മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈനു പള്ളിത്താഴത്ത് സംവിധാനം ചെയ്യുന്ന ഇത് മന്ത്രമോ, തന്ത്രമോ കുതന്ത്രമോ... എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ ആരംഭിച്ചു. സായ്‌സണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന്‍ നിര്‍വഹിക്കുന്നു.
ബാബുരാജ്, ജാഫര്‍ ഇടുക്കി, ബിയോണ്‍, മുരളി, സാജുകൊടിയന്‍, ലക്ഷ്മി, ദക്ഷിണ, ദീപിക എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സൈനുപള്ളിത്താഴത്ത് എഴുതിയ കണിയാന്‍ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം.
വളരെ ഗൗരവമായ ഒരു വിഷയം ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ കണിയാന്‍ സദാനന്ദഭൂപതിയെ മുകേഷ് അവതരിപ്പിക്കുന്നു. സബ്ബ് ഇന്‍സ്‌പെകടര്‍ പ്രേം ലാലിനെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു.
ജീവിത സാഹചര്യങ്ങളില്‍ മോഷണത്തിന് ഇറങ്ങിത്തിരിച്ച മൂന്ന;ുയുവാക്കളുടെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്.
ഭാര്‍ഗ്ഗവന്‍, അപ്പുക്കുട്ടന്‍, ശിവരാമന്‍. ഇവരില്‍ അപ്പുക്കുട്ടന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഗ്രാമത്തിലെ പ്രശസ്തമായ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കുന്നു. എസ്.ഐ പ്രേംലാലായിരുന്നു മോ ഷണം അന്വേഷിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ആ ഗ്രാമത്തിലേക്ക് കണിയാന്‍ സദാനന്ദഭൂപതി കടന്നു വരുന്നത്. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ ഹാസ്യത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈനു പള്ളിത്താഴത്ത് എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് കെ.എ ലത്തീഫ്, അനില്‍ ഗോപാലന്‍ എന്നിവരാണ്. കല - മഹേഷ് ശ്രീധര്‍, മേക്കപ്പ് - ഒക്കല്‍ ദാസ്, സ്റ്റില്‍സ് - സൂര്യാ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - താഹീര്‍ മട്ടാഞ്ചേരി.