Image

വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി ധരിക്കണമെന്ന് ആര്‍എസ്എസ്

Published on 16 July, 2017
വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി ധരിക്കണമെന്ന്   ആര്‍എസ്എസ്
ന്യൂഡല്‍ഹി: വിശേഷദിവസങ്ങളില്‍ സ്ത്രീകള്‍ സാരി, കൂര്‍ത്തപൈജാമ എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍എസ്എസ്. ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കാനായി ആര്‍എസ്എസ് ആരംഭിച്ച കുടുംബ പ്രബോധന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. 

മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും അത് വിദേശ സംസ്‌ക്കാരമാണെന്നും പഠിപ്പിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തരുതെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.

ഭക്ഷണം കഴിക്കും മുമ്പ് പ്രാര്‍ഥന ചൊല്ലണം, കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണം കഴിക്കണം, ആ സമയത്ത് ടെലിവിഷന്‍ കാണുന്നത് ഒഴിവാക്കണം 

സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിക്കണമെന്നും ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടണമെന്നും വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നും സാമൂഹ്യസേവനത്തിന് ഗൃഹനാഥന്‍ തയ്യാറാകണമെന്നും പഠിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക