Image

ശോഭാ സുരേന്ദ്രന്‍ കള്ളപ്പണത്തിനെതിരെ നടത്തിയ യാത്ര'യെ സ്വീകരിച്ചത്‌ കള്ളനോട്ടടിച്ചു പിടിയിലായ നേതാവ്‌

Published on 22 June, 2017
ശോഭാ സുരേന്ദ്രന്‍ കള്ളപ്പണത്തിനെതിരെ നടത്തിയ യാത്ര'യെ  സ്വീകരിച്ചത്‌ കള്ളനോട്ടടിച്ചു പിടിയിലായ  നേതാവ്‌

തൃശ്ശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കള്ളപ്പണത്തിനെതിരെ നടത്തിയ പ്രചരണയാത്രയെ മുന്നില്‍ നിന്ന്‌ സ്വീകരിച്ചത്‌ കള്ളനോട്ടടിച്ചതിന്‌ പിടിയിലായ ബിജെപി നേതാവ്‌.

ജനുവരി 11ന്‌ മതിലകം സെന്ററില്‍ ജാഥയ്‌ക്ക്‌ നല്‍കിയ സ്വീകരണത്തിലാണ്‌ യുവമോര്‍ച്ച നേതാവ്‌ രാഗേഷ്‌ ഏഴാച്ചേരി മുന്‍പന്തിയിലുണ്ടായിരുന്നത്‌. കള്ളപ്പണമുന്നണികള്‍ക്കെതിരെ നടത്തിയ പ്രചരണയാത്രക്ക്‌ സ്വീകരണം നല്‍കുന്നതായി കാണിച്ചുകൊണ്ട്‌ ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ ഫ്‌ളക്‌സിലും നേതാക്കളോടൊപ്പം രാഗേഷിന്റെ ചിത്രമുണ്ട്‌.

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന്‌ കമ്മട്ടവും കള്ളനോട്ടടിയന്ത്രവും പിടികൂടിയത്‌ വാര്‍ത്തയായിരുന്നു. മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത്‌ കമ്മിറ്റി അംഗവുമായ ഇയാളുടെ വീട്ടില്‍ നിന്നും കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ്‌ പിടിച്ചെടുത്തു.

ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ്‌ ഇവിടെ നിന്നും കണ്ടെത്തിയത്‌. അഞ്ഞൂറിന്റെയും പുതിയ രണ്ടായിരത്തിന്റെയും നോട്ടുകളാണ്‌ കണ്ടെടുത്തത്‌. രാഗേഷ്‌ ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡയിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക