Image

ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ ഇടവക തിരുന്നാള്‍ ജൂലൈ 2, 3, 4 തീയതികളില്‍

ഷോളി കുമ്പിളുവേലി Published on 23 June, 2017
ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ ഇടവക തിരുന്നാള്‍ ജൂലൈ 2, 3, 4 തീയതികളില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുഃക്‌റാന തിരുന്നാളിനു ജൂണ്‍ 25-ാം തീയ്യതി ഞായറാഴ്ച കൊടിയേറും. രാവിലെ 10.30 ന് കൊടിയേറ്റ ശുശ്രൂഷയ്ക്കു വികാരി ഫാ.ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മ്മികനായിരിക്കും.

ജൂലൈ 2-ാം തീയതി ഞായറാഴ്ച 8.15 ന് ദിവ്യബലി. വൈകുന്നേരം 4 മണിക്ക് വേസ്പര, തുടര്‍ന്ന് സമൂഹബലി. റവ.ഫാ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 6.30 ന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രസുദേന്തിനൈറ്റ് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദുക്‌റാന ദിനമായ ജൂലൈ 3-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്ക് ദിവ്യബലി. പ്രശസ്ത ധ്യാനഗുരു ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ നാലാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് ലോംഗ് ഐലന്റ് ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മ്മികനായിരിക്കും.

തുടര്‍ന്ന്, വിശുദ്ധരുടെ തിരുരൂപങ്ങള്‍ വഹിച്ചുകൊണ്ട്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടു കൂടി ആഘോഷമായ പ്രദിക്ഷണം ഉണ്ടായിരിക്കും. പ്രദിക്ഷണത്തിനു ശേഷം, ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് ചുംബിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

ജൂലൈ 5-ാം തീയതി മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. വൈകുന്നേരം 5 മണിക്ക് സിമിത്തേരി സന്ദര്‍ശനം, ഓഫീസ് തുടര്‍ന്ന് 7 മണിക്ക് ദേവാലയത്തില്‍ വി.കുര്‍ബ്ബാന. അതോടുകൂടി ഇക്കൊല്ലത്തെ തിരുന്നാളിന് കൊടിയിറങ്ങും.

ബ്രോങ്ക്‌സ് വാര്‍ഡാണ് ഇക്കൊല്ലത്തെ തിരുന്നാള്‍ ഏറ്റു നടത്തുന്നത്.

തിരുന്നാളില്‍ സംബന്ധിച്ച് വി.തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് വികാരി ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ. റോയിസന്‍ മേനോലിക്കന്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.


ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ ഇടവക തിരുന്നാള്‍ ജൂലൈ 2, 3, 4 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക