Image

ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍

Published on 13 July, 2017
ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍
ക്വൊട്ടേഷനും ആക്രമണവും പീഡനവുമെല്ലാം വാര്‍ത്തകളായി മനം മടുപ്പിക്കുമ്പോള്‍, ജീവന്‍ പകുത്തു നല്‍കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും അപൂര്‍വ കഥ അമേരിക്കയില്‍ നിന്നും. സ്വന്തം കിഡ്‌നി നല്‍കിക്കൊണ്ട് രേഖാ നായര്‍ മറ്റൊരു ജീവനു തുണയായി.

ഇത് അപൂര്‍വം സോദരീ, ഈ സന്മന്‍സിനു ഞങ്ങള്‍ ഒന്നടങ്കം നിങ്ങളെ നമിക്കുന്നു. ഇതിനു എതിരു നില്‍ക്കാതിരുന്ന ഭര്‍ത്താവ് നിഷാന്ത് നായര്‍ക്കും മാതാപിതാക്കള്‍ക്കും കുപ്പുകൈ.

ഫോമാ വനിത പ്രതിനിധിയായ രേഖാ നായര്‍ സംഘടനാ രംഗത്തുള്ളവര്‍ക്കൊക്കെ സുപരിചിതയാണ്. കമ്പ്യൂട്ടര്‍ പ്രൊഫഷനലായ നിഷാന്ത് നായരുടെ പത്‌നിയും ആറു വയസുള്ള ദേവിയുടെയും മൂന്നു വയസുള്ള പുത്രന്‍ സൂര്യയുടെയും അമ്മ.

ചൊവ്വാഴ്ച ന്യു ജെഴ്‌സിയിലെ ലിവിംഗ്സ്റ്റ്ണിലുള്ള സെന്റ് ബര്‍ണബാസ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയില്‍ ഒരു കിഡ്‌നി ന്യു ജെഴ്‌സിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉദ്യോഗസ്ഥ ദീപ്തി നായര്‍ക്കു നല്‍കി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രേഖ ന്യു യോര്‍ക് റോക്ക് ലാന്‍ഡ് കൗണ്ടിയിലെ പൊമോണയിലുള്ള വീട്ടിലെക്കു പോന്നു. മൂന്നു ദിവസം കഴിഞ്ഞു പോയാല്‍ മതിയെന്നാണു ഡോക്ടര്‍ പറഞ്ഞതെങ്കിലും തനിക്കു കുഴപ്പമില്ലെന്നു പറഞ്ഞു നേരത്തെ പോരുകയായിരുന്നു-നിഷാന്ത് പറഞ്ഞു.

ചെറിയ വേദന ഉണ്ട്. റസ്റ്റ് എടുക്കുന്നു-രേഖ ഇ-മലയാളിയോടു പറഞ്ഞു. സഹായത്തിനു നിഷാന്തിന്റെ മാതാപിതാക്കള്‍ കൂടെയുണ്ട്. തന്റെ മാതാപിതാക്കളും സമീപത്തുണ്ട്.

ന്യു യോര്‍ക് സ്റ്റേറ്റ് ഹൗസിംഗ് ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥയായ രേഖക്കു മൂന്നാഴ്ചത്തെ വിശ്രമം വേണം. ഫാമിലി മെഡിക്കല്‍ ലീവിലാണ്. ഓഫീസില്‍ നിന്നു നല്ല പിന്തുണയുണ്ട്. പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാള്‍ക്ക് കിഡ്‌നി നകുന്നു എന്നതിനാല്‍.

കൊഴുപ്പുള്ള ഭക്ഷണം മൂന്നു മാസമെങ്കിലും ഒഴിവാക്കണം. അതിനാല്‍ ഫാമിലി മൊത്തം വെജിറ്റേറിയനാകാന്‍ തീരുമാനിച്ചുവെന്നു നിഷാന്ത് പറഞ്ഞു.

ദീപ്തിയില്‍ കിഡ്‌നി നന്നായി പ്രവര്‍ത്തിക്കുന്നു. എങ്കിലും കൂടുതല്‍ ശ്രദ്ധയും മരുന്നും തുടരണം. അവര്‍ ആശുപതിയില്‍ രണ്ടാഴ്ച കൂടിയെങ്കിലും തുടരേണ്ടി വരും.

കിഡ്‌നി നല്‍കാനുള്ള തീരുമാനം രേഖയുടെതു മാത്രമായിരുന്നു എന്നു നിഷാന്ത് പറഞ്ഞു. തനിക്ക് എതിര്‍പ്പില്ലായിരുന്നെങ്കിലും പേടി ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ഇതു സംബന്ധിച്ച് നല്‍കിയ ക്ലാസുകളും തന്റെ സഹോദരി ഡോ. നിഷാ പിള്ള നല്‍കിയ പ്രോത്സാഹനവും ആയപ്പോള്‍ പേടി മാറി.

എങ്കിലും രേഖയുടെ മാതാപിതാക്കളായ തൊടുപുഴ സ്വദേശി രാമചന്ദ്രന്‍, കോട്ടയം സ്വദേശിയായ ദേവകി എന്നിവര്‍ക്ക് ആദ്യമൊന്നും ഇത് ചിന്തിക്കാനെ ആവുമായിരുന്നില്ല. രേഖയുടെ കടും പിടുത്തത്തിനു മുന്നില്‍ അവരും സമ്മതിച്ചു.

വിവിധ ടെസ്റ്റുകള്‍ ഏറെ വിഷമകരമായിരുന്നു. രേഖ ഒരു പാടു കഷ്ടപ്പെട്ടു. എന്നാലും പിന്മാറുന്നതിനെപറ്റി ചിന്തിച്ചതേയില്ല.

ദീപ്തി നായരുമായി ബന്ധമൊന്നുമില്ല. താന്‍ 2007- അവരുമൊത്ത് ഒരു ടെലിഫിലിമില്‍ അഭിനയിക്കുകയുണ്ടയെന്നു നിഷാന്ത് അനുസ്മരിച്ചു

രേഖയെ 2003 മുതല്‍ പൊതു പരിപാടികളില്‍ വച്ചു കണ്ടിട്ടുണ്ടെന്നു ആശുപതിയില്‍ നിന്നു ദീപ്തി എഴുതി. വലിയ പരിചയമൊന്നുമില്ലാത്ത ആ വ്യക്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി മാറുമെന്നു സ്വപ്‌നേപി വിചാരിച്ചില്ല. പ്രിയ രേഖേ, നിന്നെപ്പോലെ ധൈര്യവതിയായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. നിന്റെ തിളക്കമാര്‍ന്ന നിസ്വാര്‍ഥതയും ധൈര്യവും മറ്റുള്ളവരിലും പ്രചോദനമാകുമെന്നും, എല്ലാവരും നിന്നെപ്പോലെയാകാന്‍ ആഗ്രഹിക്കുമെന്നും ഞാന്‍ കരുതുന്നു. നീ എന്റെ ജീവിതത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഞാന്‍ സുഖം പ്രാപിച്ചു വരുന്നു. ഈ യത്രയില്‍ തുണയായി നിന്നവര്‍ക്കെല്ലാം നന്ദി. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍കൂടി കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ടു വന്നു. വലിയ ഹ്രുദയമുള്ള മനുഷ്യര്‍ ഉണ്ട് എന്നു അതെന്നെ പഠിപ്പിച്ചു. ആരെയാണ് നമുക്കു കണ്‍ക്കിലെടുക്കാവുന്നതെന്നും അതെന്നെ ബോധ്യമാക്കി.

തന്റെ കുടുംബവും ബന്ധു മിത്രാദികളും നല്‍കിയ അളവറ്റ സ്‌നേഹവും പിന്തൂണയും അവിശ്വസനീയമായിരുന്നു.

നിങ്ങളൊക്കെ എന്റെ ജീവിതത്തില്‍ ഉണ്ടായതിനു ഞാന്‍ നന്ദി പറയുന്നു. എല്ലാവരെയും കാണാന്‍ ആഗ്രഹമുണ്ട്. അതിനല്പം സമയം കൂടി വേണം-ദീപ്തി എഴുതി

ഞങ്ങളുടെ  കുടുംബത്തിന്റെ നായികയായി വന്ന നാള്‍ മുതല്‍ നാം ഒരുമിച്ചാണു സഞ്ചരിച്ചതെന്നു നിഷാന്തിന്റെ സഹോദരി ഡോ. നിഷാ പിള്ള എഴുതി. ഓപ്പറെഷന്‍ തീയറ്ററിലെക്കു നിന്നെ കയറ്റി വിടുമ്പോള്‍ ഞാന്‍  ഓര്‍ത്തു, 'ദൈവത്തെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. മറ്റൊരു സ്ത്രീയും നിന്റെയത്ര ആദരവ് അര്‍ഹിക്കുന്നില്ല. മറ്റൊരാളും നിന്റെയത്ര സുന്ദരിയല്ല. നിന്നില്‍ നിന്നു ജീവിതം മറ്റൊരാളിലെത്തുമ്പോള്‍ ഞങ്ങള്‍ എത്ര അഭിമാന പുളകിതരാണെന്നു പറയാന്‍ വാക്കുകളില്ല.

നിഷാന്തിന്റെ സേവനത്തെയും അവര്‍ അഭിനന്ദിച്ചു. 'നിന്നെപ്പോലെ ഒരു പുരുഷനു മാത്രമെ ഇതു പോലുള്ള കാര്യങ്ങള്‍ക്ക് തുണയാകാന്‍ കഴിയൂ. സ്വന്തം ആശങ്കകളും പേടിയുമൊക്കെ മാറ്റി വച്ച് ഭാര്യക്കു തുണയാകാനും യാതൊരു മഹഹത്വും ആഗ്രഹിക്കാതിരുന്നതിനും നന്ദി.' 

അമേരിക്കയില്‍ ജനിച്ച രേഖ, മൗണ്ട് വെര്‍നോന്‍ ഹൈസ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചു. ന്യൂ യോര്‍ക് ഇന്‍സ്റ്റിട്യൂട്ട് ഒരു ടെക്‌നോളജിയില്‍ നിന്നും ബിസ്സിനെസ്സില്‍ ബിരുദവും, എച്ച ആര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. ന്യൂ യോര്‍ക് സ്റ്റേറ്റ് ഹൗസിങ്ങില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റ് .

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നിട്ടും മലയാള ഭാഷയില്‍ ഉള്ള തന്റെ അത്ഭുതകരമായ പ്രാവിണ്യം വാര്‍ത്ത അവതാരക ആകുവാന്‍ രേഖക്ക് അവസരം ഉണ്ടാക്കി. ഏഷ്യാനെറ്റില്‍ തുടക്കം കുറിച്ചു. പ്രവാസി ചാനലില്‍ പ്രവൃത്തിക്കുന്ന രേഖ, ന്യൂ യോര്‍ക്ക് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന മഴവില്‍ എഫ്എം റേഡിയോ ചാനലില്‍ പ്രോഗ്രാം ഡയറക്റ്റര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. 

നര്‍ത്തകി കൂടിയായ രേഖ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് , കഥകളി എന്നിവയിലും പ്രാവണ്യം തെളിച്ചിട്ടുണ്ട്. കലാകേന്ദ്ര, ന്യൂയോര്‍ക്ക് എന്ന പേരില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു.

ചങ്ങനാശേരി സ്വദേശിയായ നിഷാന്ത് 2004-ല്‍ അമേരിക്കയിലെത്തി 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനില്‍ ഉദ്യോഗസ്ഥയായ ദീപ്തി നായര്‍ ദൃശ്യമാധ്യമ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ഏതാനും വര്‍ഷംമുമ്പ് കിഡ്‌നിക്ക് പ്രത്യേക തരം രോഗം ബാധിച്ചു. ക്രമേണ അതു പ്രവര്‍ത്തന രഹിതമായി. ശരീരത്തിന്റെ വെയിറ്റ് കുറഞ്ഞു. ഡയാലിസിസു കൊണ്ട് കഷ്ടിച്ചു മുന്നോട്ടുപോകുന്നു. 

മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കുക വിഷമകരം. ഒരു കുട്ടിയുംഭര്‍ത്താവുമുണ്ട്. ഇത്തരം അവസ്ഥയില്‍ മറ്റൊരാളുടെ സഹായത്തോടെ ജീവിക്കുമ്പോഴാണ് ജീവിതത്തിലെ നിസ്സഹായതയും, നാമെത്ര നിസാരരാണെന്ന ചിന്തയും ഉണ്ടാകുന്നത് --മേയില്‍ ഫോമ വിമന്‍സ് ഫോറം ഉദ്ഘാട
 സമ്മേളനത്തില്‍ ദീപ്തിനായര്‍ പയുകയുണ്ടായി

എങ്കിലും തനിക്ക് സഹതാപമൊന്നും ആവശ്യമില്ല. മുന്നു കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത്. ആരോഗ്യം സംരക്ഷിക്കണം. ഒന്നും പേടിക്കേണ്ട എന്ന രീതിയില്‍ ജീവിക്കരുത്. ഇടയ്ക്ക് ടെസ്റ്റ് നടത്തണം.

രണ്ടാമത്തേത് ജീവിതത്തില്‍ എന്തു സംഭവിച്ചാലും ധൈര്യം കൈവിടരുതെന്നാണ്. മറ്റൊന്നും നിങ്ങളെ തളര്‍ത്താന്‍ ഇടനല്‍കരുത്.

മൂന്നാമത്തേത്, അവയവദാനത്തിനു തയാറാകണം.

തന്നെ സംബന്ധിച്ച് കിഡ്‌നി മാറ്റിവെയ്ക്കുകയാണ് ഏക പോംവഴി. പലരും കിഡ്‌നി വാഗ്ദാനം ചെയ്ത് മുന്നോട്ടു വരുന്നുണ്ട്.

വിമന്‍സ്‌ഫോറം സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ കിഡ്‌നി കൊടുക്കാന്‍ പ്രാഥമിക ടെസ്റ്റുകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞതായി എംസിയായിരുന ജോസ് ഏബ്രഹാം വെളിപ്പെടുത്തി. രേഖയുടെ പേര്‍ അപ്പോ
ള്‍ ജോസ് ഏബ്രഹാം പറയുകുണ്ടായില്ല.

ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍ജീവന്‍ പകുത്തു നല്‍കുന്ന കരുതലായി രേഖാ നായര്‍
Join WhatsApp News
Thomas J. Koovalloor 2017-07-13 12:04:22
Salute to Rekha Nair. I didn't know that it was you who donated the kidney to Deepti Nair ! A courageous role model to all young women. God Bless you and your family Rekha.
Joseph kuriappuram 2017-07-13 14:29:13

Great Rekha...

Salute to your Marvelous personality

K.Madhavan nair 2017-07-15 04:17:46
Big salute to Smt. Rekha ji. Pray God Almighty to Bless her eith good health snd hsppiness always.
Saj 2017-07-17 07:14:20

Just check the spelling before publishing any comment, emalayalee editor.

മലയാളത്തിലെഴുതുന്നതായിരുന്നു ചിലർക്ക് നല്ലത്. 

അല്ലെങ്കിൽ വേണ്ടാ.. ഇംഗ്ലീഷ് തന്നെ മതി

അതാകുമ്പോ എന്തെങ്കിലും ഒക്കെ പറഞ്ഞു കൈ കഴുകാം  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക