Image

കെണി എന്നതിനെ ചതി എന്ന് പറഞ്ഞുകൂടാ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 24 June, 2017
കെണി എന്നതിനെ ചതി എന്ന് പറഞ്ഞുകൂടാ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കാലഘട്ടത്തില്‍ ചതി എന്ന പ്രയോഗത്തിന് വലിയ അര്‍ഥം ഉണ്ടന്ന് പറഞ്ഞു കുട കാരണം ചതി ഇന്ന് സര്‍വ്വ സാധാരണമാണ്. ആര്‍ക്ക് ആരെ എപ്പോള്‍ വേണമെങ്കിലും ചതിക്കാനും ചതിക്കപ്പെടാനും വളരെ സമയം ഒന്നും വേണ്ട. ചിലര്‍ അറിഞ്ഞുകൊണ്ട് തന്നെ ചതിക്കപ്പെടാനായി നിന്ന് കൊടുക്കുന്നുമുണ്ടു.കാമുകന്‍ കാമുകിയെ ചാതിക്കുന്നു, ഭാര്യ ഭര്‍ത്താവിനെയും, ഭര്‍ത്താവ് ഭാര്യയെയും ചതിക്കുന്നു, സഹോദരങ്ങള്‍ തമ്മില്‍ ചതിക്കുന്നു , കുട്ടുകാര്‍ തമ്മില്‍ ചതിക്കുന്നു അങ്ങനെ ചതിയുടെ ഒരു ലോകം ആയതിനാല്‍ അതിന്റെ പ്രാധാന്യം തന്നെ കുറഞ്ഞു പോയില്ലേ എന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം ചതിക്ക് ഇന്ന് പ്രസക്തി കൂടുതല്‍ ആണ് എന്നാണ്.

കെണി എന്നതിനെ ചതി എന്ന് പറഞ്ഞു കൂടാ ,ചതിയില്‍ രണ്ടു പേര്‍ മതി ചതിക്കുന്നവനും ചതിക്ക പെടുന്നവനും . എന്നാല്‍ കെണിയില്‍ മിക്കപ്പോഴും മൂന്നാമതൊരു ആളോ , സംഗതിയോ കൂടിയുണ്ടാകും , കെണിയിലേക്ക് കെണിയില്‍ വീഴേണ്ടവനെ ആകര്‍ഷിക്കാനുള്ള ഒരു ഇരയാണത് .
അതായത് ഒരാള്‍ക്കായി കെണിയൊരുക്കുംപോള്‍ അതില്‍ സത്യത്തില്‍ രണ്ട് ഇരകളുണ്ട് കെണിയില്‍ വീഴുന്നവനും ,അയാളെ അതിലേക്ക് ആകര്‍ഷിക്കുന്നവനും. ചൂണ്ടയില്‍ കോര്‍ക്കുന്ന മണ്ണിരയും ഒരു ഇരയാണ് ,അതില്‍ കുരുങ്ങുന്ന മീനിനെപ്പോലെ തന്നെ എന്ന് സാരം. പുലിയെപ്പിടിക്കാന്‍ സ്ഥാപിക്കുന്ന കൂട്ടില്‍ ഭക്ഷണമായി ഒരുക്കി നിര്‍ത്തുന്ന ആട്ടിന്‍ കുട്ടിയുടെ ഗതിയാണ് പുലിയുടേതിനേക്കാള്‍ ദയനീയം
പുലിയെ കെണിയില്‍ വീഴ്ത്താന്‍ നമ്മുടെ ഭാഗത്ത് നിന്ന് ചില കാരണങ്ങളെങ്കിലും ഉണ്ടായേക്കാം എന്നാല്‍ ആ ആട്ടിന്‍ കുട്ടിയുടെ കാര്യം അതിനെ ഒരിക്കലും തന്റേതല്ലാത്ത ചില കാരണങ്ങളാല്‍ ബലി കൊടുക്കപ്പെടുകയാണ് അത്. ഹണി ട്രാപ്പ് എന്ന ചെടിയുടെ ഒരു തുള്ളി തേന്‍കുടിക്കാന്‍ ആയിവരുന്ന ജീവികളെ ഒരു മധുരതുള്ളി കാട്ടി അവയുടെ ജീവന്‍ അപഹരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ തേന്‍ പോലെ മധുരമുള്ള ഒരു കെണികളാണ് നാം നമുക്കു ചുറ്റും കാണുന്നത്.

കെണിയില്‍ പെടുന്നവന്‍ എത്രത്തോളം ശുദ്ധനാണെങ്കില്‍ പോലും ,കെണിയില്‍ വീഴുന്നതോടെ അവന്‍ ഒരു രക്തസാക്ഷിയാവുന്നുണ്ട്. അവനെ മറ്റുള്ള ആള്‍ക്കാര്‍ ഒരു സംശയത്തോടെ നോക്കിത്തുടങ്ങും. ഒരാള്‍ അപരനില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് കെണിവെക്കുന്നവന്‍ ഉപയോഗിക്കുന്ന മൂലധനം. ഒന്നോര്‍ത്താല്‍ എല്ലാ കെണികളും മധുരക്കെണികള്‍ തന്നെയാണ്. അറിഞ്ഞു കൊണ്ട് സ്‌നേഹത്തോടെ കെണി ഒരുക്കുകയാണ്.എല്ലാ കെണികളിലേക്കും ഇരകള്‍ ആകര്‍ഷിക്കപ്പെടുന്നത് അവര്‍ക്ക് പ്രിയതരമായ ചിലതിനാലാണ്. ഒരു എലിക്ക് വിഷം വെക്കാന്‍ തിരുമാനിക്കുബോഴാണ് അതിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതെന്ന് നാം തിരയുന്നത്, അതിന് ആ സമയത്തുള്ള കെണിയൊരുക്കി നാം വകവരുതുന്നു . നമ്മുടെ കൃഷി തോട്ടത്തിലെ കീടങ്ങളെ പറ്റി നാം നന്നായിപഠിക്കുന്നത് അവയെ കൂട്ടത്തോടെ വശീകരിച്ച് കൊന്നൊടുക്കാനുള്ള കെണികള്‍ തീര്‍ക്കുവാന്‍ വേണ്ടിയാണ്.

ഈ കെണിയുണ്ടാകുന്നവര്‍ നല്ല സമര്‍ത്ഥരും വക്രബുദ്ധിക്കാരും, മറ്റുള്ള ആള്‍ക്കാരെ സംസാരിച്ചു വശപ്പെടുത്താന്‍ കഴിവുള്ളവരും ആയിരിക്കും. ഇവരുടെ സംസാര രീതി ഹണി ട്രാപ്പ് പോലെയുള്ള ഒരു കെണിയാണെന്നു നമ്മള്‍ അറിയുകേഇല്ല. അത്ര മധുരമായി തന്നെ അവര്‍ നമ്മളോട് സംസാരിച്ചു നമ്മുടെ വിശ്വാസത നേടിയെടുക്കും. അതിനു ശേഷം ട്രാപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നമ്മള്‍ പോലും അറിയാതെ എവിടെ എങ്കിലും ഒരു തുള്ളി തേനും തേച്ചു കാത്തിരിക്കും, കെണിയില്‍ ഇരയെ കിട്ടിയാല്‍ ഇവര്‍ക്ക് ഉണ്ടണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതാണ്, അടുത്ത ട്രാപ്പിനു വേണ്ടിയുള്ള ഒരു നേട്ടോട്ടത്തില്‍ അവര്‍ പിന്നെയും നമ്മുക്ക് ചുറ്റും തന്നെ കാണും ഒരു കൊച്ചു ആട്ടിന്‍ കുട്ടിയെ പോലെ തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക