Image

പുരുഷന്റെ അരക്കെട്ട് (കവിത: ഷീമ മഞ്ചാന്‍)

Published on 22 June, 2017
പുരുഷന്റെ അരക്കെട്ട് (കവിത: ഷീമ മഞ്ചാന്‍)
പുരുഷന്റെ അരക്കെട്ട്
അനേകായിരം
നിഗൂഢതകള്‍ പേറുന്ന
ഒളിയിടങ്ങളാണ്.
ഒരിക്കലും
അഴിക്കാനാവാത്ത
ഊരാക്കുടുക്കിന്റെ ചരട്
ചോദ്യചിഹ്നമായ്
ചുറ്റിപ്പണഞ്ഞ് കിടക്കുന്നുണ്ട്.

വാങ്മയച്ചിത്രങ്ങള്‍
വ്യര്‍ത്ഥമാകുന്നിടത്ത്
ചില
മൗനങ്ങളാണ്
രൂപംകൊത്തിയെടുക്കുന്നത്.

ഞാനെഴുതിയവയില്‍
ഗര്‍ജ്ജിച്ച്
ഭ്രഷ്ടാക്കുന്നതിന്ന്
ഇലപൊഴിയുന്ന
വേദനമാത്രം....

ആയിരക്കണക്കിന്
ഏലസ്സുകളില്‍
നിരവധി
സുന്ദരക്കണ്ണുകള്‍
ആവാഹിച്ച്
കുടിയിരുത്തിയിട്ടുണ്ട്
ഓരോ പുരുഷച്ചരടിലും....

ചില ആജ്ഞകള്‍
നിര്‍ബന്ധങ്ങള്‍
കാഴ്ചകള്‍ക്ക് മീതെ
കരിമ്പടം പുതപ്പിക്കുന്നു

ഒരിക്കല്‍
ചുമര്‍ നെടുവീര്‍പ്പ്
ഇരുട്ടില്‍ നിന്ന്
സ്വച്ചസ്വാതന്ത്ര്യം തേടും....
അന്നാണ്
അരക്കെട്ടിനുള്ളിലെ
ഒളിയിടങ്ങളുടെ
നിഗൂഢത
പുറംതോട് പൊളിച്ച്
പുനര്‍ജ്ജനിക്കുന്നത്.

ഓരോ ആണ്‍കാലുകള്‍ക്കിടയിലും
മുറിച്ചുമാറ്റപ്പെട്ട
പെണ്‍നാവ്
അനന്തനാഗമായി
പിറവിയെടുക്കുന്നത്.
Join WhatsApp News
വിദ്യാധരൻ 2017-06-22 20:31:32
ഒരുകെട്ട് രൂപയുമായി 
ഞാൻ നിന്നെ കാണാൻ വന്നു 
പക്ഷെ നിന്റെ അരക്കെട്ടിൽ 
എന്റ ഒരുകെട്ട് രൂപ 
അടിയറ പറഞ്ഞു 
എന്റെ ചരടും 
നിന്റെ അരിഞ്ഞാണ കൊളുത്തും 
ഉടക്കി ഊരാക്കുടുക്കായി 
അതിൽ നിന്ന് 
നമ്മളുടെ ആദ്യ കവിത പിറന്നത്
പക്ഷെ അവൾ അനുസരണ
ഇല്ലാതെ 'മീൻക്കറി' 'കവിത' യായി 
അമേരിക്കയിലും കുടിയേറി
പിന്നീട്  'ആൺ  കാലുകൾക്കിടയിൽ 
കയറി ഫണം ഉയർത്തി 
ആടിയ നാഗത്തെ മുറിച്ചുമാറ്റി
ഇന്ന് പത്തി നഷ്ട്ടപ്പെട്ട 
പല നാഗ ദൈവങ്ങളും
ശക്തിയില്ലാതെ 
അലഞ്ഞു തിരിയുന്നു  
കവിതയെ  കണ്ടാൽ ഓടി ഒളിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക