Image

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിന്‌ പിന്തുണയേറുന്നു

Published on 22 June, 2017
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിന്‌ പിന്തുണയേറുന്നു


എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ തമിഴ്‌നാട്ടിലെ ഭരണപക്ഷം. ഭിന്നിച്ച്‌ നില്‍ക്കുന്ന അണ്ണാഡിഎംകെ ഇരുപക്ഷവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചു. 

തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പിന്തുണ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വിമതന്‍ ഒ പനീര്‍ശെല്‍വവും മോഡിയുടെ സ്ഥാനാര്‍ത്ഥിക്ക്‌ ഒപ്പമാണെന്ന്‌ അറിയിച്ചത്‌. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ വിളിച്ചിരുന്നെന്നും പിന്തുണ തേടിയെന്നും ഒപിഎസ്‌ ക്യാമ്പ്‌ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ചതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക്‌ പിന്തുണ നല്‍കാമെന്ന്‌ അണ്ണാഡിഎംകെ അമ്മ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്‌ച എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും പിന്തുണയറിയിച്ച്‌ ഒപ്പമുണ്ടാകും. ഇന്ന്‌ വൈകുന്നേരത്തോടെ പളനിസാമി ഡല്‍ഹിയിലെത്തും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക