Image

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 23 June, 2017
ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
   ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സഭയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികന്‍ നയിക്കുന്ന മാജിക്കും പപ്പറ്റ് ഷോയും കുതിര സവാരിയും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഥീൗവേ കഴിശലേ നേതൃത്വം നല്‍കുന്ന ഫ്‌ലാഷ് മോബും കുടുംബ സംഗമത്തെ ആകര്‍ഷകമാക്കും.

ഒന്‍പത് മാസ് സെന്ററുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദന്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.


സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ജിമ്മി ആന്റണി (കോ ഓര്‍ഡിനേറ്റര്‍), സോണല്‍ കൗണ്‍സില്‍ എന്നിവരുടെ കമ്മിറ്റി കുടുംബസംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിശദ വിവരങ്ങള്‍ക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ. ആന്റണി ചീരംവേലില്‍ (0894538926)
ജിമ്മി ആന്റണി (കോ ഓര്‍ഡിനേറ്റര്‍ 0894272085)

റിപ്പോര്‍ട്ട്: ജെസ്ണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക