Image

വിധേയമന്ത്രം (കവിത: പി.ഹരികുമാര്‍ Ph.D)

Published on 17 July, 2017
വിധേയമന്ത്രം (കവിത: പി.ഹരികുമാര്‍ Ph.D)
അച്ഛന്‍:
മകനേ,നീണ്ടുമെലിഞ്ഞോരീ മേനിയും,
കാറ്റിലറിയാതിളകിപ്പറക്കും
ചപ്രത്തലമുടിയിഴകളും
ക്ഷുരകന്റെള കത്തിതന്‍ മൂര്‍ച്ചകകളറിയാത്ത
നേര്‍ത്തലപടര്‍പ്പില്‍ത്തെളിയും
തുമ്പപ്പൂക്കളും കാണ്‍കെ,
ആശങ്ക വളരുന്നെന്റെ! മക്കളേ
ശക്തിയുണ്ടാമോ നിനക്കീപ്പടിവിട്ട്
യാത്ര തുടങ്ങുവാന്‍?
പരിമിതവിസ്തൃതമുള്ളോരീ
പറമ്പിന്റെ കോണുകള്‍തോറും
പരതിപ്പെറുക്കി ഞാനെത്തിക്കും
പാതിനനഞ്ഞ ചുള്ളിക്കമ്പു
വെച്ചൂതിയൂതി നിന്റമ്മയുണര്‍ത്തിയ
ചെറുതീനാളം പകരുമിളംചൂടിലിത്ര നാള്‍
സ്വസ്ഥമുറങ്ങിയ മകനേ,
നിനക്കാകുമോ പുറത്താഞ്ഞു വീശുന്ന
വൃശ്ചികക്കാറ്റിന്റെ മുള്‍മുനകളൊക്കെയും
എറ്റു വാങ്ങീടുവാന്‍?
കോടികോടി കണക്കക്കവുമക്ഷരമാലയും
കോര്‍ത്തിണക്കി കമ്പ്യൂട്ടറില്‍
അത്ഭുത മായാപ്രപഞ്ചം
രചിക്കും നിന്‍ കൈകളില്‍
കാറും കോളുംകൊണ്ടിളകി മറിയുമീ
തിരമാലപ്പരപ്പിലൂടൊരു
കേവുവഞ്ചി നയിക്കുവാനുതകിടും
കട്ടിത്തഴമ്പു കുരുക്കുമോ മക്കളേ?
അഭിമാനമെന്നോരു മഴവില്ല്
കൈവിടാന്‍ മടി കാട്ടിയടിയേറ്റു
മണ്ടനായ്ത്തീര്‌ന്നോടരഛേെന്റ,
കരച്ചില്‍ വരുമ്പൊഴുതൊക്കെയും
ചിരിക്കുവാന്‍ കിണഞ്ഞു പണിഞ്ഞു
തന്‍ മുഖമാകെയുഴുതിട്ട നിലമാക്കി
മാറ്റിയോരഛന്റെു
അനുഭവച്ചൂളയിലുരുകാത്ത ചിന്തകള്‍
മകനേ നിന്നോടിന്നിനി പറയട്ടെ ഞാന്‍.

‘സാറേ’ന്നു വിളിക്കുവാന്‍ പഠിക്കണം മക്കളേ
മേലോട്ടുയരുവാന്‍ വഴിയതൊന്നോര്ക്കുകക.
കണ്ണുരുട്ടുമ്പോള്‍ കരഞ്ഞു കാണിക്കണം.
നാറുമ്പോള്‍ നാസിക പോത്താതിരിക്കുക.
ഏണിപ്പടികള്‍തന്‍
താഴത്തെ തട്ടില്‌നിനന്നേറെപ്പടികളില്‍
മസ്തകം മുട്ടിക്കുകില്‍
മേലോട്ട് കയറുവാനവര്‍ നിന്നെ തുണച്ചിടും.

വാക്കിന്റെറ മേലെന്റെന വാക്ക് കേള്പ്പി ക്കുവാന്‍
വാക്കിനെ വാക്കായിത്തന്നെ പാലിക്കുവാന്‍
മാറുന്ന വാക്കിനെ വാക്ക് കൊണ്ടെയ്യുവാന്‍
വേണ്ടാതെ പിടിചോരച്ഛന്റൊ
വാക്കുകളിന്നു നീ ചെവിതന്നു കേള്ക്കതണേ. .
വാക്കിനെക്കാളേറെ വാചാലമായുള്ള
മൌനത്തെ തക്കംപോല്‍ ഭജിക്ക നീ മക്കളേ.

പണ്ടെന്റെ ചെറുപ്പത്തിലഞ്ചാം തരത്തിലെ
ആണ്ടു പരീക്ഷയില്‍
‘മന്ത്രിക്കൊരു കത്തെ’ന്ന ചോദ്യത്തിനുത്തരമെഴുതവേ,
‘സ്വന്തം വിധേയ’നെന്ന് കുറിക്കാന്‍ മറന്നു പോയ്
അഞ്ചു മാര്ക്കിന്നു കുറഞ്ഞതോര്ക്കു്ന്നു ഞാന്‍.
അന്നെന്റെക റാങ്ക് പോയ്
പിന്‌ബെഞ്ചിലിരുത്തി ശിക്ഷിച്ചന്നദ്ധ്യാപകന്‍.
ഡിഗ്രിക്ക് മോളിലെഡിഗ്രികളെടുത്തിട്ടും
വെറുമൊരു ഗുമസ്ഥനായ് പിരിഞ്ഞു ഞാന്‍ ലാവണം.
പരിമിത വിസ്ത്രുതമാകുമീ പറമ്പിന്റെ
കോണുകള്‍ തോറും ചുള്ളിക്കമ്പുകള്‍
പരതിപ്പെരുക്കി ഞാനിരിക്കുന്നു.

കണ്ണ് കലിക്കുമീ മുട്ടവിളക്കിന്റെ!
മഞ്ഞവെട്ടം വിട്ടാകാശ സീമയില്‍
ഇരവിനെപ്പകലാക്കി മാറ്റുന്ന വെട്ടത്തെ
എത്തിപ്പിടിക്കുവാന്‍
’സ്വന്തം വിധേയ’ നെന്നെഴുതി പഠിക്കുക മക്കളേ.

മകന്‍:
അഭിമാനിയാമോരച്ഛന്റെന
അഭിമാന പൈത്രുകമാണെനിക്കെന്നാളും
അഭികാമ്യമാകുമോരവികല സമ്പാദ്യം.
3
അപ്പോഴുതടുക്കളക്കോണിലിരുനയനങ്ങള്‍
നിറഞ്ഞുതുളുമ്പിയതെന്തിനോ?
പാതിനനഞ്ഞ ചുള്ളിക്കമ്പിന്റെ
പുക കുത്തി മുറിഞ്ഞതോ?
പ്രിയമുള്ളിലാര്ത്തുെപെയ്തിരു കൈവഴികളായ്
പുറത്തേക്കൊലിച്ചതോ ?!
Join WhatsApp News
ഹൈ -കൂ 2017-07-17 16:58:41
                അച്ഛാ അച്ഛന്റെ വട്ടും 
             തലയിലെ തെച്ചിപ്പൂ ഞെട്ടും
             ഞെട്ടുന്നു ഞാൻ അച്ഛാ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക