കൊച്ചി ലേക് ഷോര്‍ ആശുപത്രിയുടെ സ്ഥാപക
ചെയര്‍മാനായ പാലാരിവട്ടം സിവില്‍ ലൈന്‍ റോഡില്‍ മയ്യനാട് കോടിയില്‍ ഡോ.
പീറ്റര്‍ ജോണ്‍ (85) നിര്യാതനായി. സംസ്കാരം പിന്നീട്. മൃതദേഹം ലേക് ഷോര്‍
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലെ അരാംകോ കന്പനിയുടെ
മെഡിക്കല്‍ ഡയറക്ടറായി വിരമിച്ചശേഷം കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഡോ.
പീറ്റര്‍ ജോണ്‍ എറണാകുളം പിവിഎസ് ആശുപത്രി ഡയറക്ടറായും അമൃത ആശുപത്രിയുടെ
ഉപദേശകനായും പ്രവര്‍ത്തിച്ചു.
ഐഎംഎയുടെയും റോട്ടറി ക്ലബിന്‍റെയും ഭാരവാഹിയായിരുന്നു. ഭാഷാ
പണ്ഡിതനായിരുന്ന കൊല്ലം മയ്യനാട്ട് കോടിയില്‍ ജോണിന്‍റെ മകനായ ഇദ്ദേഹം
കോല്‍ക്കത്തയില്‍നിന്നാണ് മെഡിക്കല്‍ ബിരുദം നേടിയത്. ഡോ. വര്‍ഗീസ്
പുളിക്കന്‍ സഹപാഠിയായിരുന്നു. ഡല്‍ഹിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍
പൂര്‍ത്തിയാക്കിയശേഷം "അരാംകോ' യില്‍ ചേരുകയായിരുന്നു.
പാണാവള്ളി കീഴിഞ്ഞിലില്‍ ഡോ. ആനി ജോണാണ് ഭാര്യ. മക്കള്‍: ഡോ. ജോണ്‍ പി.
ജോണ്‍, ഡോ. ജയിംസ് ജോണ്‍ (ഇരുവരും അമേരിക്ക). മരുമക്കള്‍: അനീറ്റ ജോണ്‍,
സോണിയ ജയിംസ്.