Image

പകര്‍ച്ചപ്പനി: ഇന്ന്‌ ഏഴ്‌ മരണം

Published on 23 June, 2017
 പകര്‍ച്ചപ്പനി: ഇന്ന്‌ ഏഴ്‌ മരണം


തിരുവനന്തപുരം : പകര്‍ച്ചപനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപെടുത്തുമെന്ന്‌ മുഖ്യമന്ത്രി. പനി പടരുന്ന സാഹചര്യവും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ്‌ തീരുമാനം. 

പനി പടരുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കും. ഉച്ചക്ക്‌ 2 മണിക്ക്‌ ശേഷവും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും, കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ സംസ്ഥാനത്ത്‌ ഏഴുപേരാണ്‌ പനി ബാധിച്ച്‌ മരിച്ചത്‌.

പനി ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികളോട്‌ ആവശ്യപെടും. മാലിന്യ നിര്‍മ്മാര്‍ജനത്തിന്‌ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഓടകള്‍ വൃത്തിയാക്കും. പനി പ്രതിരോധത്തിന്‌ അലോപ്പതിക്ക്‌ പുറമെ ഹോമിയോ, ആയുര്‍വ്വേദം എന്നിവയുടെ സാധ്യതകള്‍ കൂടി പ്രയോജനപെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക