Image

ടെക്‌സാസിലെ ചക്കരച്ചി (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 13 July, 2017
ടെക്‌സാസിലെ ചക്കരച്ചി (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
ടെക്‌സാസില്‍ പറിച്ചുനട്ട
എലുമ്പുമാന്തയ്യ്
ഒക്കെയോര്‍ത്തോത്ത്
ഒത്തിരിദിവസം
കുനിഞ്ഞുനിന്നു.

മജ്ജപൊള്ളുന്ന മഞ്ഞത്ത്
കൂനിക്കൂടിയിരിക്കുമ്പോള്‍
കുന്നേലെ ചുവന്ന സൂര്യനേയും
ചരിഞ്ഞ മഴയേയുമോര്‍ത്ത്
പിന്നെയും കുനിഞ്ഞു.

മഞ്ഞുപോയി
വസന്തസൂര്യന്‍
തൊട്ടുതലോടിയപ്പോള്‍
മെല്ലെ കണ്ണുകളുയര്‍ത്തി.
കോളയൊരിത്തിരി മൊത്തി.
വെണ്ണയും ചീസും ചേര്‍ത്ത്
ചിക്കന്‍സൂപ്പുമൊത്തിരി....
പിന്നെ ഠപ്പേന്ന് തഴച്ചുതളിര്‍ത്ത്
ഒത്ത ചക്കരച്ചിയായി!
ചില്ലകള്‍ പൂത്തുലഞ്ഞു
മാമ്പഴം തിങ്ങിത്തുടുത്തു.,

വെക്കേഷന്
കുഞ്ഞച്ചന്‍ കൊണ്ടുവന്ന
മാമ്പഴം തൊട്ടുതടവി
കുന്നേലെ വല്യമ്മാമ്മ
ശങ്കിച്ചു;
ഇതിനെന്തൊരു
മുഴുപ്പും മണോമാടാ!
നമ്മടെ ചക്കരച്ചിതന്നാന്നോടാ?
നമ്മടേന്റെ മതിരമൊണ്ടോടാ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക