Image

31 ഉപഗ്രഹങ്ങള്‍ നാളെ ബഹിരാകാശത്തേക്ക്‌

Published on 22 June, 2017
   31 ഉപഗ്രഹങ്ങള്‍ നാളെ ബഹിരാകാശത്തേക്ക്‌

ചെന്നൈ: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്‌ രണ്ട്‌ ഇ യും 30 നാനോ ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി നാളെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന്‌ കുതിച്ചുയരും.

രാവിലെ 9.29നാണ്‌ വിക്ഷേപണം. 30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണവും വിദേശരാജ്യങ്ങളുടേതയാണ്‌. ഒന്ന്‌ കന്യാകുമാരി നൂറുള്‍ ഇസ്‌ളാം യൂണിവേഴ്‌സിറ്റിയുടേതും.
712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ്‌ 2ഇ കാര്‍ട്ടോസാറ്റ്‌ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ്‌. വിദൂര സംവേദന സേവനങ്ങളാണ്‌ ഇതിന്റെ മുഖ്യ ലക്ഷ്യം. ഒപ്പം ഭൗമ നിരീക്ഷത്തിനും ഇത്‌ ഉപയോഗിക്കും.

പിഎസ്‌എല്‍വിയുടെ നാല്‌പ്പതാമത്‌ വിക്ഷേപണമാണിത്‌. 505 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലാകും ഇവയെ എത്തിക്കുക. നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണവും ആസ്‌ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക്‌ റിപ്പബ്‌ളിക്‌, ഫിന്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്‌വിയ, ലിത്വേനിയ, സ്‌ളൊവാക്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടേതാണ്‌.

30 ചെറുഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഭാരമാണുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക