Image

ജനപ്രിയനായകന്‍ (ചിത്രീകരണം: ജോണ്‍ ഇളമത)

Published on 13 July, 2017
ജനപ്രിയനായകന്‍ (ചിത്രീകരണം: ജോണ്‍ ഇളമത)
ടേയ്! അറിഞ്ഞോ!, ഇന്നലെ വരെ നമ്മള് പൊക്കികൊണ്ടു നടന്ന ജനപ്രിയന്‍
ദേ,അകത്ത്!
എന്തോന്ന്?
താനീ ചാനലുകളൊന്നും കാണാറില്ലേ?
എന്തോന്ന്!

അതേ, കഴിഞ്ഞ സാംസ്ക്കാരിക സമ്മേളനത്തിലും കണ്ടതാ ആ ജനപ്രിയനെ! നമ്മടെ .......പ്രസിഡന്‍റിനൊപ്പം. എന്തൊരു തിളക്കമായിരുന്നു. മുത്തുകൊടേം ചൂടി സുന്ദരിമാരടെ അകമ്പടിയാടയല്ലേ അദ്ദേഹത്തെ സ്‌റ്റേജിലേക്കാനയച്ചത്.

അതേടോ അവരടെയൊക്ക ഫാന്‍ മുഴവനിവിടാ, നാട്ടിലേക്കാളും. സീരയലെന്നും സിനിമായെന്നും പറഞ്ഞാല്‍ സര്‍വ്വ അമ്മച്ചിമര്‍ക്കും ,പെമ്പിള്ളേര്‍ക്കും, യുവാക്കള്‍ക്കും, ഹാലിളകും! കൊല്ലങ്ങളു നീണ്ടുനില്‍ക്കുന്ന സീരിയലുകള്‍ കണ്ടുകണ്ട് തള്ളമാര്‍ക്ക് ഒന്നിനും നേരമില്ലെടേ!

ഒരു കാര്യമൊന്നു ചോദിച്ചോട്ടെ ഈ ''ജനപ്രിയ'' കൊച്ചനെ പിടിച്ചകത്തിട്ടരിക്കുന്നതി വല്ല കഴമ്പുമൊണ്ടോ, എന്താ തന്‍െറ അഭിപ്രായം?

ഒന്നും പറയാമ്പറ്റാത്ത മട്ടാ! നമ്മളീ അമേരിക്കേ കെടന്ന്് അങ്ങോട്ടുമിങ്ങോട്ടും ഗുസ്തിപിടിച്ചിട്ട് എന്തുകാര്യം! എല്ലാം തെളിവിന്‍െറ അടിസ്ഥാനത്തിലല്ലിയോ, അല്ലേത്തന്നെ നമ്മുടെ ദൈവത്തിന്‍െറ നാട്ടില്‍ എത്ര കുറ്റവാളികള്‍ പാട്ടും പാടി പെറത്തു നടക്കുന്നു, എത്ര നിരപരാധികള്‍ അഴി എണ്ണന്നു. ഇതെല്ലാം എല്ലാ പ്രസ്താനങ്ങളിലേം ഉള്‍പ്പോരുകളലല്ലേ? അസൂയാ!, ഒരുത്തനൊരുത്തനെ കണ്ടുകൂടാ, ഇഗ്ലീഷില്‍ സെല്‍ഫിഷ്‌നസ്, മലയാളത്തില്‍ സ്വാര്‍ത്ഥത!

എനിക്കു തോന്നുത് മറ്റൊന്നാ!, ഈകളിയിങ്ങനെ കെടക്കും. ആഫ്രിക്കയിലെ സവാനയിലെ കഥ പോലെ തന്നെ ഇതും. കഷ്ട്ടപ്പെട്ട് ചീറ്റപുലി ഒരു മാനെ ഓടിച്ചു പിടിക്കും. അതു വീണു കഴീമ്പം, ആദ്യം സിംഹം വന്ന് പുലിയ വിരട്ടി ഓടിച്ച് നല്ല ഇറച്ചി തിന്നും,അപ്പോ ഹയിനോയും , കുറക്കനും വന്ന് സൂത്രത്തില്‍ കുറെ തട്ടികൊണ്ടു പോകും. ഒടുവില്‍ എല്ലില്‍ പറ്റിയതു തിന്നാന്‍ പറന്നെത്തുന്ന കഴുകന്മാരുടെ കലമ്പലോടെ ആ നാടകം, അവസാനിക്കും എന്നു പറഞ്ഞപോലെ. ഒരു ഉന്നതന്‍ വീണാല്‍ അവന്‍െറ കോടികള്‍ കൊത്തിപ്പറിക്കാന്‍ ഉന്നതന്‍ മുതല്‍ പീറവരെ ഓടിയടുക്കും , അതല്ലേ നമ്മുടെ ജന്മഭൂമി!

അതു തന്നാ ഇവിടേം അല്ലിയോ!, ഫെയിസ്ബുക്കി ഫോട്ടോ വരും, ചിലരൊക്കെ നടമ്മാരേം, നടിമാരേം കെട്ടിപിടിച്ചു നിക്കുന്ന ഫോട്ടോ, ഒരെടക്കാലശ്വാസം പോലെ നടനും, നടീം നിന്നു കൊടുക്കും, ഉണ്ട ചോറിന് നന്ദി കാട്ടെണ്ടേ! പിന്നെയിപ്പം ജയിലി പോയ പുള്ളീടൊപ്പം നിക്കുന്ന ഫോട്ടോ ഇടാന്‍ ഒരുത്തനും കാണത്തില്ല.

അതൊക്കെപ്പോട്ടെ, ഭാവീലിനി ഇവര്‍ക്കൊക്ക എന്തു സംഭവിക്കുമെന്നാ തന്‍െറ നിഗമനം? എന്തോന്ന് സംഭവിക്കാന്‍! ഈ പള്‍സറ് എന്ന പറേന്ന കൊട്ട്വേഷന്‍ ചട്ടമ്പി ജയിലീന്ന് എറങ്ങി വരുമ്പം, ഏേെതലും പാര്‍ട്ടി ഒരു പൂമാല  ഇട്ട് സ്വീകരിച്ച് ഭാവീലൊരെമ്പിയോ, എമ്മല്ലേയോ ആകും. അപ്പോ പിന്നെ ജനപ്രിയന്‍െറ ഭാവിയോ?

അത് അതിലും രസം! ,അദ്ദേഹം എറങ്ങി വരുമ്പം ഈ ചാനലുകാര് പൂമാലയിട്ട് ഒരു ദേശീയ അവാര്‍ഡ് കൊടുത്ത് രക്തസാക്ഷിയാക്കി ചാലനിന്‍െറ തലപ്പത്തും, കലാ-സാംസ്ക്കാരികത്തിന്‍െറ തലപ്പത്തും വച്ച് കോലം കത്തിച്ചവരെ കൊണ്ട് വീണ്ടും കയ്യടി വാങ്ങി കവര്‍ സ്‌റ്റോറി തിരുത്തി വീണ്ടും ശബ്‌നമയമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും!,' 'പാവം പൊതുജനം കഴുത'', അിറിാതെ എന്തു പറയേണ്ടൂ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക