Image

ഏത്‌ വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ച്‌ പിടിക്കുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍

Published on 16 July, 2017
ഏത്‌ വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ച്‌ പിടിക്കുമെന്ന്‌ മന്ത്രി സുനില്‍കുമാര്‍


ദിലീപ്‌ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച്‌ പിടിക്കുമെന്ന്‌ കൃഷി മന്ത്രി വിഎസ്‌ സുനില്‍കുമാര്‍. ഭൂമി കയ്യേറിയത്‌ ഏത്‌ വലിയവനാണെങ്കിലും സര്‍ക്കാര്‍ അത്‌ തിരിച്ച്‌ പിടിക്കും.ഈ ഭൂമി തിരിച്ച്‌ പിടിക്കുന്നതിനായി റവന്യു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളതായും വിഎസ്‌ സുനില്‍കുമാര്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

ദിലീപിന്റെ ഭൂമിയിടപാടിനെ ന്യായീകരിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ മുന്‍ ജില്ലാ കളക്‌റാണെന്നും അദ്ദേഹം ആരോപിച്ചു.നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്‌സ്‌ തിയ്യേറ്റര്‍ ഡി സിനിമാസ്‌ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്‌ചവരുത്തിയെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 

 പരാതിക്കാര്‍ ജില്ലാ കളക്ടറെ ആറു തവണ കണ്ടിട്ടും ഫലമുണ്ടായില്ല. അന്വേഷണം നടത്തണമെന്ന ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെങ്കിലും രണ്ടും വര്‍ഷമായി റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയുണ്ടായില്ലെന്നും പുറത്ത്‌ വന്ന രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ്‌ തിയ്യേറ്റര്‍ പണിതതെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന്‌ പരിശോധിക്കണമെന്ന്‌ ഹൈക്കോടതി ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ക്കാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു. 

എന്നാല്‍, റവന്യൂ കമ്മീഷണന്റെ അന്വേഷണത്തില്‍ തുടര്‍നടപടികളുണ്ടായില്ല. നടിയെ ആക്രമിച്ച കേസില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതിനു പിന്നാലെ, സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷത്തിനുത്തരവിട്ടിരിക്കുകയാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക