ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍
ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവായ തോമാശ്ലീഹായുടെ പെരുനാള്‍ ഈ വര്ഷം
ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടാം തീയ്യതി വരെ തൃശൂര്‍ ഭദ്രാസന അധിപന്‍ ആയ
അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന
കാര്‍മികത്വത്തില്‍ ആഘോഷിക്കുന്നു. ഇടവക വികാരി എം. കെ. കുര്യാക്കോസ്
അച്ചനും അസിസ്റ്റന്റ് വികാരി സുചിത് തോമസ്സ് അച്ചനും സഹകാര്‍മ്മികര്‍
ആയിരിക്കും.
ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനക്കും വചനഘോഷണത്തിനും
ശേഷം സുപ്രസിദ്ധ പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും നടത്തുന്ന
ക്രിസ്തീയ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ ഒന്നാം തീയതി ശനിയാഴ്ച സന്ധ്യാ പ്രാര്‍ഥനക്കും വചനഘോഷണത്തിനും ശേഷം
ദേവാലയത്തിനു ചുറ്റുമുള്ള തെരുവുകളിലൂടെ ചെണ്ടമേളത്തോടു കൂടി റാസ
ഉണ്ടായിരിക്കുന്നതാണ്.
രണ്ടാം തീയതി വിശുദ്ധ കുര്‍ബാന രാവിലെ 8:30ന് ആരംഭിക്കും . വിശുദ്ധ
കുര്‍ബാനക്കു ശേഷം നടത്തുന്ന സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ പെരുനാള്‍
ആഘോഷം സമാപിക്കും.
പെരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ഇടവക ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 215-342-1500, റവ. ഫാ. എം. കെ. കുര്യാക്കോസ്
201-681-2017, ജോണ്‍ പണിക്കര്‍ 215-605-5109, പോള്‍ സി. ജോണ്‍ (ട്രഷറാര്‍)
215-316-1209, ഫിലിപ്പ് ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 215-620-6205,
www.stthoasphiladelphia.org.