Image

ബ്രിസ്ബന്‍ അല്‍മായ സമ്മേളനം മാര്‍ച്ച് നാലിന്

Published on 02 March, 2012
ബ്രിസ്ബന്‍ അല്‍മായ സമ്മേളനം മാര്‍ച്ച് നാലിന്
ബ്രിസ്ബന്‍: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യനും ലൂര്‍ദ് മാതാ ദേശീയ കത്തോലിക്ക സമിതിയുടെ ഭാരവാഹികളും ഫാ. തോമസ് അരീക്കുഴിയും ചേര്‍ന്ന് മാര്‍ച്ച് നാലിന് (ഞായര്‍) ഉച്ചയ്ക്ക് ഒന്നിന് ബ്രിസ്ബന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. 

തുടര്‍ന്ന് ബ്രിസ്ബറിയിലെ വിവിധ രൂപതകളിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാലിന് ന്യൂഫാം ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അഞ്ചിന് ചെംസൈഡ് സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനര്‍ലി സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ബിഷപ്പിന് സ്വീകരണവും തുടര്‍ന്ന് ബ്രിസ്ബന്‍ സീറോ മലബാര്‍ സഭ അല്‍മായ സമ്മേളനവും നടക്കും. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക