Image

വിചാരവേദിയില്‍ തലമുറകളുടെ സമ്മേളനം

സാംസി കൊടുമണ്‍ Published on 27 June, 2017
വിചാരവേദിയില്‍ തലമുറകളുടെ സമ്മേളനം
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ജൂണ്‍ മാസത്തെ സമ്മേളനം ചരിത്രമായി. അമേരിíയില്‍ ആദ്യമായി യുവതലമുറയെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ വിചാരവേദിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. അമേരിíയിലെ അറിയപ്പെടുന്ന കവയത്രി ശ്രിമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ “”ട്രു പെഴ്‌സ്‌പെക്ടീവ്‌സ്’’ (True Prespectives) എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ ചര്‍ച്ചാവേളയില്‍, അമേരിíയിലെ മലയാളം എഴുത്തുകാര്‍ക്കൊപ്പം, ഇവിടെ ജനിച്ചുവളര്‍ന്ന യുവതലമുറയും പങ്കെടുത്തു.

പ്രൊഫ. ജോസഫ് ചെറുവേലി അദ്യക്ഷനായിരുന്ന യോഗത്തിലേക്ക് സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു. ഫാദര്‍ ഫ്രാന്‍സിസ് നമ്പ്യാമ്പറമ്പില്‍, മുരുകന്‍ കാട്ടാക്കടയുടെ “സൂര്യകാന്തിനോവ്’ എന്ന കവിത അതിന്റെ ഭാവ തീവ്രത ഒട്ടും നഷ്ടപ്പെടാതെ അവതരിപ്പിച്ചു. സ്ത്രികള്‍ ഇരകളാക്കപ്പെടുന്ന ഇക്കാലത്തിന്റെ വേദനെയെ ഉള്‍ക്കൊ് കവിക്കൊപ്പം നമ്മളും പറയുന്നു ഇനി ഒരു സ്ത്രി ജന്മം വേണ്ടേ വേണ്ട എന്ന്.

യുവതലമുറíുവേണ്ടി ധന്യാ സാമുവല്‍ കവയത്രി എല്‍സി യോഹന്നാനെ സദസിനു പരിചയപ്പെടുത്തുകയും, ജന്മദിനാസംശകള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോ. നന്ദകുമാര്‍ പുസ്തകത്തെ പരിചയപ്പെടുത്തി. മലയാളത്തില്‍ മുമ്പ് വന്നിട്ടുള്ള ഈ പുസ്തകം ഗ്രന്ഥകര്‍ത്രി തന്നെ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തതു മൂലം മലയാളം അറിഞ്ഞുകൂടാത്ത യുവ തലമുറയ്ക്ക്, നമ്മുടെ സംസ്കാരത്തെക്കുറിച്ചറിയാന്‍ ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഡോ. നന്ദæമാര്‍ പറഞ്ഞു. പ്രവാസികളുടെ ഗതകാല ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതിനൊപ്പം യുവതലമുറക്ക് അവരുടെ മാതപിതാക്കള്‍ കടന്നുവന്ന വഴികളെ അറിയാനും ഈ പുസ്തകം ഉപകരിക്കും എന്നും, ശ്രിമതി എല്‍സി യോഹന്നാന് ഇത്തരം ഉത്തമകൃതികള്‍ രചിക്കാന്‍ ഇനിയും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മുഖ്യപ്രഭാഷകനായ പ്രൊഫ. ജോസഫ് ചെറുവേലി നൃത്തത്തേയും നര്‍ത്തകിയേയും എങ്ങനെ കലാപരമായി വേര്‍തിരിക്കാം എന്ന ചോദ്യത്തോടുകൂടിയാണ് തന്റെ പ്രസംഗം ആരംഭിച്ചത്. രണ്ടും പരസ്പര പൂരകമാകുമ്പോള്‍, നര്‍ത്തികിയെ നൃത്തത്തില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെ, എല്‍സി യോഹന്നാന്റെ വുകതി ജീവിതവും എഴുത്തും പരസ്പര പൂരകങ്ങളാകുന്നു. എല്‍സി തന്റെ മാതാപിതാക്കള്‍ക്ക് ഉത്തമയായ പുത്രിയും, സാഹിത്യ ലോകത്തും, വ്യക്തിജീവിതത്തിലും മാതൃകയാക്കാവുന്ന ഒê ശ്രേഷ്ഠ വനിതയാണന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ ഒരു കഥാഭാഗമായ, ഇന്നു ചരിത്രത്താളുകളില്‍ മാത്രം കാണുന്ന ചുമടു താങ്ങി എന്താണന്നദ്ദേഹം യുവതലമുറക്കുവേണ്ടി വിശദീകരിച്ചു.

വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, തന്റെ സഹധര്‍മ്മിണിയായ എല്‍സി യോഹന്നാന്റെ സാഹിത്യ സപര്യയില്‍ അഭിമാനിക്കുന്നതായി പറഞ്ഞു. പല രാത്രികളിലും ഉറക്കത്തിലായ തന്നെ വിളിച്ചുണര്‍ത്തി അപ്പോള്‍ എഴുതിയ കവിതള്‍ ചൊല്ലിക്കേള്‍പ്പിക്കുകയും അപ്പോള്‍ താന്‍ അതിനു വേണ്ട തിരിത്തലുകള്‍ നിര്‍ദ്ദേശിക്കുകയും പതിവാണìം, താനാണവരുടെ രചനകളുടെ ആദ്യവായനക്കാരനും, നിരൂപകനെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. എം. വി. പിള്ള എഴുതിയ പുസ്തക നിരൂപണം രാജു തോമസ് അവതരിപ്പിച്ചു. ജനനി മാസികയുടെ ചീഫ് എഡിറ്ററും, ലാനയുടെ സെക്രട്ടറിയുമായ ജെ. മാത്യൂസ്, മുരുകന്‍ കാട്ടാക്കടയുടെ കവിതയെ അനുസ്മരിച്ച്, ജനിക്കുന്നെങ്കില്‍ സ്ത്രിയയി ജനിക്കണമെന്നും, ക്രിസ്തുവിനും, കൃഷ്ണനും ജനിക്കാന്‍ സ്ത്രി വേണമായിരുന്നുവെന്നും, ശ്രേഷ്ഠമായ മാതൃത്വം സ്ത്രികള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ഇരുന്നൂറില്‍ പരം മലയാള സഹിത്യകാരന്മാരുണ്ടായിട്ടും, യുവ തലമുറയുയ്ക്കുവേണ്ടി കൂടുതല്‍ രചനകള്‍ ഇംഗ്ഷിലേക്ക് പരിഭാഷപ്പെടുത്താത്തതില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. എല്‍സി യോഹന്നാന്റെ ഈ ഉദ്യമം ഏറ്റം ശ്ലാഘനിയമാന്നദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടര്‍ന്ന് യുവതലമുറയുടെ ഊഴം ആയിരുന്നു. .തങ്ങളുടെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്ന നാടിന്റെ സംസ്കാരവും അവിടുത്തെ ജീവിത സാഹചര്യങ്ങളും, അവരുടെ കുടിയേറ്റ യാത്രകളും, കുടിയേറ്റ ഭൂമിയില്‍ അവര്‍ അനുഭവിച്ച കഷ്ടതകളും മക്കള്‍ക്കുവേണ്ടി അവര്‍ അനുഭവിച്ച ത്യാഗങ്ങളും ഒക്കെ ഈ പുസ്തകത്തില്‍çടി കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇന്ന് കൂടുതല്‍ മാതാപിതാക്കളും തങ്ങളൂടെ മക്കളെ സയന്‍സിന്റേയും, കണക്കിന്റേയും ലോകത്തിലേക്ക് തള്ളിവിടുകയാണന്നും, അതുമൂലം സ്വത്വ വികാസത്തിëള്ള അവസരം നഷ്ടപ്പെടുകയും, കലാസാഹിത്യരംഗങ്ങളിലേക്ക് കടക്കാന്‍ കഴിയാതെവരുകയും ചെയ്യുന്നതിലുള്ള ആശങ്ക അവര്‍ പങ്കുവെയ്ക്കുകയും ചെയ്തു. മലയാള ഭാഷ വായിക്കാനും മനസ്സിലാക്കാനും പരിമതികളുള്ള തന്നെപ്പോലെയുള്ള യുവ തലമുറയ്ക്കുവേണ്ടി ഈ പുസ്തകം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റണമെന്ന തന്റെ സ്‌നേഹ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ഈ പുസ്തകം മലയാളത്തില്‍ നിന്നും ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് , ഗ്രന്ഥകര്‍ത്ത്രിയുടെ ഇളയമകന്‍ തോമസ് യോഹന്നാന്‍ പറഞ്ഞു. യുവ തലമുറയെ പ്രതിനിധികരിച്ച് ധന്യാ സാമുവല്‍, ഷോജില്‍ എബ്രഹാം, വിനീത് വര്‍ഗീസ്, ആന്‍സു കോശി, നിഷാ ജോസഫ്, എമിലി ജോര്‍ജ്ജുæട്ടി എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. മൂന്നു തലമുറകളുടെ സംഗമമാണിടെ നടക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ശാന്താ രാജു അഭിപ്രായപ്പെട്ടു. ഇത്തരം സംവാദങ്ങള്‍ തലമുറകള്‍ തമ്മിലുള്ള വിടവ് æറയ്ക്കുമെന്നും, നമ്മുടെ പാരമ്പര്യങ്ങള്‍ മനസ്സിലാക്കാനും അതു കാത്തുസൂക്ഷിക്കാനും പുതു തലമുറí് പ്രചോദനമാæമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബാബു പാറയ്ക്കല്‍ തന്റെ പ്രസംഗത്തില്‍, പുതുതലമുറ തങ്ങളുടെ സംസ്കാരത്തേയും പാര്യമ്പര്യത്തേയും കാത്തുസൂക്ഷിക്കാന്‍ കാണിച്ച താത്പര്യത്തെ പ്രകീര്‍ത്തിച്ചു. ഇത്തരം ചര്‍ച്ചകള്‍ ഇനിയും തുടരണമെന്നും തലമുറകള്‍ക്ക് പരസ്പരം സംവദിക്കാന്‍ ഇതു നല്ല ഒരു തുടക്കമാകട്ടെയെന്നും , എന്‍സിയോഹന്നാന്റെ പുസ്തകം അതിനുള്ള പാത തുറന്നിരിíയാണന്നും അദേഹം പറഞ്ഞു.

യുവതലമുറയ്ക്ക് പ്രചോദനംന്നല്‍കിയ സാഹിത്യ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് എല്‍സി യോഹന്നാല്‍ ശങ്കരത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. ബാബു പോളിനോടും, എന്നും തന്റെ സൃഷ്ടികളെ പ്രോല്‍സാഹിപ്പിçന്ന സുധീര്‍ പണിക്ക വീട്ടിനും നന്ദി പറയാന്‍ അവര്‍ മറന്നില്ല.

അടുത്ത മാസത്തെ (ജൂലെ ഒമ്പത്) വിചാരവേദിയില്‍ പ്രോഫ. ജോസഫ് ചെറുവേലി നയിക്കുന്ന പ്രഭാഷണപരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണമായ “ആന്‍ ഒവര്‍ വ്യൂ ഒഫ് അമേരിíന്‍ ലിറ്ററേച്ചര്‍’ ആയിരിക്കും.

വിചാരവേദിയില്‍ തലമുറകളുടെ സമ്മേളനംവിചാരവേദിയില്‍ തലമുറകളുടെ സമ്മേളനംവിചാരവേദിയില്‍ തലമുറകളുടെ സമ്മേളനംവിചാരവേദിയില്‍ തലമുറകളുടെ സമ്മേളനംവിചാരവേദിയില്‍ തലമുറകളുടെ സമ്മേളനംവിചാരവേദിയില്‍ തലമുറകളുടെ സമ്മേളനം
Join WhatsApp News
നാരദന്‍ 2017-06-28 02:53:11
കൊള്ളാം , ഉഗ്രന്‍  ഇനി  മറ്റുള്ളവര്‍ അനുകരിക്കട്ടെ 
നന്ദ  കുമാര്‍  സാര്‍ ! ഇരിപ്പും  നോട്ടവും  കൊള്ളാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക