Image

കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)

Published on 18 July, 2017
കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)
കേരളത്തില്‍ മരണമില്ലാത്തവരുടെ ഒരു കാലത്തെപ്പറ്റി കാലനില്ലാത്ത കാലം എന്നു ഹാസ്യാത്മകമായി പാടിത്തകര്‍ത്തത് കുഞ്ചന്‍ നമ്പ്യാര്‍ ആണ്. അത് പതിനെട്ടാം നൂറ്റാണ്ടില്‍. പക്ഷെ ഇന്ന് കാലം മാറി, കോലവും. ജനനം കുറഞ്ഞതാണ് ഇന്നത്തെ പ്രശ്‌നം.

കേരളത്തിലെ ജനസംഖ്യ അവിശ്വസനീയമാം വണ്ണം ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി ജനസംഖ്യാ ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ ഏറ്റം പിന്നില്‍ നില്കുന്ന സംസ്ഥാനം കേരളമാണ്. പതിനഞ്ചു വര്‍ഷം കഴിയുമ്പോള്‍ വളര്‍ച്ച വട്ടപ്പൂജ്യമായി മാറും.

ഇങ്ങനെ പോയാല്‍ കേരളം ജപ്പാനെപോലെ വയോ വ്രുദ്ധരുടെ നാടായി മാറുന്ന കാലം അനതിവിദൂരമല്ലെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറു കഴിഞ്ഞവര്‍ അവിടെ ലക്ഷം കവിയും. എണ്പതു കഴിഞ്ഞവര്‍ അനേക ലക്ഷവും.

ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ജനസംഖ്യ 17.6 ശതമാനം വര്‍ദ്ധിച്ചുവെങ്കില്‍ കേരളത്തില്‍ അത് 4.9 ശതമാനം മാത്രമായിരുന്നുവെന്നു കേരളത്തിന്റെ ഏറ്റം പുതിയ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റം ഒടുവില്‍ നടന്ന സെന്‍സസ് പ്രകാരം 2011 മാര്‍ച്ചില്‍ കേരളത്തിലെ ജനസംഖ്യ 3,34.060 61 ആയിരുന്നു. 2001 ല്‍ ഇത് 3,18,41, 374. ജനസംഖ്യയില്‍ 48 ശതമാനം 1,60,27,412 പേര്‍ പുരുഷന്മാരും 52 ശതമാനം 1,73,78,649 പേര്‍സ്ത്രീകളും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ആറു തെക്കന്‍ ജില്ലകളില്‍ ജനസംഖ്യാ വര്‍ധന കുറവായിരുന്നെങ്കില്‍ വടക്കന്‍ ജില്ലകളില്‍ അത് കൂടുതല്‍ ആയിരുന്നു. എന്നല്ല, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ജനസംഖ്യ പ്രകടമായി ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ ആണായാലും പെണ്ണായാലും രണ്ടു മതി എന്ന ആശയം പഴഞ്ചനാണ്. ആ മുദ്രാവാക്യം നാം ഒന്ന് നമുക്ക് ഒന്ന് എന്നു വഴി മാറി. അതിന്റെ ഫലമായി കുട്ടികളുടെ ശരാശരി എണ്ണം 1.5 ആയി കുഞ്ഞു. ഒന്നു മാത്രം ഉള്ള ധാരാളം കുടുംബങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. ഒന്നു പോലും ഇല്ലത്തവരുടെ എണ്ണവും കൂടി വരുന്നു.

ജീവിത സൌകര്യങ്ങള്‍ വര്‍ധിക്കുന്നു. വിവാഹ പ്രായവും ഉയരുന്നു. മുപ്പതു എത്തിയവരില്‍ കുട്ടികള്‍ വേണ്ട എന്ന അഭിപ്രായക്കാരുടെ എണ്ണവും വര്‍ധിക്കുകയാണ്. സ്ത്രീകള്‍ സ്വതന്ത്രരാവുകയും കൂടുതല്‍ പേര്‍ ജോലിക്കാരാവുകയും ചെയ്യുന്ന ഒരു കാലത്ത് കുട്ടികളെ പ്രസവിച്ചു പോറ്റി വളര്‍ത്തുക ദുഷ്‌ക്കരമായി തോന്നിയാല്‍ അത്ഭുതമില്ല..

സംസ്ഥാനത്ത് ആകെയുള്ളവരില്‍ 64.1 ശതമാനം പേര്‍ ജോലി എടുക്കുന്ന 15-59 വയസ്സ് പ്രായക്കാരാണ്. അവശേഷിക്കുന്ന 34 ശതമാനം അവരെ ആശ്രയിച്ചു കഴിയുന്നവരും. ഇവരില്‍ തന്നെ 12.6 ശതമാനം പ്രായം കൂടിയവരും 23.3 ശതമാനം പ്രായം കുറഞ്ഞഞ്ഞവരുമാണ്.

ആറുവരെ പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ ഭയങ്കരമായി കുറയുകയാണ്. (8.44 ശതമാനം). ഏറ്റം കൂടുതല്‍ കുട്ടികള്‍ ഉള്ള ജില്ല മലപ്പുറവും ഏറ്റം കുറവുള്ള ജില്ല പത്തനംതിട്ടയുമാണ്.

ദേശീയതലത്തില്‍ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 382 ആണെങ്കില്‍ കേരളം എന്ന കൊച്ചു സംസ്ഥാനത്ത് അത് 860 ആണെന്നോര്‍ക്കുക. ജനനം കുറയുന്നതോടെ അതൊക്കെ മാറി മറിയും. ചെറുപ്പക്കാരുടെ എണ്ണം കുറയും. വൃദ്ധരുടെ എണ്ണം കൂടും. അവരെ പരിരക്ഷിക്കുന്നത് വലിയ പ്രശ്‌നമായി മാറും.

ഇതെല്ലം മുന്‍കൂട്ടി കണ്ടു പരിപാടികള്‍ ആവിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ജനസംഖ്യ ഇടിയുന്നു, പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജപ്പാന്റെ സ്ഥിതി (കുര്യന്‍ പാമ്പാടി)
Join WhatsApp News
sudhir panikkaveetil 2017-07-20 04:42:18
ധാരാളം ബംഗാളികളും ഒറീസ്സക്കാരും പ്രതിദിനം വന്നു ചേരുന്നുണ്ടല്ലോ.  അവർ എണ്ണം തികച്ചുകൊള്ളും. അരി ഭക്ഷണവും മലയാള ഭാഷയും വളരെ വേഗം അപ്രത്യക്ഷമാകും. ദാൽ റൊട്ടി ഖാവോ, അള്ളാക്ക നാം ഗാവോ എന്ന് പാടുന്ന ജന സമൂഹത്തെ  പ്രവാസികൾക്ക് അവിടെ ചെല്ലുമ്പോൾ കാണാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക