Image

ഈ അറസ്റ്റാണു ഞങ്ങള്‍ കാത്തിരുന്നത്: പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്‌ലി

Published on 14 July, 2017
ഈ അറസ്റ്റാണു ഞങ്ങള്‍ കാത്തിരുന്നത്: പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്‌ലി
ചിക്കാഗോ: നേരത്തെ ഗേജ് ബഥൂന്‍ കുറ്റം ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ ക്ഷമിക്കുമയിരുന്നു-കൊല്ലപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല, പ്രവീണിനെയും ഞങ്ങളെയും അപഹസിക്കുവാന്‍ കൂടിയണു ബഥൂനും കുടുംബവും ശ്രമിച്ചത്. ഇത്തരമൊരു സംഭവം നടന്നിട്ടും ഒരു കൂസലുമില്ലതെ ബെഥൂന്‍ പാര്‍ട്ടികള്‍ക്ക് പോകുന്നതൊക്കെ ഫേസ്ബുക്കില്‍ കാണാമായിരുന്നു. ഇതിനിടെ ബഥൂനു ഒരു കുട്ടിയും ജനിച്ചു. അയാള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു. അതൊക്കെ കാണുമ്പോള്‍ അസ്വസ്ഥത തോന്നി.

ഗ്രാന്‍ഡ് ജൂറിയുടെ മൂന്നാമത്തെ സിറ്റിംഗിലാണു ബഥൂനെ പ്രതിയാക്കാന്‍ തീരുമാനം വന്നത്. അറസ്റ്റിലായ ബഥൂനു (22) ഒരു മില്യന്‍ ഡോളറിന്റെ ജാമ്യവും നിശ്ചയിച്ചു. ജാമ്യത്തുക കുറക്കണൊ എന്നതു സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച കോടതി കേസ് വീണ്ടൂം പരിഗണിക്കും.

മാരകമായ ആക്രമണം, മോഷണം എന്നിവയാണു ബഥൂന്റെ പേരിലുള്ള ചര്‍ജുകള്‍. ഫാസ്റ്റ് ഡിഗ്രി കൊലപാത കേസാണു നേരിടുന്നത്. ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് കുറ്റമേറ്റ് ചെറിയ ശിക്ഷ എറ്റുവാങ്ങാന്‍ (പ്ലീ ഡീല്‍) ബഥൂനു അവസരം നല്‍കിയതാണ്. എന്നാല്‍ അതവര്‍ ഉപയോഗപ്പെടുത്തിയില്ല.

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് ബഥൂന്റേത്. പക്ഷെ അക്രമ സഭാവം ബഥൂനു നേരത്തെയുണ്ടായിരുന്നു. 

ഈ കേസില്‍ താന്‍ ഒന്നും ചെയ്യാതെയിരുന്നാല്‍ ഭാവിയില്‍ ബഥൂന്‍ ഇത് പോലെ മറ്റൊരാളോടു പ്രവര്‍ത്തിച്ചുവെന്നറിഞ്ഞാല്‍ അത് കുറ്റബോധമുണ്ടാക്കുമായിരുന്നുവെന്ന് ലവ്‌ലി പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപെടട്ടെ. നീതി നടപ്പാകട്ടെ എന്നല്ലാതെ പകയൊന്നും ഞങ്ങള്‍ മനസില്‍ കൊണ്ടു നടക്കുന്നില്ല. പ്രവീണിനു ഒരു പേരു ദോഷവും ഉണ്ടാകാത്തതില്‍ ഏറെ സന്തോഷമുണ്ട്.

കാമ്പസിനു പുറത്തു പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ബഥൂന്റെ വണ്ടിയില്‍ കയറിയ പ്രവീണും ബഥൂനും തമ്മില്‍ വഴക്കുണ്ടായി എന്നു ബഥൂന്‍ തന്നെ പോലീസില്‍ പരഞ്ഞതാണ്. പക്ഷെ അതൊരു നിസാര കാര്യമായാണ് അയാള്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രവീണിന്റെ കയ്യിലെ പണം തട്ടിയെടുക്കുകയും വഴക്കിനിടയില്‍ ഇടിയുടെ ആഘാതത്തില്‍ പ്രവീണ്‍ മരിക്കുകയുമായിന്നു എന്നാണു നിഗമനം. മോഷണം ചാര്‍ജ് ചെയ്തത് അതു കൊണ്ടാണു.

പ്രവീണിന്റെ മ്രുതദേഹത്തില്‍ നിന്നു ഷൂ ഇതേ വരെ കിട്ടിയിട്ടില്ല. അതു എന്ത് ചെയ്തു എന്നറിയില്ല.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ ഡേവിഡ് റോബിന്‍സണ്‍ മികച്ച ജോലിയാണു ചെയ്തത്. എല്ലാം വിശദമായി അന്വേഷിച്ചു. കാര്‍ബണ്ടേയ്ല്‍ പോലീസും ഇത്തവണ സഹകരിച്ചു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.

നേരത്തത്തെ കൗണ്ടി അറ്റൊര്‍ണി കേസ് അവസാനിപ്പിക്കാനാണു തിടുക്കം കൂടിയത്. ഗ്രാന്‍ഡ് ജൂറി കേസ് അന്നു തള്ളുകയും ചെയ്തു. അത് വീണ്ടൂം പുനരുജ്ജീവിപ്പിക്കപ്പെടുന്നത് അത്യപൂര്‍വമാണു. പ്രവീണിന്റെ ആത്മാവും നീതി തേടുന്നുണ്ടാകണം.

ബഥൂനെതിരെ നഷ്ടപരിഹാരം തേടി പ്രവീണിന്റെ കുടുംബം നല്‍കിയ സിവില്‍ കേസ് നിലവിലുണ്ട്. അത് തീര്‍പ്പാകാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞേക്കാം.

എന്തായാലും ഈ അറസ്റ്റാണു ഞങ്ങള്‍ കാത്തിരുന്നത്. ഇതില്‍ ഞങ്ങള്‍ ത്രുപ്തരാണു. ഇനി നിയമം അതിന്റെ വഴിക്കു പോകട്ടെ-ലവ്‌ലി പറഞ്ഞു.

see also
പ്രവീണിന്റെ മരണം: ബെഥൂനെ അറസ്റ്റ് ചെയ്തു; ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം
ഈ അറസ്റ്റാണു ഞങ്ങള്‍ കാത്തിരുന്നത്: പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്‌ലി
Join WhatsApp News
Ponmelil Abraham 2017-07-14 13:53:58
Happy to see that the truth is coming out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക