Image

ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 01 July, 2017
ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

ലോകത്തിലെ ഏറ്റം പഴക്കം ചെന്ന കത്തോലിക്കാ സര്‍വ കലാശാലയാണ്ബ്രസല്‍സിലെ ലുവെയ്ന്‍. 1966ല്‍ മുപ്പതാം വയസ്സില്‍ അവിടെ ദൈവശാസ്ത്രത്തില്‍ ഡോക്ടട്രേറ്റ് ചെയ്യുമ്പോള്‍ ലുവെയ്ന്‍ യുണിവേഴ്സിറ്റി യുടെ കൊട്ടാരം പോലുള്ള മന്ദിരങ്ങള്‍ ആ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു..

അറുനൂറ്റിമുപ്പതു വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ റയിന്‍ നദീതീരത്തു സ്ഥാപിക്കപെട്ട ഹൈഡല്‍ബെര്‍ഗ് യുണി വേഴ്സിറ്റി ചുറ്റിനടന്നു കാണുമ്പോള്‍ ആ മനസ്സില്‍ ഒരു സ്വപ്നം മൊട്ടിട്ടു. 1988ല്‍കാഞ്ഞിരപള്ളി രൂപതയിലെ ആനക്കല്ലില്‍ ഇരുപത്തിമൂന്ന് കുട്ടികളുമായി കേരളത്തിലെ ആദ്യത്തെ സി.ബി.എസ്.ഇ. പബ്ലിക് സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഡോ.ആന്റണി നിരപ്പേലിനു അതൊരു സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു.

ആനക്കല്‍ പബ്ലിക്‌ സ്കൂള്‍ ഇന്ന് 4500 കുട്ടികളുമായി കേരളത്തിലെ ഏറ്റം വലിയ സി.ബി.എസ്.ഇ. സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. എല്ലാവര്‍ഷവും നിരവധി പേര്‍ക്കു മെഡിസിന്‍, എന്‍ജിനിയറിംഗ്, ഐ.ഐ.ടി. പ്രവേശനം ഉറപ്പാക്കുന്ന അവിടെ അഡ്മിഷന്‍ കിട്ടണമെങ്കില്‍ 98 ശതമാനം മാര്‍ക്ക് വേണം.

അതൊന്നുമല്ല ഡോ.നീരപ്പേലിന്‍റെ ശിരസ്സിലെ പൊന്‍തൂവല്‍. കാഞ്ഞിരപള്ളി,  മുക്കൂട്ടുതറ, പൊന്‍കുന്നംഎന്നിവിടങ്ങളിലെ കോളജുകള്‍ക്ക്‌ ശേഷം അദ്ദേഹം സാക്ഷാല്‍ മലകയറി. ക്രിസ്തു ഗിരി പ്രഭാഷണത്തിനായി എരിമോസ് പര്‍വതത്തി.ല്‍ കയറിയതുപോലെ.

കോട്ടയം-കുമിളി റോഡില്‍ പീരുമേടിനു സമീപം തേയില, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ക്ക്നടുവില്‍ പതിനഞ്ചു കോടി രൂപയുടെ ഒരഞ്ചുനില മന്ദിരം കെട്ടിപ്പടുത്ത അദ്ദേഹം അവിടെ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ കൊമെഴ്സ് കോളജ് ആരംഭിച്ചു. ഡിഗ്രിമുതല്‍ എം.കോം. വരെ. ഇനി എം.ബി.എ. കൂടി വരണം. മറ്റനേകം പ്രൊഫഷനല്‍ കോഴ്സുകളും.

"ഇങ്ങിനെയൊരു കുഗ്രാമത്തി.ല്‍ ഇത്രയധികം പണം മുടക്കി ഒരു മഹാവിദ്യാലയം കെട്ടിപ്പടുക്കുന്നതിന്‍റെ സാന്ഗത്യം എന്താണ്?"- ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്നു തോന്നി.. "പെരുവന്താനം എന്ന ഈ മലയോരമേഖലക്ക് ചുറ്റും മുപ്പതോളം ഗ്രാമങ്ങളുണ്ട്. ദൂരെ പോയി പഠിക്കാന്‍ ആര്‍ക്കും പാങ്ങും പണവുമില്ല. ആ പാവങ്ങളെ രക്ഷിക്കാന്‍ വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമേ കഴിയൂ."

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളജില്‍ 555 വിദ്യാര്‍ഥിനീവിദ്യാര്‍ഥിക.ള്‍. 32 അധ്യാപകര്‍. അഞ്ചു പേര്‍ക്കു പി.എച്.ഡി. അവരില്‍ പ്രമുഖന്‍ ജാംഷെഡ്‌പൂര്‍ എക്സ്.എല്‍.ആര്‍.ഐ, കോഴിക്കോട് ഐഐഎം, രാജഗിരി എന്നിവിടങ്ങളി.ല്‍ ബിസിനെസ്സ് എത്തിക്സ് പഠിപ്പിച്ചു പ്രശസ്തനായ ഡോ.സിറിയക് കോട്ടയരികില്‍.  "സാമൂഹ്യ സേവനത്തില്‍ മനസ് ഊന്നിയാണ്‌ ഞാന്‍ ഇവിടേയ്ക്ക് കാലുമാറ്റി ചവിട്ടിയത്"---കോട്ടയരികിലച്ച.ന്‍ പറയുന്നു. അദേഹമാണ് കോളജിന്‍റെ 'മെന്‍റെര്‍'.

കോളജ് കുട്ടികള്‍ക്കായി രണ്ടു ബസുകള്‍ ഓടിക്കുന്നു. ഹോസ്റ്റല്‍ ആയിട്ടില്ല. എല്ലാവരും ഡേ സ്കോളെഴ്സ്. ഭാവിയില്‍ താമസിച്ചു പഠിക്കാന്‍ സൗകര്യം ഒരുക്കും. വളര്‍ന്നു വലുതായി ഇന്ത്യയിലെ മികവുറ്റ 

മഹാവിദ്യാലയമായി അത്  മാറുന്ന കാലം ഡോ. നിരപ്പേല്‍ സ്വപ്നം കാണുന്നു. ഇപ്പോള്‍ആന്‍റെനീസിനു അഞ്ചുകാമ്പസു കളിലായി ആകെ 3500 വിദ്യാര്‍ഥികളുണ്ട്.160 സ്റ്റാഫും.

കോളജിനു പണം കണ്ടെത്താ.ന്‍ സ്വീകരിച്ച മാര്‍ഗം ഏതു ബിസിനസ്‌ മാഗ്നെറ്റിനെയും വെല്ലുവിളിക്കു ന്നതാണ്. ഗള്‍ഫില്‍--യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളി.ല്‍ നിന്നു മാത്രം--25 ലക്ഷ്ഷം വീതം 25 പേരി.ല്‍ നിന്ന് ഓഹരിയായി സമാഹരിച്ചു. ദുബായിയിലെ അന്നമ്മ ഫിലിപ്പ് (കൂവപള്ളി) ഒരുകോടിയാണ് ഇന്‍വെസ്റ്റ്‌ ചെയ്തത്. എല്ലാവരും ഷെയര്‍ഹോള്‍ഡര്‍മാര്‍. ചുരുക്കത്തില്‍ അവരുടെവകയാണ് കോളജ്.

പാലാക്കടുത്തു ചെങ്ങളം ഗ്രാമത്തില്‍ കര്‍ഷകകുടുംബ ത്തില്‍ജനിച്ചു. ഇടവക ചെങ്ങളം സെന്റ്‌ ആന്റണി'സ് പള്ളി. (ഈയിടെ പത്തു കോടി രൂപയ്ക്കു പുതുക്കി പണിതു).. ഇടവകയും സ്വന്തംപേരും സ്ഥപനങ്ങളും എല്ലാം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇറ്റാലിയ.ന്‍പുണ്യ വാളന്‍റെ ഓര്‍മയ്ക്ക്.


ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നാണ് യുറോപ്പിലേക്ക് വിട്ടത്. ലുവെയിനില്‍ പ്രഗല്‍ഭരായ  തോമസ്‌ ഐക്കരയും തോമസ്‌ മാംബ്രയും സഹപാഠiകള്‍ ആയിരുന്നു. അന്ന് ഓക്സ്ഫോര്‍ഡില്‍ എക്കണോമിക്സില്‍ ഉപരിപഠനം നടത്തിയിരുന്ന വന്ദ്യസുഹൃത്ത് ജോസഫ്‌പവ്വത്തിലിനെ സന്ദര്‍ശിക്കു മായിരുന്നു.

"കേരളത്തിലെ എപ്പിസ്കോപ്പ.ല്‍ സഭകളെ ഒരുകുടക്കിഴില്‍ ഒന്നിച്ചു നിര്‍ത്താനും നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിനെ ഒരു മാതൃകാ സഭൈക്യ പ്രസ്ഥാനമായി വളര്‍ത്താനും നിരപ്പേലച്ചന്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌"--അച്ചന്‍റെ പൌരോഹിത്യ സുവര്‍ണജുബിലി വേളയി.ല്‍ ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് മാര്‍ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. "അച്ചന്‍ എനിക്കൊരു സ്നേഹിതനും ഉപദേഷ്ടാവും ആലോചനക്കാരനും സഹോദരനും ദൈവദാനവും ആണ്"--ജീവിതത്തില്‍ ഒരു നൂറ്റാണ്ടു കടന്ന ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത സാക്ഷ്യപ്പെടുത്തുന്നു.

കോളജുകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മുടക്കി വീടുവച്ചു കൊടുക്കുന്നതാണ് ഏറ്റം ഒടുവിലത്തെ ജീവകാരുണ്യം. ഒരു വീടിന്‍റെ വാര്‍പ്പ് കഴിഞ്ഞു. പ്ലാസ്റ്റിക്‌ ഷീറ്റ് മേഞ്ഞ ഒരുകൂരയാണ് അവരില്‍ ഒരു എം.കോം.കാരിയുടെ ഇപ്പോഴത്തെ വീട്. കുട്ടികള്‍ തന്നെ സമാഹരിച്ച തുക കൊണ്ടാണ് നിര്‍മാണം.

മതമൈത്രിക്ക് മികച്ച സംഭാവന ചെയ്ത ഇന്ത്യയിലെ ഒരുപിടി പേര്‍ക്കു കോളെജ് വകയായി ബഹുമതികളും സമ്മാനിക്കാ.ന്‍ കഴിഞ്ഞു.

ഡോ. നിരപ്പേല്‍ ഒരു ബഹുഭാഷാ പണ്ഡിത.ന്‍ ആണു. പതിനാലു ഭാഷകള്‍ അറിയാം. യു. എസില്‍. സേവനം ചെയ്തിട്ടുണ്ട്. ഒരുപാട് നാടുകളി.ല്‍ സഞ്ചരിചിട്ടുമുണ്ട്. പുസ്തകങ്ങള്‍ പലതും രചിച്ചു. എമ്പത്തൊന്നാം വയസിലും "വീണ്ടുമൊരു ബാല്യ"ത്തിന്‍റെ ഉഷാര്‍. റോബര്‍ട്ട്‌ ഫ്രോസ്റ്റ് പറഞ്ഞതു പോലെ "ഇനിയും അനേക കാതം സഞ്ചരിക്കനുണ്ട്". നിരപ്പേലച്ചനെ പോലെ മറ്റൊരാള്‍ ഇല്ല താനും.
ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ലുവെയ്ന്‍ പോലെ, ഹൈഡല്‍ബെര്‍ഗ് പോലെ ഹരിത ഗിരിനികരത്തില്‍ സ്വപ്നം പണിയുന്ന നിരപ്പേലച്ചന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക