Image

ഹാനോവര്‍ ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക്

Published on 17 July, 2017
ഹാനോവര്‍ ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക്
ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് 51 മില്യന്‍ ഡോളര്‍ ആസ്തിയില്‍ നിന്നും 480 മില്യന്‍ ഡോളര്‍ ആസ്തിയിലേക്കും ഉയര്‍ന്ന് പല ബ്രാഞ്ചുകളുമായി ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുന്നു. 2007 -08 കാലഘട്ടങ്ങളില്‍ അമേരിക്കയിലെ പല ബാങ്കുകളും ഫിനാന്‍ഷ്യല്‍ ക്രൈസിസില്‍ക്കൂടി കടന്നുപോയപ്പോള്‍ ഹാനോവര്‍ ബാങ്കും അതില്‍ ഒന്ന് ആടിയുലയുകയുണ്ടായി. എന്നാല്‍, കഴിഞ്ഞ ആറേഴു വര്‍ഷംകൊണ്ട് അത്ഭുതകരമായ ഒരു സാമ്പത്തിക വളര്‍ച്ചയാണ് ബാങ്കിന് ഉണ്ടായത്. ഓരോ ക്വാര്‍ട്ടറുകളിലും പ്രതീക്ഷിച്ചതിലധികം സാമ്പത്തിക നേട്ടവും കമ്യൂണിറ്റിക്ക് ആവശ്യമായ പല പ്രൊഡക്ടുകളും നേടാനുമായെന്നുള്ളത് വളരെ ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ് ഗ്രൂപ്പ് ഹാനോവര്‍ ബാങ്കില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് വളരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് അമേരിക്കയില്‍ വളരെ ശ്രദ്ധേയനായിരുന്ന മൈക്ക് പ്യൂറോയും അതുപോലെ ബാങ്കിന്റെ പുതിയ സാരഥികളും ജോയിന്‍ ചെയ്തത് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി.

പുതിയ സാമ്പത്തിക സംവിധാനങ്ങള്‍ വന്നതോടുകൂടി മൈനോറിറ്റി സ്റ്റാറ്റസ് ഉള്ള ബാങ്കുകള്‍ക്ക് കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കാര്യമായി ഉപയോഗിക്കാന്‍ സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്. പുതിയ വളര്‍ച്ചയ്ക്ക് ആവശ്യമായ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ന്യൂയോര്‍ക്കിലെ മിനെയോളയില്‍ സ്വന്തമായി വാങ്ങിക്കുകയും അത് ഹൈടെക് സംവിധാനത്തോടുകൂടി പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നത് പ്രത്യേകം പറയേണ്ടിരിക്കുന്നു.

ന്യൂയോര്‍ക്കിലെ ബാങ്കിംഗ് മേഖലയില്‍ പ്രബുദ്ധരായ പലരും ഹാനോവര്‍ ബാങ്കുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഏറ്റവും ഒടുവിലായി ബാബ്ബ് ഗോള്‍ഡ്മാന്‍ (മുന്‍ സ്‌നാപ്പ്ള്‍ ഡ്രിങ്ക് ഉടമ) ഇപ്പോള്‍ ഹാനോവര്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ബാങ്കിംഗ് മേഖലയില്‍ ധാരാളം പുതിയ അവസരങ്ങള്‍ ഉണ്ടെന്നുള്ളതും അതു ഫലപ്രദമായി ഉപയോഗിക്കാന്‍ നല്ല ഒരു മാനേജ്‌മെന്റ് ടീം വന്നതും ബാങ്കിന്റെ വളര്‍ച്ചയ്ക്ക് നല്ലൊരു പങ്കുവഹിച്ചു എന്ന് ബാങ്ക് സി.ഇ.ഒ മൈക്ക് പ്യൂറോ വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ പങ്കാളിത്തം ഇരുഭാഗത്തും വളരെ പ്രയോജനം ചെയ്തു എന്ന് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം വ്യക്തമാക്കി.
ഹാനോവര്‍ ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക്ഹാനോവര്‍ ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക