Image

കലിഫോര്‍ണിയ യാത്രാ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടെക്‌സസും

പി പി ചെറിയാന്‍ Published on 24 June, 2017
കലിഫോര്‍ണിയ യാത്രാ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടെക്‌സസും
കലിഫോര്‍ണിയ: കലിഫോര്‍ണിയാ സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പിലോ, ഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്‌സസ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതു വിലക്കി കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന അറ്റോര്‍ണി ജനറല്‍ സേവ്യര്‍ മാധ്യമ പ്രതിനിധികളെ അറിയിച്ചു.

പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പാസ്സാക്കിയ അആ 1887 നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലസ്ബിയന്‍, ഗെ, ബൈഡെക്ക്വക്ഷന്‍, ട്രാന്‍സ്ജണ്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ അംഗീകാരമോ, സംരക്ഷണമോ നല്‍കുന്നില്ല എന്നതാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കാന്‍സസ്, മിസ്സിസിപ്പി, നോര്‍ത്ത് കരോലിനാ, ടെന്നിസ്സി തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പുതിയതായി ടെക്‌സസ്, അലബാമ, കെന്റക്കി, സൗത്ത് ഡെക്കോട്ട എന്നീ സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി അറ്റോര്‍ണിയുടെ പ്രസ്താവനയില്‍ പറയുന്നു. എല്‍ജിബിടി വിഭാഗത്തില്‍പെട്ടവര്‍ കുട്ടികളെ ദത്തെടുക്കുന്നതിന്‌ െടക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കലിഫോര്‍ണിയാ  നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാന ജീവനക്കാര്‍, സ്‌റ്റേറ്റ് ഏജന്‍സിസ്, ബോര്‍ഡ് മെമ്പേഴ്‌സ്, കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവു ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക