Image

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇനി ഇംഗ്ലീഷില്‍ മാത്രമല്ല ഹിന്ദിയിലും

Published on 23 June, 2017
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇനി ഇംഗ്ലീഷില്‍ മാത്രമല്ല ഹിന്ദിയിലും

ഇന്ത്യയില്‍ പാസ്‌പോര്‍ട്ടുകള്‍ ഇനി ഇംഗ്ലീഷില്‍ മാത്രമല്ല, ഹിന്ദിയിലും അച്ചടിക്കും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ആക്ടിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയിലാണ്‌ സുഷമയുടെ പ്രഖ്യാപനമുണ്ടായത്‌.

 നിയമത്തിന്റെ 50ാം വാര്‍ഷകവുമായി ബന്ധപ്പെട്ട സ്റ്റാംപും സുഷമ പുറത്തിറക്കി. അതോടൊപ്പം പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുന്ന എട്ടു വയസ്സിന്‌ താഴെയുള്ളവര്‍ക്കും 60 വയസ്സിന്‌ മുകളിലുള്ളവര്‍ക്കും പത്തു ശതമാനം ഫീസിളവും സുഷമ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക