Image

കാനറ ബാങ്കില്‍ ലയിക്കാന്‍ വിജയ, ദേനാ ബാങ്കുകള്‍

Published on 24 June, 2017
കാനറ ബാങ്കില്‍ ലയിക്കാന്‍ വിജയ, ദേനാ ബാങ്കുകള്‍

ന്യൂദല്‍ഹി: വിജയ ബാങ്കും ദേനാ ബാങ്കും രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കാനറ ബാങ്കില്‍ ലയിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വിപണി വിഹിതംകൊണ്ട്‌ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ്‌ കാനറ ബാങ്ക്‌.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ബറോഡ, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എന്നിവയാണ്‌ കാനറ ബാങ്കിന്‌ മുന്നിലുള്ളത്‌. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിഞ്ഞാല്‍ ഓഗസ്‌റ്റോടെ നിര്‍ദേശം മുന്നോട്ടുവെയ്‌ക്കാനാണ്‌ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക