Image

സിനിമാക്കാരും കേരളവും (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 07 July, 2017
സിനിമാക്കാരും കേരളവും (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
കേരള ജനതയുടെ, സിനിമക്കാരോടുള്ള, ഈ ബോധം കെട്ടകമ്പം എന്നു തീരും? താരപൂജസാധാരണക്കാരില്‍ മാത്രമല്ലഭരണ നേതാക്കളിലും നിയമപാലകരിലും കാണുന്നു എന്നതാണ് ഇന്നത്തെ മ്ലേച്ഛമായ അവസ്ഥ.

മാധ്യമങ്ങള്‍ക്കും ഈതാരാരാധനയില്‍ പങ്കുണ്ട് .ഏതു പത്രത്തിന്റേയും മുന്‍പേജില്‍ എന്നും ഒരുസിനിമയെക്കുറിച്ചോ ഒരാക്ടറെക്കുറിച്ചോ എന്തെങ്കിലും ഒരുവാര്‍ത്തവേണം എന്ന നിലവന്നിരിക്കുന്നു. മറ്റുരാജ്യങ്ങളിലും സിനിമാക്കാരും പത്രങ്ങളും ധാരാളമുണ്ട് അവിടെഒക്കെ സിനിമാവാര്‍ത്തകള്‍ ആദ്യപേജുകളിലല്ല.

കേരളത്തിലെ എല്ലാമറ്റുപ്രശ്‌നങ്ങളേക്കാളും ഇന്നു പ്രാധാന്യതഉള്ളത് പള്‍സര്‍ സുനി എന്ന ഒരുകുറ്റവാളിക്കാണ്. കൂടാതെ, മറ്റൊരു പ്രമുഖനടന്‍ ഇയാളെക്കൊണ്ടു ഒരുനടിയെ തട്ടിക്കൊണ്ടു പോവിപ്പിച്ചു ഉപദ്രവിച്ചു. ഒരുസിനിമയിലെ തിരക്കഥമാതിരി. ഈസംഭവം കഴിഞ്ഞ ആറുമാസ ങ്ങള്‍ക്കുമുന്‍പ ്‌നടന്നു സുനിയും കൂട്ടരും പോലീസിന്റെ കസ്റ്റഡിയില്‍ ആകുകയും ചെയ്തു.
സിനിമാതാരങ്ങള്‍ അഹമ്മദികള്‍ കാട്ടുന്നതും പിടിക്കപ്പെടുന്നതും അതില്‍ നിന്നും പണ ത്തിന്റെ ബലത്തില്‍ ഭരണാധികാരികളെ കയ്യിലെടുത്തു കുറ്റകൃത്യങ്ങളെ മായിപ്പിച്ചുകളയുന്ന അടവുകള്‍ എത്രയോ കേട്ടിരിക്കുന്നു.

ഈ പട്ടികയില്‍ ആനക്കോമ്പ് ഒളിപ്പിക്കല്‍ മുതല്‍ നിയമവിരുദ്ധ ഭൂ ഇടപാടുകള്‍ ,ടാക്‌സ് വെട്ടിക്കല്‍ കുഴല്‍പ്പണം അങ്ങിനെപോകുന്നു പട്ടിക. സിനിമാനടിയോട് അതിക്രമങ്ങള്‍ കാട്ടിഎന്നും ഇതു നടത്തിയവര്‍ സിനിമാക്കാര്‍ പലര്‍ക്കും നന്നായിഅറി യാവുന്നവര്‍ എന്നുമുള്ള വാര്‍ത്തസ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു നിഷേധിക്കുവ ാന്‍ പറ്റില്ല.പോലീസ്സിനിമാക്കാരോട് ചേര്‍ന്ന് അഴിമതികള്‍ കാട്ടുന്നു എന്ന് സംസാരമുണ്ട്. നടിയുടെ പരാതിയില്‍ വാസ്തവമുണ്ട് എങ്കില്‍തന്നേയും, വേണ്ടശക്തമായ തെളിവുകള്‍ഇല്ലാ എന്നകാരണത്താല്‍ ഈകേസില്‍ പ്രമുഖനടനടക്കം, ആരും ശിഷിക്കപ്പെടുവാന്‍ പോകുന്നില്ല.

ഒരുതിരക്കഥ പോലെ, ഒരൊഴിക്കില്‍ പോവേണ്ടതായിരുന്നു സംഭവങ്ങള്‍ എന്നാല്‍ എവിടേയോ ഒരുപാളിച്ചവന്നു .കഥയുടെ നിര്‍മ്മാതാക്കളുടെ പേരുകള്‍ അവിചാരിതമായി ചിത്രീകരണത്തിലെത്തി .അങ്ങനെകഥയുടെ നിര്‍മ്മാതാവും സംവിധായകനും, അഭിനേതാക്കളും ആയിമാറി ഇവര്‍രക്ഷപ്പെടുമോ ആര്രെഷിക്കും? ഇവിടാണ് ക്ലൈമാക്‌സ്കാത്തിരുന്നു കാണുക.
വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല.

പത്രക്കാരും ചാനല്‍ ന്യൂസുകാരും ലഹരിപിടിച്ച കുരങ്ങന്മാരെപ്പോലെ എന്തൊക്കെ എഴുതണം, കാണിക്കണം, ആരോടൊക്കെ സംസാരിക്കണം എന്നറിയാതെ നെട്ടോട്ടമോടുന്നു. കേരളമാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളുടെ പുതിയ തലസ്ഥാനം ആയിമാറിയോ എന്നുസംശയം?
അമേരിക്കയിലുള്ള മലയാളികളും ഈ താരപൂജയില്‍ പിന്നിലല്ല.

സിനിമാക്കാര്‍ കലാരൂപങ്ങള്‍ എന്നപേരില്‍ കുറെ കോമാളിത്തരങ്ങള്‍ കാട്ടിഡോളര്‍ സംബാധിക്കുന്നതിന് അമേരിക്കയില്‍ എത്തും. പ്രധാനമായും മതസ്ഥാപനങ്ങളാണ് അവരുടെ അംഗങ്ങളെപിഴിഞ്ഞു ഇവരുടെ കീശവീര്‍പ്പിക്കുന്നത്.

സംസ്ഥാന നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും പലേ നടന്മാര്‍ ഇത്തരം തരംതാഴ്ന്ന വ്യക്തിപൂജ മുതലെടുത്തുതിരഞ്ഞെടുക്കപ്പെടുന്നു ഇവരുടെ താളത്തിനുതുള്ളുവാന്‍ കുറേ കേരളീയരും. ഈയടുത്ത ദിവസം ഇന്ത്യന്‍ ജനപ്രതിനിധി സഭാംഗം നടികളെക്കുറിച്ചു നടത്തിയപരാമര്‍ശം ഇവരുടെ തനിനിറമല്ലേ ചൂണ്ടിക്കാട്ടുന്നത്?

ലോകസിനിമയില്‍ പണ്ടേകാലഹരണപ്പെട്ട അതി ഭാവാഭിനയവും, അമാനുഷിക ഇടിയും, ഹാസ്യകലയെ പരിഹസിക്കുന്ന കോമാളിത്തരങ്ങളും ഇവയൊക്കെ ആണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ വാര്‍ത്തെടുത്തിരിക്കുന്നത്.

മാധ്യമങ്ങള്‍, സിനിമാക്കാരുടെ പടങ്ങളും വിശേഷങ്ങളും ആദ്യപേജില്‍ അച്ചടിച്ചുവായനക്കാരുടെ എണ്ണംകൂട്ടാംഎ ന്നമോഹവും അവസാനിപ്പിക്കുക. പൊതുജനം ഒരുതാരത്തിന്റെ നിഴല്‍കണ്ടാല്‍ എല്ലാം ഉപേക്ഷിച്ചുപുറകേഓടുന്ന വിഡ്ഢിത്തവും കളയുക. സിനിമ, മറ്റു വ്യവസായങ്ങള്‍ പോലൊന്ന് ആ ഒരു പ്രാധാന്യമേനല്‍കാവൂ .നിങ്ങളാരെങ്കിലും സിനിമാക്കാരെ ആരാധിക്കുന്നതുപോലെ, മ നുഷ്യന് ഗുണം നല്‍കുന്ന ജീവന്‍രക്ഷിക്കുന്ന മരുന്നുകള്‍ കണ്ടുപിടിക്കുന്നഒരുശാസ്ത്രജ്ഞനെ ആരാധിക്കുമോ?

ഇന്ത്യയില്‍ കിട്ടുന്ന ഛോട്ടാ പുരസ്ക്കാരങ്ങളല്ലാതെ അന്തര്‌ദേശീയ അവാര്‍ഡുകളെ തൊട്ടു നോക്കുന്നതിനുള്ള യോഗ്യതപോലും മലയാളത്തിലെ മെഗാസ്റ്റാറുകള്‍ എന്നുവീമ്പടിച്ചു നടക്കുന്ന ഒട്ടനവധി നടീനടന്മാര്‍ക്കുമില്ല.

കേരളക്കാര്‍ സിനിമാക്കാരെ തോളിലേറ്റിക്കൊണ്ടുനടന്നു അവരെപലരേയും അഹംഭാവികളും തോന്യാസികളും ആക്കിമാറ്റിയിരിക്കുന്നു. ടിക്കറ്റെടുത്തു മാത്രമല്ല ഇവര്‍വില്‍ക്കുന്ന കോണകം മുതല്‍ സ്വര്ണ്ണംവരെപെ ാതുജനം വാങ്ങി ഇവരുടെപണപ്പെട്ടികളില്‍ വീണ്ടും കോടിക ള്‍ എറിഞ്ഞുകൊടുക്കുന്നു. ഭരണകൂടത്തേയും രാഷ്ട്രീയക്കാരേയും കയ്യിലെടുത്തു നിയമങ്ങള്‍ അമ്മാനമാടുന്ന .ഇവരുടെ ഈപ്രവണതകള്‍ മാറേണ്ടിയിരിക്കുന്നു, മാറ്റേണ്ടിയിരിക്കുന്നു.
Join WhatsApp News
john philip 2017-07-07 17:54:22
ശ്രീ കുന്തറ സാർ താങ്കൾക്ക് അഭിനന്ദനം.  താങ്കൾ ധീരതയോടെ  മനസ്സ് തുറന്നു എഴുതുന്നു.
അതും സ്വന്തം പേരിൽ. സി നിമാക്കാരുടെ പേരും പറഞ്ഞു അമേരിക്കൻ മലയാളികളും വിഷമത്തിലാണ്.  നടിക്ക് പറ്റിയത് കഷ്ടം തന്നെ പക്ഷെ അവർ നിഷ്ക്കളങ്കയാണോ.????അവർ ഭൂമി ഇടപാടിൽ നെറിവുകേട്  കാണിച്ചുവെന്ന പത്രക്കാരുടെ മൊഴി ആരും ശ്രധ്ധിക്കുന്നില്ല.  പകരത്തിനു പകരം ചെയ്യുന്നു ചീത്ത മനുഷ്യർ. നടി ചെയ്തത് തെറ്റല്ലേ. ന്യായീകരിക്കയല്ല.  വല്ലവന്റെ കിടപ്പു മുറി തുറന്നു നോക്കയും അവരുടെ ഭൂമി ഇടപാടിൽ ഇടപെടുകയും ചെയ്യുന്നതും ഒരു തരാം ഗുണ്ടാ പണിയാണ്. അപ്പോൾ അവരെ ഗുണ്ടകൾ എതിരേൽക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക