വീകരിച്ചിരുന്നു അല്ലാതെ അയാളെ അപമാനിക്കാനോ അയാളുടെ സ്ഥാപനങ്ങൾ തല്ലിപൊളിക്കാനോ പോയിട്ടില്ല. 'ദേ പുട്ടെന്ന' അയാളുടെ പുട്ടുകടയിൽ പോയി ആഹാരം കഴിക്കുകയും അയാളുടെ ഓരോ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുകയൂം ചെയ്യുത്. അയാൾ എത്താൻ കഴിയാത്ത സ്ഥാനത്ത് എത്തിയതിലുള്ള അസൂയകൊണ്ടായിരുന്നു എങ്കിൽ ഇതിനു മുൻപേ നിങ്ങൾ പറയുന്ന അസൂയയുടെ ആക്രമണം  നടക്കുമായിരുന്നു എന്നാൽ  സംഭവിച്ചത് അയാളെപോലെ ഒരാൾ ചെയ്യാൻ പാടില്ലാത്തത് ചെയ്യുത് എന്നറിഞ്ഞപ്പോളുള്ള  ജനരോക്ഷംകൊണ്ടാണെന്നാണ് കരുതുന്നത് . ഈ പ്രവണത അംഗീകരിക്കാൻ ആവതല്ലെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും  സാധാരണജനങ്ങളുടെ ഇടയിൽ കണ്ടുവരുന്ന ആദ്യപ്രതികരണം മിക്കവാറും ഇതുപോലെയാണ്. സിനിമ നടന്മാരെയും നടികളെയും താരങ്ങൾ ആക്കുന്നത് സാധാരണ ജനങ്ങളാണ്. കാരണം ഒരു സാധാരണക്കാരന് ഒരിക്കലും സാധിക്കാത്ത അവരുടെ സ്വപ്‌നങ്ങളുടെ സാക്ഷാൽക്കരമാണ് ഇവർ ഇത്തരക്കാരിൽകൂടി കാണുന്നത്. അസുയാരഹിതമായ ഒരു ആരാധനയാണ് ഇവർക്ക് അവരോടുള്ളത്.  മനുഷ്യബന്ധങ്ങൾ കൂടുതൽ ബഹുമാനിക്കപ്പെടുന്നതും ഉറപ്പുള്ളതുമായി കാണുന്നത്  സാധാരണക്കാരുടെ ഇടയിലാണ്.  ബന്ധങ്ങളെ എന്ത് വിൽകൊടുത്തും അവർ കാത്തിരുന്നു. ഭാര്യയും ഭർത്താവുമായുള്ള ബന്ധങ്ങൾ മാതാപിതാക്കളും കുട്ടികളുമായ ബന്ധങ്ങൾ അവർ കാത്തു സൂക്ഷിച്ചിരുന്നു. അത്തരത്തിലുള്ള ഒരു ജനതയുടെ വിശ്വാസത്തെയാണ് ദിലീപ്  അയാളുടെ വിവാഹ മോചനത്തിലൂടെയും, പുനർ വിവാഹത്തിലൂടെയും കൂടാതെ ഇപ്പോൾ ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിലൂടെയും അട്ടിമറിച്ചത് അതിൽ നിന്നുള്ള ഒരു പ്രതികരണമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ധാർമ്മികതയും വിശ്വാസവും സ്നേഹവും കരുതലും മനുഷ്യബന്ധങ്ങളോടുള്ള ബഹുമാനവും കണ്ടറിയണമെങ്കിൽ അത് മതജാതിവർണ്ണങ്ങൾക്കും അസൂയക്കും അപ്പുറത്ത്  വസിക്കുന്ന ഈ സാധാരണ ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നാലെ കണ്ടെത്താൻ കഴിയു. അല്ലാതെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നവരുടെ ഇടയിലോ, അധികാരപ്രമത്തതയുടെ മറവിൽ ഇരുന്നു സൂര്യനെല്ലിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചതുപോലെ പീഡിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇടയിലോ, ജോലി ചെയ്യാതെ വേദമന്ത്രങ്ങളും, സുവിശേഷവും, ഖുറാനും വായിച്ച് തിന്ന് കൊഴുത്ത്  പെൺകുട്ടികളുടെമേലും  ആൺകുട്ടികളുടെമേലും ചാടിവീണ് ബലാൽസംഗവും പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചയിലും ഏർപ്പെടുന്ന പുരോഹിത് വര്ഗത്തിന്റയും ഇടയിൽ കണ്ടെത്തിയെന്നുവരില്ല.


Tom Tom 2017-07-19 12:45:58
Ideham ethandu ezhuthi alakan sramikkukayane!!!
നീതിക്കുവേണ്ടി വാദിക്കുന്നവൻ 2017-07-19 17:30:51

വൻതോക്കു സിനിമാ കുറ്റാരോപിതന്  വേണ്ടി നിലകൊള്ളുന്ന തറ ആരാധകരിൽ ഒരാളാണ്  താങ്കളും  എന്ന്  താങ്കളുടേ  ഈ ലേഖനം  തെളിയിക്കുന്നു. താങ്കൾക്കും, ഇതിനു  മുൻപ്  ഇത്തരം  നീതി ബോധമില്ലാത്ത, ലോജിക്കില്ലാത്ത, മുടന്തൻ  നിയങ്ങൾ  പറഞ്ഞ  പി. സി. ജോർജ്, സക്കറിയ, അനിത നായർ, സുധിർ  പണിക്കവീട്ടിൽ  തുടങ്ങിവർക്കു  വിദ്യാധരൻ മാസ്റ്റർ  നല്ല ശരിയായ  ഉത്തരം  മുകളിൽ  കുറിച്ചിട്ടുണ്ട്. ഞാൻ വിദ്യാധരൻ  മാസ്റ്ററുടെ  വാക്കുകളോട്  നൂറു  ശതമാനവും യോജിക്കുന്നു. സൈമണും  നല്ല ഉത്തരം  തന്നിട്ടുണ്ട്.  മുഖം നോക്കാത്ത  നീതിക്കായി  നിലകൊള്ളുന്ന  നിങ്ങൾക്കൊക്കെ എന്റ കൈയടി. എന്നാൽ ചതിയർക്കും, കൊള്ള  സൂപ്പർ സ്റ്റാറുകൾക്കും, പീഡകർക്കും വേണ്ടി  തൂലിക ചലിപ്പിക്കുന്ന നീതി  നിസ്ഥയില്ലാത്ത  നിങ്ങൾക്കൊക്കെ  എന്റ  ഒരു  പത്തു  കൂവൽ  ഇവിടെ  തട്ടിവിടുന്നു. കു.. കു.. കു.... വാസുദേവും  മറ്റും  വല്ല ജഡ്ജിയും  മറ്റും  ആയാൽ  പിന്നെ  കുറ്റവാളികളുടെ  കൊയ്തു  കാലമായിരിക്കും.  പാവങ്ങളെ  നിങ്ങൾ  ക്രൂഷിക്കും. നാട്ടിൽ  ഇപ്പൊഴായാലും  ഇത്തരം  വലിയ  സൂപ്പർ കുറ്റവാളികളുടെ  വിളയാട്ടമാണ്. പിന്നെ നിങ്ങളുടമാതിരി  കുറച്ചുകൂടി  ആരാധകർ  കുടി  ചേർന്നാൽ  കേരളം  നരകമായിടും. അവർക്കു നീതി ബോധമില്ല. സകരിയ്ക്കൊക്കെ എന്ത്   പറ്റി. ബോധം  നഷ്ടമായോ. ഒരു സെൻസും  ലോജിക്ക്വ് മില്ല. കഷ്ട്ടം. ഒരു പാവം, ദരിദ്രൻ  കുറ്റമാരോപിതൻ  ആയിരുന്നെങ്കിൽ  ഇപ്പൊ പോലീസ്  അടിച്ചു  നിരപ്പാക്കുമായിരുന്നു. സക്കറിയാമാരും അതിനു കൂട്ടു നിൽക്കുമായിരുന്നു. വിദ്യധരൻ  മാസ്റ്റർ  കുറിച്ചതാണ്  ശരി. വിദ്യാധരൻ  മാസ്റ്റർ, അടിച്ചമർത്തപ്പെട്ട  പാവങ്ങൾ  വാഴുക.  Jai  jai  sathyam  neethi .  Down withu corruption, down with vettipidutham, down with Gunda raj.  Catch all the cinema super gods, political super gods, religious super gods. Catch them punish them.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക