Image

ഖത്തര്‍ എയര്‍വേയ്‌സ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 10% ഓഹരിക്ക് അപേക്ഷ നല്‍കി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 June, 2017
ഖത്തര്‍ എയര്‍വേയ്‌സ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 10% ഓഹരിക്ക് അപേക്ഷ നല്‍കി (ഏബ്രഹാം തോമസ്)
ഡാളസ്: ഖത്തര്‍ എയര്‍വേയ്‌സ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പത്ത് ശതമാനം ഓഹരിക്ക് അപേക്ഷ നല്‍കി. ഈ നീക്കം കുഴപ്പിക്കുന്നതാണെന്ന് അമേരിക്കന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡഗ് പാര്‍ക്കര്‍ പ്രതികരിച്ചു. ഇതിന് ആഗോള വ്യാപക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ അപേക്ഷയില്‍ തങ്ങള്‍ പൊതു വിപണിയില്‍ 808 മില്യന്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങുവാന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. ഇത് അമേരിക്കന്റെ മൊത്തം ഓഹരികളുടെ 10% ആണ്.ഖത്തര്‍ എയര്‍വേയ്‌സിന് ഇത്രയും ഓഹരി വാങ്ങാന്‍ കഴിഞ്ഞാല്‍ അമേരിക്കന്റെ ഏറ്റവും വലിയ ഓഹരി ഉടമകളാകാന്‍ കഴിയും റെഗുലേറ്ററി കമ്മീഷന് മുമ്പാകെ ഈ വിവരം അമേരിക്കന്‍ സമര്‍പ്പിച്ചു.

അമേരിക്കന്‍ ആവശ്യപ്പെടാതെയാണ് ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ എയര്‍വേയ്‌സ് സന്നദ്ധത പ്രകചിപ്പിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയിലെ വിമാന കമ്പനികളും മദ്ധ്യ പൂര്‍വ്വ ഏഷ്യയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ് എന്നീ വിമാന കമ്പനികളും തമ്മിലുള്ള ശീത സമരം വര്‍ദ്ധിച്ചിരിക്കുകയായിരുന്നു. അമേരിക്കയിലെ വിമാന കമ്പനികള്‍ക്ക് വേണ്ടി വളരെ ശക്തമായി രംഗത്തുള്ളത് അമേരിക്കന്‍ എയര്‍ലൈന്‍സാണ്. അമേരിക്കയിലെ വിമാന കമ്പനികള്‍ ആരോപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഈ മൂന്ന് വിമാന കമ്പനികള്‍ക്ക് തങ്ങളുടെ ഗവണ്മണ്ടുകളില്‍ നിന്ന് സബ്‌സിഡികള്‍ ലഭിക്കുന്നത്മൂലം വിമാനയാത്രാ വിപണിയില്‍ നീതിപൂര്‍വ്വമല്ലാത്ത പ്രാധാന്യം ലഭിക്കുന്നു എന്നാണ്. ഈ ആരോപണം മൂന്ന് വിമാനക്കമ്പനികളും നിഷേധിച്ചിട്ടുണ്ട്.

ഖത്തര്‍ എയര്‍വേയിസിന്റെ നീക്കം മധ്യപൂര്‍വ്വ ഏഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്. തീവ്രവാദികള്‍ക്ക് ഖത്തര്‍ ധനസഹായം നല്‍കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ആരോപിച്ചിരുന്നു. ഖത്തറുമായുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങള്‍ സൗദി അറേബ്യയും യു എഇയും വിച്ചേദിച്ചത് ഈ മാസം ആദ്യമായാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫര്‍ തങ്ങള്‍ക്ക് അത്യൂല്‍സാഹം നല്‍കിയിട്ടില്ലെന്ന് പാര്‍ക്കര്‍ പറഞ്ഞു. ചില ജീവനക്കാരില്‍ ഇത് ഉത്കണ്ഠ ഉളവാക്കിയേക്കാം നിയമപരമല്ലാതെ ഖത്തര്‍ എയര്‍വേയ്‌സും എത്തിഹാദും എമിറേറ്റ്‌സും തങ്ങളുടെ ഗവണ്മെണ്ടുകളില്‍ നിന്ന് സ്വീകരിക്കുന്ന സബ്‌സിഡികളെ എതിര്‍ക്കുന്ന ഞങ്ങളുടെ നിലപാട് തുടരും.ഖത്തര്‍ എയര്‍വേയ്‌സിന്റെ നിക്ഷേപം സ്വീകരിച്ച് കഴിഞ്ഞാലും ഇതില്‍ മാറ്റം ഉണ്ടാവുകയില്ല; പാര്‍ക്കര്‍ തുടര്‍ന്നു പറഞ്ഞു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഓഹരി ഉടമസ്ഥത നിലവില്‍ ഇപ്രകാരമാണ്; 

ടി റോവ് പ്രൈസ്-13.6%, വാറന്‍ബഫറ്റ് ആന്റ് ബെര്‍ക്ക്‌ഷൈര്‍ ഹാത്എവേ-8.8%, പ്രൈം കാപ് മാനേജ്‌മെന്റ്-8.7%, ദവാന്‍ഗാര്‍ഡ് ഗ്രൂപ്പ്- 5.9%, ബ്ലാക്കി റോക്ക്- 5.7%.

അമേരിക്കന്‍ ഓഹരികള്‍ പബ്ലിക്ക് ആയി ട്രേഡ് ചെയ്യപ്പെടുന്നവയാണ്. പൊതു വിപണിയില്‍ ഓഹരികള്‍ ആര് വാങ്ങണം എന്ന് അമേരിക്കന് നിഷ്‌കര്‍ഷിക്കാനാവില്ല. എന്നാല്‍ ല്‍ 4.75% കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണം. അമേരിക്കന്‍ വിമാനക്കമ്പനികളില്‍ 24.9% ല്‍ കൂടുതല്‍ വോട്ടിംഗ് ഷെയേഴ്‌സ് വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ത്ത് ഫെഡറല്‍ നിയമം അനുമതി നല്‍കുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക