Image

മമ്മൂട്ടി നായകനാകുന്ന താപ്പാന

Published on 02 March, 2012
മമ്മൂട്ടി നായകനാകുന്ന താപ്പാന
മമ്മൂട്ടി നായകനായി ജോണി ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് താപ്പാന. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. എം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് താപ്പാന നിര്‍മ്മിക്കുന്നത്. ജോണി ആന്റണി ഒരുക്കിയ ശശികുമാറും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'മാസ്‌റ്റേഴ്‌സ്' റിലീസിന് ഒരുങ്ങുന്നതിനിടയില്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് സംവിധായകന്‍ കടന്നുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക