കോഴിക്കോട്: ജൂണ്‍ 22 ന് കോഴിക്കോട് തേഞ്ഞിപ്പലത്ത് ചേര്‍ന്ന ഐ.പി സി മലബാര്‍ മേഖലയുടെ പൊതുയോഗത്തില്‍ വെച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. നാനൂറോളം സഭാപ്രതിനിധികള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജ് (പ്രസിഡണ്ട്), പാസ്റ്റര്‍ മോനി ചെന്നിത്തല, പാസ്റ്റര്‍ സന്തോഷ് മാത്യൂ (വൈ. പ്രസിഡണ്ടുമാര്‍), പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), പാസ്റ്റര്‍ കെ.സി സ്കറിയ, ജയിംസ് വര്‍ക്കി (ജോ. സെക്രട്ടറിമാര്‍) ജോര്‍ജ് തോമസ് (ട്രഷറാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ ജില്ലാകണ്വീനര്മാരായി പാസ്റ്റര്‍മാരായ എം.ജെ മത്തായി , എബ്രഹാം ജയിംസ്, ജോണ്‍ വിക്റ്റര്‍, സജി പി റ്റി, കെ.ഐ വര്‍ഗീസ്, ബിനു പി എന്നിവരെയും ജില്ലാ കോഡിനേറ്ററുമാരായി സഹോദരന്മാരായ കെ.ജെ മാത്യൂ, അനില്‍ കെ.ജി, പി.ജെ സാം, വി.ഡി ബേബി, തോമസ് ജെയിക്കബ്, കെ.സി ജോര്‍ജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു. ഐപിസി സംസ്ഥാനകൌണ്‍സില്‍ അംഗം സജി മത്തായി കാതേട്ട് റിട്ടേണിംഗ് ഓഫീസറായി തെരെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളില്‍ 30 സെന്ററുകളും 600 ലധികം സഭകളും ഉള്‍പ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ മേഖലയാണ് ഐപിസി മലബാര്‍ മേഖല.
മലബാര്‍ മേഖയുടെ പ്രവര്‍ത്തനം അരംഭിച്ചിട്ട് രണ്ടര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മലബാറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാധികാരി പാസ്റ്റര്‍ വി.ജെ ജോര്‍ജ്ജിന്റെ നേത്യത്വത്തില്‍ സുവിശേഷജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലുപമായി ചെയ്യുവാനുള്ള തയ്യാറടുപ്പിലാണ് പുതിയ മേഖലാ നേതൃത്വം.
സാം കൊണ്ടാഴി
9656452564