Image

ഉഷ നാരായണന്‍ ഫൊക്കാനാ മലയാളീ മങ്ക മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 July, 2017
ഉഷ നാരായണന്‍ ഫൊക്കാനാ മലയാളീ മങ്ക മത്സരത്തിന്റെ  ചെയര്‍പേഴ്‌സണ്‍
ന്യൂയോര്‍ക്ക്: 2018  ജൂലൈ മാസത്തില്‍ ഫിലാഡല്‍ഫിയായില്‍  വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  നടപ്പക്കികൊണ്ടിരിക്കുന്ന ഈ  അവസരത്തില്‍  കണ്‍വെന്‍ഷന്റെ   മലയാളീ മങ്ക മത്സരത്തിന്റെ  ചെയര്‍പേഴ്‌സണ്‍    ആയി മിനിസോട്ടയായില്‍  നിന്നുള്ള ഉഷ നാരായണനെ തെരഞ്ഞെടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും,ട്രഷറര്‍ ഷാജി വര്‍ഗീസും  അറിയിച്ചു.


മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്   ഉഷ നാരായണന്‍.
നിസ്വാര്‍ത്ഥ സേവനം കൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഉഷ  ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. 2016 ല്‍  കാനഡയില്‍ നടന്ന  ഫൊക്കാനാ കണ്‍വന്‍ഷനില്‍ നടന്ന മിസ് ഫൊക്കാനാ മത്സരത്തില്‍ വിജയി ആയ പ്രിയങ്ക നാരായണന്റെ മാതാവാണ്  ഉഷ നാരായണന്‍. മറ്റൊരു കുട്ടി ദേവിക നാരായണന്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍  മിനിസോട്ട 2017 ല്‍  വിജയി ആയിരുന്നു. ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റു ആയി ജോലിനോക്കുന്ന ഉഷ  ഒരു ബഹുമുഖപ്രതിഭയെന്നു  നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്, ഭര്‍ത്താവു ഗോപാല്‍ നാരായണന്‍ .

ഈ ജനകീയ സംഘടനയില്‍ ഭാഗമാകുകയും  തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്ത് സംഘടനയെ പോഷിപ്പിക്കേണ്ടത് തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ഉഷ നാരായണന്‍ അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ള മങ്കകള്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരം കഴിഞ്ഞ കണ്‍വന്‍ഷനുകളില്‍ ഏറ്റവും അധികം  ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്  അവര്‍ അഭിപ്രായപ്പെട്ടു.


 ഉഷ നാരായണനെ  മലയാളീ മങ്ക മത്സരത്തിന്റെ  ചെയര്‍പേഴ്‌സണ്‍  ആക്കിയതില്‍ അതിയ സന്തോഷം ഉണ്ടെന്നും, ഇത്  അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ്  ജോയി ഇട്ടന്‍,ട്രഷറര്‍ ഷാജി വര്‍ഗീസ്,    ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍ മാധവന്‍ നായര്‍,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്  എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഉഷ നാരായണന്‍ ഫൊക്കാനാ മലയാളീ മങ്ക മത്സരത്തിന്റെ  ചെയര്‍പേഴ്‌സണ്‍
Join WhatsApp News
Simon 2017-07-17 13:47:20
ഫൊക്കൊന എന്ന സംഘടനയിൽ പുതിയ ഭാരവാഹികൾ ചുമതലയെടുക്കുമ്പോഴെല്ലാം സകല ഓൺലൈൻ പത്രങ്ങളിലും അവരുടെ പ്രസ്താവനകൾ വരാറുണ്ട്. വളരെക്കാലമായി ഒരേ പല്ലവികൾ അവരുടെ പദ്ധതികളിൽനിന്നും വായിച്ചുകൊണ്ടിരിക്കുന്നു. നവീകരണ പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ഫൊക്കോനാ ആദ്യം അവരുടെ എഴുത്തിന്റെ സ്റ്റൈൽ മാറ്റേണ്ടതുണ്ട്. ഒരേ സംഗതിതന്നെ എന്നും എഴുതിക്കൊണ്ടിരിക്കുന്ന ഇത്തരം കുറിപ്പുകൾ വായനക്കാരെ മുഷിപ്പിക്കുന്നു.  

ഓരോ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുമ്പോൾ ഫൊക്കാനയുടെ ലേഖനത്തിന്റെ ചുരുക്കം  ആവർത്തിക്കുന്നു.

1. പല പുതിയ പദ്ധതികളും പരിപാടിയിടുന്നു.
2. തെരഞ്ഞെടുത്ത ചെയർ പേഴ്‌സൺ സാംസ്ക്കാരിക രംഗത്ത്  നിറഞ്ഞിരിയ്ക്കുന്നു
3. നിസ്വാർഥ സേവനം തന്റേതായ വ്യക്തിമുദ്ര
4.ഇല്ലാത്ത പേരുകേട്ട മകൻ, മകൾ, അപ്പൻ, അല്ലെങ്കിൽ ഭർത്താവിന്റെ പേര്
5. തന്നാലായത് ചെയ്യുക തന്റെ ധാർമ്മിക ഉത്തരവാദിത്വമെന്ന പുതിയ ഭാരവാഹിയുടെ പ്രസ്താവന.  6.അർഹതയ്ക്കുള്ള അംഗീകാരമെന്ന് പ്രസിഡന്റ് തമ്പി ചാക്കോയുടെ അഭിപ്രായം. 

ഇതിനപ്പുറം മറ്റു ഗുണഗണങ്ങൾ കാണില്ല. വലുപ്പത്തിൽ ഒരു ഫോട്ടോയും കാണും. എന്താണ് നൂതനമായ പദ്ധതികൾ, നിറഞ്ഞിരുന്ന ഏതു സാംസ്ക്കാരിക രംഗം, ഏതെല്ലാം തലങ്ങളിൽ നിസ്വാർഥ സേവനം ചെയ്തു, എന്തൊക്കെ ധാർമ്മിക ഉത്തരവാദിത്വം ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും വായനക്കാരൻ ചോദിക്കാൻ പാടില്ല. മങ്കമാരെ ഒരുക്കാൻ ഇത്രമാത്രം അർഹത വേണോ? അറിയില്ല! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക