Image

"ആര്‍പ്പോ 2017' അരിസോണയില്‍ ഓഗസ്റ്റ് 19ന്

മനു നായര്‍ Published on 17 July, 2017
"ആര്‍പ്പോ 2017' അരിസോണയില്‍ ഓഗസ്റ്റ് 19ന്
ഫീനിക്‌സ്: ആരിസോണയിലെ പ്രവാസിസമൂഹം കെ .എച്ച് .എ. യൂടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍വച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 10:30 ന്പൂവിളിയുടെഅകമ്പടിയോടെ പൂക്കളമിടുന്നതോടെഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന്‌നൂറിലധികം വനിതകള്‍പങ്കെടുക്കുന്ന മഹാതിരുവാതിരഅരങ്ങേറും. തിരുവാതിരകളിക്കു അനിത പ്രസീദ്, മഞ്ജു രാജേഷ്, ദിവ്യഅനൂപ്, അഞ്ജുനായര്‍ എന്നിവര്‍നേതൃത്വം നല്‍കും. തുടര്‍ന്ന് ഇരുപതിലധികംവിഭവങ്ങളോട്കൂടിയ വിഭവസമൃദ്ധമായ ഓണസദ്യതൂശനിലയില്‍ വിളമ്പും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ പ്രദര്‍ശ ിപ്പിച്ചുകൊണ്ടുള്ള സാംസകാരികഘോഷയാത്രയും മഹാബലിവരവേല്പും. തുടര്‍ന്ന്‌നടക്കുന്ന കലാവിരുന്നില്‍ ആരിസോണയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നൂറ്റിയമ്പതിലധികം കലാകാരന്‍മാര്‍പങ്കെടുക്കും. വിവിധനാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകള്‍ അവതരി പ്പിക്കുന്ന നിരവധി നിര്‍ത്യനൃത്തങ്ങള്‍ ഈവര്‍ഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

ഓണാഘോഷപരിപാടിയില്‍ കലാരൂപങ്ങള്‍അവതരിപ്പിക്കാന്‍താല്പര്യംഉള്ളവര്‍ക്ക് അവരുടെ പേര്‌ചേര്‍ക്കാന്‍ ജൂലൈ 22 വരെഅവസരംഉണ്ടായിരിക്കുമെന്ന് കലാപരിപാടികളുടെമുഖ്യസംഘാടകരായ അരുണ്‍ കൃഷ്ണന്‍, സഞ്ജീവന്‍ എന്നിവര്‍അറിയിച്ചു.

ഓണാഘോഷത്തിന്റെ നല്ലരീതിയിലുള്ളനടത്തിപ്പിനായി വിവിധകമ്മറ്റികള്‍ രൂപികരിച്ചുപ്രവര്‍ത്തിച്ചുവരികയാണെന്നും ആ രിസോണയിലെ മലയാളി സമൂഹത്തിന് ഗൃഹാതുരത്തിന്റെ നിറമാര്ന്ന ഓര്മകളുണര്‍ത്തുന്ന വിവിധ പരിപാടികള്‍ ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാകുമെന്നു ഓണാഘോഷപരിപാടിയുടെ മുഖ്യസംഘടകനായ സുരേഷ ്‌നായര്‍ (ബാബു തിരുവല്ല) പറഞ്ഞു.

അരിസോണയിലെ എല്ലാ മലയാളീകുടുംബങ്ങളെയും ഓഗസ്റ്റ് 19 ന് രാവിലെ 10:30 മുതല്‍നടക്കുന്ന ഈഓണാഘോഷ പരിപാടിയുടെ “ആര്‍പ്പോ 2017ന്റെ” ഭാഗമാകാന്‍പ്രത്യേകംക്ഷണിക്കുന്നതായി സുധീര്‍ കൈതവന (പ്രസിഡന്റ്) ജോലാല്‍ കരുണാകരന്‍ (വൈസ്പ്രസിഡന്റ്), ദിലീപ് സഹദേവന്‍പിള്ള (ട്രസ്റ്റീ), രാജേഷ ്ഗംഗാധരന്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ ഒരു സംയുക്തപ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
"ആര്‍പ്പോ 2017' അരിസോണയില്‍ ഓഗസ്റ്റ് 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക